പിഴിച്ചിൽ

ആയുർവേദത്തിലെ ധാരയുടെ ഒരു വകഭേദമാണ് പിഴിച്ചിൽ. പ്രത്യേകം തയ്യാറാക്കിയ എണ്ണപ്പാത്തിയിൽ കിടത്തിയാണ് പിഴിച്ചിൽ നടത്തുന്നത്. ചികിത്സയ്ക്ക് വിധേയ(നാ/യാ)കുന്ന ആളിനെ എണ്ണയിൽ കിടത്തി, എണ്ണയിൽ തുണി മുക്കി ശരീരത്തിലേക്ക് എണ്ണ പിഴിഞ്ഞൊഴിക്കുകയാണ് പിഴിച്ചിലിന്റെ സാധാരണപ്രയോഗം. എണ്ണ പിഴിഞ്ഞൊഴിക്കുന്നതിന്റെ കൂടെ മൃദുവായി തടവുകയും ചെയ്യുന്നു. മൃതകോശങ്ങളെ ശരീരത്തിൽ നിന്നും പുറന്തള്ളാനും പുതിയ കോശങ്ങളുടെ വർദ്ധനയ്ക്കും പിഴിച്ചിൽ സഹായിക്കുന്നു. രോഗമില്ലാത്തവർക്കും രോഗമുള്ളവർക്കും ഈ ചികിത്സ നടത്താവുന്നതാണ്. ഓരോരുത്തർക്കും അവരവരുടെ അവസ്ഥയ്ക്കനുസരിച്ചുള്ള എണ്ണകളാണ് ഉപയോഗിക്കുന്നത്. രോഗമില്ലാത്തവർക്ക് സാധാരണ എണ്ണകളും കുഴമ്പുകളും ഉപയോഗിക്കുമ്പോൾ രോഗാവസ്ഥയിലുള്ളവർക്ക് അവരുടെ രോഗത്തിനനുസരണമായ ഔഷധങ്ങൾ ചേർത്ത എണ്ണകൾ ഉപയോഗിക്കുന്നു. ശരീരത്തിന്റെ ഇരുവശങ്ങളിലും അരയ്ക്കു മുകളിലും താഴെയും ഈ രണ്ടു പേർ വീതം നിന്നാണ് സാധാരണ ഗതിയിൽ പിഴിച്ചിൽ നടത്താറുള്ളത്. ഇത് ശരീരത്തിൽ എല്ലായിടത്തും ഒരേ സമയത്ത് ചെറു ചൂടുള്ള എണ്ണ ഒരേ പോലെ ഒരേ ഉയരത്തിൽ നിന്നും വീഴുന്നതിന് സഹായകരമാകുന്നു. ഇത് ശരീരബലം കൂട്ടുകയും സന്ധിവേദന, സ്പോണ്ഡിലൈറ്റിസ്, പിടിത്തം, മരവിപ്പ്, വാതം എന്നിങ്ങനെയുള്ള രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യും.[1][2][3][4]
അവലംബങ്ങൾ[തിരുത്തുക]
- ↑ റ്റി.ജെ. ശ്രീജിത്ത് (10 ജൂലൈ 2011). "ആയുർയാത്ര - തീം ടൂറിസം - ഓഫ് ട്രാക്ക്" (തീം ലേഖനം). മാതൃഭൂമി. മൂലതാളിൽ നിന്നും 2014-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ജൂലൈ 2014.
{{cite web}}
: Cite has empty unknown parameter:|10=
(help) - ↑ അബിത പുല്ലാട്ട്; ഡോ. ഗോപാലകൃഷ്‌ണൻ (03 ആഗസ്റ്റ് 2013). "ചികിത്സാരീതികൾ" (ആരോഗ്യലേഖനം). മംഗളം. മൂലതാളിൽ നിന്നും 2014-07-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 ജൂലൈ 2014.
{{cite web}}
: Check date values in:|date=
(help); Cite has empty unknown parameter:|11=
(help) - ↑ ഡോ. രാമകൃഷ്ണൻ ദ്വരസ്വാമി (03 ആഗസ്റ്റ് 2013). "കേരളീയ ചികിത്സകളും പഞ്ചകർമ്മവും" (ആരോഗ്യലേഖനം). മലയാളമനോരമ. മൂലതാളിൽ നിന്നും 2014-07-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 ജൂലൈ 2014.
{{cite web}}
: Check date values in:|date=
(help); Cite has empty unknown parameter:|10=
(help) - ↑ "കർക്കടകത്തിൽ വേണം സുഖചികിത്സ" (ദീപിക ആരോഗ്യം). ദീപിക ദിനപത്രം. മൂലതാളിൽ നിന്നും 2014-07-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 ജൂലൈ 2014.
{{cite web}}
: Cite has empty unknown parameter:|10=
(help)