കുരുട്ടുപാല
കുരുട്ടുപാല | |
---|---|
കുരുട്ടുപാലയുടെ കായ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | T. alternifolia
|
ശാസ്ത്രീയ നാമം | |
Tabernaemontana alternifolia L. | |
പര്യായങ്ങൾ | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ഔഷധയോഗ്യമായ ഒരിനം കുറ്റിച്ചെടിയാണ് കുരുട്ടുപാല. കൂനൻപാല, കുന്നിൻപാല എന്നെല്ലാം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Tabernaemontana alternifolia) സാധാരണ നാട്ടിൻപുറങ്ങളിലൊക്കെ ഈ ചെടിയെ കാണാനാകും. നന്ത്യാർവട്ടം, കോളാമ്പി, അരളി എന്നിവയടങ്ങുന്ന അപ്പോസൈനേസീ കുടുംബത്തിൽ പെട്ട സസ്യമാണ് കുരുട്ടുപാല. കാഴ്ചയിൽ നന്ത്യാർവട്ടവുമായി വളരെ രൂപസാദൃശ്യമുണ്ട്. കുരുട്ടുപാല, കൂനംപാല, കമ്പിപ്പാല, കൂനമ്പാല, കവരപ്പാല, കുണ്ഡലപ്പാല എന്നീ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം പശ്ചിമഘട്ടസ്വദേശിയാണ് [1].
വിവരണം[തിരുത്തുക]
തണ്ടിലും മറ്റും വെള്ളനിറത്തോടുകൂടിയുള്ള കറയുള്ള ഈ മരം അലങ്കാരത്തിന്നായി ഉപയോഗപ്പെടുത്താറുണ്ട്. 7-10 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഡിസംബർ മുതൽ മെയ് വരെയുള്ള സമയങ്ങളിലാണു പുഷ്പിക്കാറുള്ളത്. പൂക്കൾ വെള്ളനിറത്തിലുള്ളവയാണ്. കേരളത്തിലെ ഈർപ്പവനങ്ങളിൾ നന്നായി വളരുന്നു. പാലമരങ്ങളുടെ കുടുംബത്തിൽ പെടുന്ന ഈ മരവും പൂർണ്ണമായും ഇലപൊഴിക്കുന്നവയാണ്. ഇലകൾ മുഖാമുഖമായി വളരുന്നു.
പാലയ്ക്ക[തിരുത്തുക]
നന്ത്യാർവട്ടത്തിന്റേതുപോലെ വെള്ള നിറത്തിലുള്ള പൂവാണ് കുരുട്ടുപാലയ്ക്ക്. ഈ ചെടിയിൽ ഉണ്ടാവുന്ന കായയാണ് പാലയ്ക്ക. ഈ കായ കാഴ്ചയിൽ കൗതുകമുണർത്തുന്ന ഒന്നാണ്. ഒരു ഞെട്ടിയിൽ രണ്ടെണ്ണം വീതമുള്ള, നടുഭാഗം വളഞ്ഞ ആകൃതിയുള്ള കായകൾ മൂക്കുമ്പോൾ പച്ചനിറം മാറി ഓറഞ്ച് നിറമാവും.കായ ഞെട്ടിയിൽനിന്ന് അടർത്തിയാൽ പാലുപോലെയുള്ള ദ്രാവകം ധാരാളമായി ഒഴുകിവരുന്നതു കാണാം. സംസ്കൃതത്തിൽ ഇതിനെ 'ക്ഷീരിണ' എന്നും പേര് വരാനുള്ള കാരണം ഇതാണ്.
ഉപയോഗങ്ങൾ[തിരുത്തുക]
ഇതിന്റെ കറ പശയായി ഉപയോഗിക്കാം. പൊട്ടിയ ഓഡിയോ വീഡിയോ ടേപ്പുകൾ ഒട്ടിക്കുന്നതിന് ഇതിന്റെ ഉപയോഗം സാധാരണമായിരുന്നു. ദേഹത്ത് തറച്ച മുള്ളെടുക്കാനും മറ്റും ഇതിന്റെ പശ പോലുള്ള ദ്രാവകം സഹായിക്കുന്നു. ഔഷധഗുണമുള്ള ഈ വൃക്ഷം ഒരലങ്കാരത്തിനു വേണ്ടിയും വളർത്താറുണ്ട്. കുണ്ഡലപ്പാലയുടെ കറ മുറിവുണക്കാനും വിഷത്തിനെതിരായും ഉപയോഗിക്കാറുണ്ട്. മൃദുവായ ഇതിന്റെ തടി വെള്ളനിറമാണു. മരത്തിനു ഈടും ബലവും കുറവാണു.
ഈ ചെടിയുടെ കമ്പ് (കവരം) തെറ്റാലി (കവണ) ഉണ്ടാക്കാൻ വളരെ അനുയോജ്യമായ ഒന്നാണ്. ഇതിന്റെ തടിച്ച കമ്പും കടഭാഗവും പണ്ട് പമ്പരം ഉണ്ടാക്കാനും ഉപയോഗിച്ചിരുന്നു. ഉണക്കം ചെന്ന പാലമരങ്ങൾ വേരോടെ പിഴുത് പോളീഷ് ചെയ്ത് കരകൗശലവസ്തുക്കളായി വയ്ക്കാനും അനുയോജ്യമാണ്.
കുരുട്ടുപാലയുടെ പൂവ് വിശേഷാവസരങ്ങളിൽ പൂജയ്ക്ക് ഉപയോഗിക്കാറുണ്ട്. വിഷചികിത്സയ്ക്കും ഈ ചെടി ഉപയോഗിച്ച് വരുന്നു.
ഇതും കാണുക[തിരുത്തുക]
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
- http://ayurvedicmedicinalplants.com/plants/286.html
- http://bindukp3.blogspot.com/2009/04/blog-post_23.html
- http://hortuscamden.com/plants/view/tabernaemontana-dichotoma-roxb
- http://www.botanicgardens.gov.lk/herbarium/index.php?option=com_sobi2&catid=1818&Itemid=90
![]() |
വിക്കിസ്പീഷിസിൽ Tabernaemontana alternifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Tabernaemontana alternifolia എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം അടുത്ത് തന്നെ അപകടകരമായ അവസ്ഥയിലുള്ള ജീവികൾ
- കേരളത്തിലെ വൃക്ഷങ്ങൾ
- വൃക്ഷങ്ങൾ
- ഔഷധസസ്യങ്ങൾ
- വംശനാശം നേരിടുന്ന വൃക്ഷങ്ങൾ
- പാലകൾ
- ടാബർനെമൊണ്ടാന ജനുസ്സിൽ ഉൾപ്പെടുന്ന സസ്യങ്ങൾ
- പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യങ്ങൾ
- കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ
- നീലിയാർകോട്ടത്തെ സസ്യജാലം
- അപ്പോസൈനേസീ