വിരുദ്ധാഹാരം
ചില ആഹാര പദാർഥങ്ങൾ ഒന്നിച്ചു പാചകം ചെയ്യുന്നത് മൂലമോ കൂട്ടിച്ചേർക്കുക വഴിയോ വിഷമയമാകുകയും തൽഫലമായി ഇത് ശരീരത്തിനു ഹാനികരമാകുകയും ആരോഗ്യപ്രശ്നങ്ങൾക്കു വഴിവെയ്ക്കുകയും ചെയ്യുന്നു. ആയുർവേദത്തിൽ ഇവയെ വിരുദ്ധാഹാരം എന്നു വിവക്ഷിക്കുന്നു[1].
ചില തരം ആഹാരസാധനങ്ങൾ ഒന്നുചേർന്നാൽ ശരീരത്തിലെ ത്രിദോഷങ്ങളെ ഇളക്കി രോഗങ്ങൾക്കു കാരണമാകുമെന്ന് ആയുർവേദത്തിൽ ഒരു വിശ്വാസമുണ്ട്. പതിവായി വിരുദ്ധാഹാരം കഴിച്ചാൽ ത്വക്‌രോഗങ്ങളും വാത രോഗങ്ങളും വരാനുള്ള സാധ്യത കൂടുമത്രെ. പാലും മത്സ്യവും, മോരും മുതിരയും ഉദാഹരണങ്ങളായി പറയപ്പെടുന്നു. മോരും മുതിരയും എന്ന ഒരു ചൊല്ലുതന്നെയുണ്ട്.
വിരുദ്ധാഹാരങ്ങളായി പറയപ്പെടുന്നവയിൽ ചിലത്[തിരുത്തുക]
ഒന്ന് | രണ്ട്[2] |
---|---|
വെണ്ണ | ഇലക്കറികൾ |
മത്തങ്ങ | പാൽ |
മത്തങ്ങ | പാൽക്കട്ടി |
മത്തങ്ങ | മുട്ട |
മത്തങ്ങ | ധാന്യങ്ങൾ |
മീൻ | മോര് |
ചെമ്മീൻ | മോര് |
മീൻ | മുളപ്പിച്ച ധാന്യങ്ങൾ |
മീൻ | തേൻ |
മീൻ | ഉഴുന്ന് |
പാല് | ആട്ടിറച്ചി |
പാൽ | പോത്തിറച്ചി |
പാൽ | ചക്കപ്പഴം |
പാൽ | മാമ്പഴം[അവലംബം ആവശ്യമാണ്] |
പാൽ | ഇളനീർ |
പാൽ | ൾ |
പാൽ | നെല്ലിക്ക |
പാൽ | ചെമ്മീൻ |
പാൽ | നാരങ്ങ |
കൂൺകറി | മീൻ |
കൂൺകറി | മോര് |
കൂൺകറി | നെയ്യ് |
കൂൺകറി | മാംസം |
ആട്ടിറച്ചി | തേൻ |
ആട്ടിറച്ചി | ഉഴുന്ന് |
ആട്ടിറച്ചി | പാൽ |
പൈനാപ്പിൾ | ഉഴുന്ന് |
പൈനാപ്പിൾ | പാൽ |
പൈനാപ്പിൾ | തൈര് |
പൈനാപ്പിൾ | നെയ്യ് |
പൈനാപ്പിൾ | തേൻ |
വെള്ളം | തേൻ (തുല്യ അളവ്) |
ചൂടുചോറ് | തൈര് |
തേൻ ചൂടാക്കി കഴിക്കുകയോ ചൂടുള്ള ആഹാര സാധനത്തിൽ തേൻ ഒഴിച്ചു കഴിക്കുകയോ അരുത് എന്നും വിശ്വാസമുണ്ട്.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-01-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-18.
- ↑ http://www.mathrubhumi.com/health/store/wellness-161390.html[പ്രവർത്തിക്കാത്ത കണ്ണി]