Jump to content

കൃഷ്ണനാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൃഷ്ണനാൽ
കൃഷ്ണനാലിന്റെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
F. benghalensis
Binomial name
Ficus benghalensis
Synonyms

Ficus indica L.

കൃഷ്ണനാലിന്റെ ഇല

കേരളത്തിൽ അത്ര സാധാരണമല്ലാത്ത ആലിനമാണ് കൃഷ്ണണാൽ (ശാസ്ത്രനാമം:‌ Ficus krishnae, Ficus benghalensis var. krishnae). ദീർഘവൃത്താകൃതിയിലുള്ള ഇലകൾക്ക് ശരാശരി 9 സെന്റീമീറ്റർ നീളവും ആറര സെന്റീമീറ്റർ വീതിയുമുണ്ടാകും. ഇലയുടെ ഞെട്ടിനോടു ചേർന്ന ഭാഗം കുമ്പിൾ കുത്തിയ മാതിരി മടങ്ങിയിരിക്കുന്നു.. ഇത് കൃഷ്ണനാലിന്റെ ഇലകൾക്ക് മാത്രമുള്ള പ്രത്യേകതയാണ്.

പടർന്നു പന്തലിക്കുന്ന ഈ മരത്തിന്റെ പൂക്കൾ ചെറുതും കായ്കൾ ഉരുണ്ടതുമാണ്. വിളയുമ്പോൾ ഇവയ്ക്ക് ചുവപ്പു നിറമാകും. ഉറപ്പും ബലവുമില്ലാത്ത് ഇതിന്റെ തടി കൊണ്ട് വലിയ പ്രയോജനങ്ങളൊന്നുമില്ല. വിത്തുകൾ എല്ലാം മുളയ്ക്കാത്തതുകൊണ്ട് കൃഷ്ണനാലിന്റെ എണ്ണം അത്ര പെട്ടെന്ന് കൂടാറില്ല. കൃഷ്ണനാലിന്റെ ഇലയുടെ കുമ്പിൾ കുത്തിയ പോലുള്ള ഭാഗത്തിന് 'കൃഷ്ണൻസ് ബട്ടർ കപ്പ്' എന്നാണ് പറയുന്നത്. ആ പേരും ആലിന്റെ പേരും ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്. കൃഷ്ണനാലിന്റെ ഇലകൾ കുമ്പിൾ കുത്തിയാണ് കുട്ടികാലത്ത് ശ്രീകൃഷ്ണൻ തൈരും മോരും മോഷ്ടിച്ചിരുന്നത്. ഏറെക്കാലം ഇതു തുടർന്നപ്പോൾ ആലിലകൾ സ്വയം കുമ്പിൾ കുത്തിയ പോലുള്ള രൂപത്തിലായി. അതോടെ ആലിന് കൃഷ്ണനാൽ എന്നു പേരുണ്ടായി എന്നാണ് വിശ്വാസം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൃഷ്ണനാൽ&oldid=3453362" എന്ന താളിൽനിന്ന് ശേഖരിച്ചത്