മാതംഗലീല ഗജരക്ഷണശാസ്ത്രം

തിരുമംഗലത്തു നീലകണ്ഠൻ മൂസ്സ് രചിച്ച ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ സംസ്കൃത ഗ്രന്ഥമായ മാതംഗലീലയുടെ [1]മലയാളം വ്യാഖ്യാനമാണ് മാതംഗലീല ഗജരക്ഷണശാസ്ത്രം. ചെറുവള്ളി നാരായണൻ നമ്പൂതിരി ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ഗജലക്ഷണ ശാസ്ത്രം എന്ന പ്രാചീന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് മാതംഗലീല എഴുതിയിട്ടുള്ളത്.
ലഘുവിവരണം[തിരുത്തുക]
പാലകാപ്യ മുനി രചിച്ച പാലകാപ്യം (ഹസ്തായുർവേദം) എന്ന ഗ്രന്ഥത്തെ ആസ്പദമായെഴുതിയ മാതംഗലീല എന്ന പുസ്തകത്തിന്റെ മലയാളം വ്യാഖ്യാനമാണ് ഇത്. 2005 ഒക്ടോബറിലാണ് ആദ്യമായി പ്രസിദ്ധീകൃതമായത്. സംസ്കൃത ശ്ലോകങ്ങൾ മലയാളം ലിപിയിലെഴുതിയതും അതിന്റെ അർത്ഥവുമാണ് പുസ്തകത്തിൽ കൊടുത്തിരിക്കുന്നത്
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-05-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-15.