അഷ്ടാംഗസംഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാഗ്‌ഭടൻ രചിച്ച ഒരു ആയുർവേദ ഗ്രന്ഥമാണ് അഷ്ടാംഗസംഗ്രഹം. ഇതിൽ വിവിധങ്ങളായ ആയുർവേദ ചികിത്സാരീതികളെക്കുറിച്ച് പ്രതിപാദിക്കുന്നു. ആദ്ദേഹത്തിന്റെ തന്നെ അഷ്ടാംഗഹൃദയത്തിനൊപ്പം ഈ പുസ്തകത്തിനെയും ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളായി കണക്കാക്കുന്നു. ഏഴാം നൂറ്റാണ്ടിലാണ് ഇതിന്റെ രചനാകാലമെന്ന് വിശ്വസിക്കുന്നു.

അഷ്ടാംഗസംഗ്രഹത്തിന്റെ കർത്താവ് വൃദ്ധവാഗ്ഭടനാണെന്നും അഷ്ടാംഗഹൃദയത്തിന്റെ കർത്താവാകട്ടെ അദ്ദേഹത്തിന്റെ കാലശേഷം ജീവിച്ചിരുന്ന മറ്റൊരു വാഗ്ഭടനാണെന്നും അഭിപ്രായമുണ്ട്. പക്ഷേ, സൂക്ഷ്മമായി പരിശോധിച്ചാൽ രണ്ടു ഗ്രന്ഥങ്ങളും ഒരാളുടേതെന്നു വിചാരിക്കാൻ സഹായകമായ തെളിവുകൾ സുലഭമാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഷ്ടാംഗസംഗ്രഹം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
പൂർണ്ണമായും 30 അധ്യായങ്ങളുള്ള അഷ്ടാംഗഹൃദയത്തിലെ ആദ്യത്തെ ചാപ്റ്റർ ആയുഷ്‌കാമീയം എന്നതാണ്. 

"രാഗാദി രോഗാൻ സതതാനുശക്താ- നശേഷകായ പ്രസൃതാനശേഷാൻ ഔത്സുക്യമോഹാരതിതാൻ ജഖാന യോഅപൂർവ വൈദ്ധ്യായ നമോസ്തു തസ്മൈll" എപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നവയും എല്ലാ ശരീരങ്ങളിലും ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും മനസ്സിലും ശരീരത്തിലും വ്യാപിച്ചിരിക്കുന്ന വയും ഉല്‌ക്കണ്ഠ, മിഥ്യാ ജ്ഞാനം, അശ്രദ്ധ, ഇവയെ ഉണ്ടാക്കുന്നതുമായ രാഗാദികൾ ആകുന്ന രോഗങ്ങളെല്ലാം ഏതൊരാൾ ഹനിച്ചു ആ അപൂർവ വൈദ്യനെ നമസ്കാരം ഭവിക്കട്ടെ എന്നാണ് ഈ ശ്ലോകത്തിന്റെ അർത്ഥം.


1. ആയുഷ്കാമീയം 2. ദിനചര്യ 3. ഋതുചര്യ 4. രോഗാനുൽപാദനീയം 5. ദ്രവദ്രവ്യ വിജ്ഞാനീയം 6. അന്നസ്വരൂപവിജ്ഞാനീയം 7. അന്നസംരക്ഷണീയം 8. മാത്രാശീതീയം 9. ദ്രവ്യാദി വിജ്ഞാനീയം 10. രസഭേദീയം 11. ദോഷാദിവിജ്ഞാനീയം 12. ദോഷഭേദീയം 13. ദോഷോപക്രമണീയം 14. ദ്വിവിധോപക്രമണീയം 15. ദോഷനാദിഗണ സംഗ്രഹണീയം 16. സ്നേഹവിധി 17. സ്വേദവിധി 18. വമനവിരേചനവിധി 19. വസ്തിവിധി 20. നസ്യവിധി 21. ധൂമപാനവിധി 22. ഗണ്ഡുഷാദി വിധി 23. ആശ്ചോദനാഞ്ജനവിധി 24. തർപ്പണപുടപാകവിധി 25. യന്ത്രവിധി 26. ശസ്ത്രവിധി 27. സിരാവ്യധവിധി 28. ശല്യാഹരണാവിധി 29. ശസ്ത്രകർമവിധി 30. ക്ഷാരാഗ്നികർമവിധി

ഇവയാണ് അഷ്ടാംഗ ഹൃദയത്തിലെ അദ്ധ്യായങ്ങൾ

"https://ml.wikipedia.org/w/index.php?title=അഷ്ടാംഗസംഗ്രഹം&oldid=3286600" എന്ന താളിൽനിന്ന് ശേഖരിച്ചത്