അരിഷ്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആസവം പോലെയുള്ള ഒരു ആയുർവേദ ഔഷധമാണു് അരിഷ്ഠം.[1]

നിർമ്മാണരീതി[തിരുത്തുക]

മരുന്നുകൾ കഷായം വെച്ച്, അരിച്ച് മൂന്നിലൊന്നു ശർക്കരയോ തേനോ ചേർത്തു് മണ്ണിൽ കുഴിച്ചിട്ടിട്ടു് ഒരു നിശ്ചിതകാലത്തിനു ശേഷം എടുക്കുന്നു. മരുന്നുകളുടെയും വെള്ളത്തിന്റെയും മറ്റും അളവു് പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിൽ 16 ഇടങ്ങഴി കഷായത്തിൽ ഒരു തുലാം ശർക്കരയും അര തുലാം തേനും ശർക്കരയുടെ പത്തിലൊന്നു തൂക്കം പ്രക്ഷേപദ്രവ്യവും (ദീപനപാചനാദി ഗുണങ്ങൾ ഉണ്ടാക്കുന്ന സംസ്കരണദ്രവ്യം) ചേർത്താണു് മണ്ണിൽ കുഴിച്ചിടുന്നതു്.[2]

ഇങ്ങനെ കുറച്ചുദിവസം കാറ്റു തട്ടാതെ അടച്ചു സൂക്ഷിക്കുമ്പോൾ അതിൽ മദ്യാംശവും ഉത്പന്നമാകുന്നുണ്ടു്. ഈ മദ്യാംശം കാലാവസ്ഥാഭേദങ്ങൾക്കും അതിലടങ്ങിയ ദ്രവ്യങ്ങളുടെ സ്വഭാവഭേദങ്ങൾക്കുമനുസരിച്ച് 5% മുതൽ 10% വരെ ഉണ്ടാകാം.[2]


അവലംബം[തിരുത്തുക]

  1. മഷിത്തണ്ട് നിഘണ്ടു[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 സർവവിജ്ഞാനകോശം[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അരിഷ്ടം&oldid=3623592" എന്ന താളിൽനിന്ന് ശേഖരിച്ചത്