ഉഴിച്ചിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉഴിച്ചിലിനും മറ്റുമുപയോഗിക്കുന്ന പാത്തി

കേരളത്തിലുള്ള ആയുർവേദവിധിപ്രകാരമുള്ള ഒരു ചികിത്സാ സമ്പ്രദായമാണ് ഉഴിച്ചിൽ‍. മർമ്മ ചികിത്സ, പാരമ്പര്യചികിത്സ എന്നീ പേരുകളിലും ഉഴിച്ചിൽ അറിയപ്പെടുന്നൂ. ഈ ചികിത്സാ സമ്പ്രദായം ഇപ്പോൾ കേരളത്തിൽ ആദ്യകാലങ്ങളെ അപേക്ഷിച്ച് വളരെ വിരളമാണ്. പക്ഷേ, കേരളത്തിലെ‍ ടൂറിസം രംഗങ്ങളിൽ ഉഴിച്ചിൽ തുടങ്ങിയ പാരമ്പര്യ ചികിത്സാരീതികൾ കണ്ടുവരുന്നത്. സുദൃഢവും ആരോഗ്യവുമുളള ശരീരം വാർത്തെടുക്കാനും അതു നിലനിർത്താനും ഉഴിച്ചിൽ അത്യന്താപേക്ഷിതമാണ്‌. പ്രാചീനകാലം മുതൽ ഉഴിച്ചിൽ അഥവാ തിരുമ്മൽ കേരളത്തിലുടനീളം ആരോഗ്യസംരക്ഷണത്തിനായി ഉപയോഗപ്പെടുത്തിവന്നു. ഉഴിച്ചിൽ ഒരുതരത്തിൽ വിരലുകൊണ്ടുളള ശസ്‌ത്രക്രിയ എന്നാണ്‌ പാശ്ചാത്യ ഭിഷഗ്വരന്മാർ വിലയിരുത്തിയിട്ടുളളത്‌.[1]. ഉഴിച്ചിലിന്റെ മർദ്ദവും ശക്തിയും നാല്‌ ദിവസം വരെ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കും. അതിനുശേഷം ക്രമേണ കുറഞ്ഞു വരുന്നു. ഏഴാം ദിവസം ഇത്‌ ഏറ്റവും കുറഞ്ഞ്‌ വരും.[2]

ചവിട്ടിത്തിരുമൽ

ഔഷധസമ്പുഷ്ടമായ വിവിധ തരം എണ്ണകൾ ഉഴിച്ചിലിന് ഉപയോഗിച്ച് വരുന്നു. പ്രധാനമായും രണ്ടു ഉഴിച്ചിലാണ് ഉള്ളത്. ഒന്ന് കൈയ്യ് ഉഴിച്ചിലും, മറ്റൊന്ന് ചവിട്ടി ഉഴിച്ചിലും. കൈയ്യ് ഉപയോഗിച്ച് ഉഴിച്ചിൽ നടത്തുന്നതിനേയാണ് കൈയ്യുഴിച്ചിൽ എന്ന് പറയുന്നത്. എന്നാൽ ചവിട്ടി ഉഴിച്ചിൽ നടത്തുന്നത് കാൽ കൊണ്ടാണ്. കൈയ്യുഴിച്ചിൽ കൂടുതലായും കുട്ടികളിലാണ് ഉപയോഗിച്ച് വരുന്നത്. വൃദ്ധരിലും, സ്ത്രീകളിലും കൈയ്യുഴിച്ചിൽ നടത്തിവരുന്നുണ്ട്. വാതസംബന്ധമായ രോഗങ്ങൾക്ക് ഉഴിച്ചിൽ വളരെയേറെ ഫലപ്രദമാണ്.[3] ഇന്ന് ഉഴിച്ചിലിന് ലോകത്തിലുടനീളം പ്രചാരം ലഭിച്ചു വരുന്നു. ഇത് ലോകത്തിനു ഭാരതത്തിൻറെ മറ്റൊരു സംഭാവന.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉഴിച്ചിൽ&oldid=2472583" എന്ന താളിൽനിന്ന് ശേഖരിച്ചത്