Jump to content

ഇലപ്പൊങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഇലപ്പൊങ്ങ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽവേൽസ്
Family: Dipterocarpaceae
Genus: Hopea
Species:
H. glabra
Binomial name
Hopea glabra
W. & A.

കേരളത്തിൽ കാണപ്പെടുന്ന പൊങ്ങുവർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരിനം വന്മരമാണ് ഇലപ്പൊങ്ങ് (ശാസ്ത്രീയനാമം: Hopea glabra). കാരപ്പൊങ്ങ് എന്നും അറിയപ്പെടുന്നു. ഡിപ്റ്റെറോകാർപേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം വംശനാശത്തിന്റെ വക്കിലാണ്[2] പശ്ചിമഘട്ടത്തിൽ പ്രത്യേകിച്ച് നീലഗിരിമലയിലും അഗസ്ത്യമലയിലുമാണ് ഇവ കൂടുതലായുള്ളത്[2].

വിവരണം

[തിരുത്തുക]

ഇലപ്പൊങ്ങ് ഏകദേശം 20 മീറ്റർ വരെ ഉയരത്തിൽ വളരുന്നു[3]. ഈർപ്പവും സൂര്യതാപവും മിതമായ പ്രദേശത്തു മാത്രമേ ഇലപ്പൊങ്ങ് വളരുന്നുള്ളു. ഇവയുടെ ഇലകൾ ഏകാന്തരമായാണ് വിന്യസിച്ചിരിക്കുന്നത്. ഇലകൾക്ക് ശരാശരി 9 സെന്റീമീറ്റർ നീളവും 3 സെന്റീമീറ്റർ വീതിയും ഉണ്ടാകുന്നു. ജനുവരി മുതലാണ് സസ്യം പുഷ്പിക്കുന്നത്. നേർത്ത മഞ്ഞ നിറത്തിൽ കാണപ്പെടുന്ന പൂക്കൾക്ക്[3] അഞ്ചുവീതം ദളങ്ങളും ബാഹ്യദളങ്ങളും കാണപ്പെടുന്നു. ഇവയിൽ നിരവധി സ്വതന്ത്രങ്ങളായ കേസരങ്ങൾ ഉണ്ട്. ഫലത്തിനുള്ളിൽ ഒരു വിത്തു മാത്രമാണുള്ളത്[3]. മഴക്കാലത്ത് ഫലം മൂപ്പെത്തുന്നു. വിത്തിനു ജീവനക്ഷമത കുറവാണ്.

വനത്തിൽ സ്വാഭാവികമായ പുനരുത്ഭവം കുറഞ്ഞ നിരക്കിലാണ് നടക്കുന്നത്. അതിശൈത്യവും കഠിന വരൾച്ചയും വൃക്ഷത്തിനു താങ്ങാനാവില്ല. തടിക്ക് ഭാരവും ബലവും ഉണ്ടെങ്കിലും ഈട് കുറവാണ്. പലക പൊട്ടിപ്പോകുന്നതിനാൽ കട്ടി ഉരുപ്പടി ഉപയോഗിക്കുന്ന ആവശ്യങ്ങളിൽ തടി ഫർണിച്ചർ നിർമ്മാണത്തിനു ഉപയോഗിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Ashton, P. (1998). "Hopea glabra". The IUCN Red List of Threatened Species. IUCN. 1998: e.T33018A9749319. doi:10.2305/IUCN.UK.1998.RLTS.T33018A9749319.en. Retrieved 21 December 2017.
  2. 2.0 2.1 Ashton, P. 1998. Hopea glabra. 2006 IUCN Red List of Threatened Species. Downloaded on 21 August 2007
  3. 3.0 3.1 3.2 Hopea glabra Wt. & Arn. , Western Ghats[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇലപ്പൊങ്ങ്&oldid=3928616" എന്ന താളിൽനിന്ന് ശേഖരിച്ചത്