പുവ്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൂവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പൂവ്വം
Schleic oleos 080320-5971 rgn.JPG
പൂവ്വത്തിന്റെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
S. oleosa
ശാസ്ത്രീയ നാമം
Schleichera oleosa
(Lour.) Oken
പര്യായങ്ങൾ

Pistacia oleosa Lour. (1790)
Schleichera trijuga Willd. (1806)
Cussambium oleosum O. Kuntze (1891)

ഇൻഡ്യയിലാകമാനം സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുന്ന വൃക്ഷമാണ് പൂവം/പുവ്വം. ഇടതിങ്ങിയ ഇലകളും, പാളികളായി അടർന്നു പോകുന്ന മിനുസമായ ഇളം തവിട്ട് നിറമുള്ള തോലുമുള്ള പൂവം 40 മീറ്റർ വരെ[1] ഉയരത്തിൽ വളരുന്ന വൃക്ഷമാണ്. ഇലകൊഴിയും വനങ്ങളിലും, നിത്യഹരിത വനങ്ങളിലും കാണുന്ന പൂവം ഒരു ശരാശരി വലിപ്പമുള്ളതോ വലിയ വൃക്ഷമായോ കാണപ്പെടുന്നു. തണ്ടിന് ഇരുവശത്തായി 2-4 ജോഡി ഇലകൾ, പച്ച കലർന്ന മഞ്ഞ നിറമുള്ള പൂക്കൾ, മുള്ളുകൾ നിറഞ്ഞ കട്ടിയുള്ള തോലുള്ള ഫലങ്ങൾക്ക് അണ്ഡാകൃതിയാണ്. മാംസളമായ, ചാറുനിറഞ്ഞ ഫലത്തിനുള്ളിൽ 1-2 എണ്ണമെഴുകുള്ള കായ്കൾ കാണുന്നു. ആയുർവ്വേദ ഔഷധങ്ങളിൽ പൂവത്തിന്റെ തോലും എണ്ണയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.[2]. ദൂതളം, പൂവണം എന്നെല്ലാം അറിയപ്പെടുന്നു.

Schleichera എന്ന് ജനുസ്സിൽ ഈ ഒരു സ്പീഷിസ് മാത്രമെ ഉള്ളൂ.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :അമ്ലം (ഫലത്തിന്), തിക്തം, കഷായം (തൊലിക്കും, തൈലത്തിനും)

ഗുണം :ഗുരു, സ്നിഗ്ദ്ധം

വീര്യം :ഉഷ്ണം

വിപാകം :കടു [3]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

ഫലം, തൊലി, ബീജതൈലം [3]

ഔഷധശാസ്ത്രം[തിരുത്തുക]

  • പൂവ്വത്തിന്റെ തോലിൽ നിന്നും തടിയിൽ നിന്നും വേർതിരിച്ചെടുത്ത ഏഴ് ഹൈഡ്രോക്സൈലേറ്റഡ് സ്റ്റീറോളുകൾക്കും (സ്‌ക്ലൈകെറാസ്റ്റാറ്റിൻ 1 മുതൽ 7 വരെ), രണ്ട് അനുബന്ധ സ്റ്റീറോളുകൾക്കും (സ്‌ക്ലൈകിയോൾ 1, 2) രക്താർബുദ കോശങ്ങളുടെ വളർച്ചയെ തടയുവാനുള്ള ശേഷിയുണ്ട്.[4]
  • പൂവ്വത്തിന്റെ തോലിൽ നിന്നും നിർമ്മിച്ച ലായനി വയറിൽ ഉണ്ടാകുന്ന വൃണങ്ങൾക്കുള്ള ചികിത്സയിൽ ആധുനിക ഔഷധമായ ഒമിപ്രസോളിനെക്കാൾ ഫലമുണ്ട് എന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.[5]
  • ഫ്രീ റാഡിക്കലുകളുകൾ മനുഷ്യ ഡി.എൻ.എ. യുടെ ഘടനയിൽ മാറ്റം വരുത്തി അർബുദം പോലെയുള്ള രോഗങ്ങൾക്കും, കോശങ്ങളുടെ അകാല മരണത്തിനും കാരണമാകുന്നത് തടയുവാൻ പൂവത്തിൽ നിന്ന് ലഭിച്ച ഘടകങ്ങൾക്ക് കഴിവുണ്ട്[6]
പൂവത്തിന്റെ തടി

അവലംബം[തിരുത്തുക]

  1. http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=18132
  2. Indian medicinal plants: a compendium of 500 species, Volume 5 By P. K. Warrier, V. P. K. Nambiar, C. Ramankutty
  3. 3.0 3.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  4. Journal of Natural Products, 2000, 63 (1), pp 72–78;Isolation and Structures of Schleicherastatins 1−7 and Schleicheols 1 and 2 from the Teak Forest Medicinal Tree Schleichera oleosa
  5. International Journal of Research in Pharmaceutical and Biomedical Sciences; Research Paper-Antiulcer activity of Schleichera oleosa; ISSN 2229 3701
  6. Drug and chemical toxicology;2010 Oct;33(4):329-36;Diminution of free radical induced DNA damage by extracts/fractions from bark of Schleichera oleosa

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=പുവ്വം&oldid=3148286" എന്ന താളിൽനിന്ന് ശേഖരിച്ചത്