വിഷചികിത്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആയൂർവേദത്തിന് കേരളത്തിൽ നിന്നുള്ള സംഭാവനകളിൽ പ്രധാനപ്പെട്ടതാണ് വിഷചികിത്സ. ദംഷ്ട്രചികിത്സ എന്നും ഇതിനു പേരുണ്ട്. അഗദതന്ത്രം എന്ന വിഭാഗത്തിലാ‍ണ് വിഷചികിത്സയെപ്പറ്റി ആയുർവേദത്തിൽ വിവരിക്കുന്നത്. മനുഷ്യന് പല വിധത്തിലുള്ള രോഗങ്ങളെ ഉണ്ടാക്കി അവനെ നശിപ്പിക്കുന്നതും ചിലപ്പോൾ മരണകാരണവുമായ വസ്തുക്കളെയാണ് വിഷം എന്ന് പറയുന്നത് (ഇതിന് നേർവിപരീതമാണ് അമൃതം) എന്നാൽ പൊതുവേ ശരീരത്തിന് ഹാനികരമായ വസ്തുക്കളെ വിഷവസ്തുക്കൾ എന്ന് പറയുന്നു. ഇപ്രകാരമുള്ള വസ്തുക്കളെക്കുറിച്ചും, അവ ശരീരത്തിലുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും, അവയ്ക്കുള്ള പ്രതിവിധിയും ആയുർവേദത്തിൽ പറയുന്നുണ്ട്. വിഷചികിത്സ ആയുർവേദത്തിൽ ആഗന്തുകരോഗത്തിനുള്ള (പുറമേനിന്ന് വരുന്നവ) ചികിത്സയായിട്ടാണ് നിർണയിക്കപ്പെട്ടിട്ടുള്ളത്. വിഷത്തിൻറെ എല്ലാ കാര്യങ്ങളും പുറമേനിന്ന് ഉണ്ടാകുന്നതുകൊണ്ടാണ് ആഗന്തുകരോഗങ്ങൾ എന്ന് പറയുന്നത്.

ആധുനിക ചികിത്സാരീതികൾ[തിരുത്തുക]

ആന്റിവെനം

ഏറ്റവും ഫലപ്രദമായ ചികിത്സ ആന്റിവെനം കുത്തിവെപ്പാണ്

"https://ml.wikipedia.org/w/index.php?title=വിഷചികിത്സ&oldid=1798036" എന്ന താളിൽനിന്ന് ശേഖരിച്ചത്