വെള്ളദേവതാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വെള്ളദേവതാരം
Erythroxylum monogynum.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
E. monogynum
ശാസ്ത്രീയ നാമം
Erythroxylum monogynum
Roxb.

കേരളത്തിലെ ശുഷ്കവനങ്ങളിൽ മാത്രം കണ്ടുവരുന്ന ഇടത്തരം വലിപ്പമുള്ള നിത്യഹരിതവൃക്ഷമാണ് വെള്ളദേവതാരം. (ശാസ്ത്രീയനാമം: Erythroxylum monogynum).റെഡ് സെഡാർ (Red Cedar) എന്നു വിളിക്കപ്പെടുന്ന ഈ മരം ഗോദാവരിയുടെ തീരത്തുള്ള കാടുകളിൽ സാധാരണമാണ്. ചന്ദനത്തിനു പകരം ഇതിന്റെ തടി ഉപയോഗിക്കാറുണ്ട്. അവിടെ ഇത് മതപരമായ ചടങ്ങുകൾക്ക് ഉപയോഗിക്കുന്നു[1]. വെള്ളദേവതാരത്തിന്റെ തടി വാറ്റി ഒരു വാർണിഷ് എടുക്കാറുണ്ട്[2].

തടിക്ക് കാതലുണ്ട്. കാതൽ ഉറപ്പും ഭാരവും കൂടിയതാണ്. ഇതിനു സുഗന്ധവുമുണ്ട്. ഇത് അരച്ച് കളഭത്തിൽ മായം ചേർക്കാറുണ്ട്. ഇല ചിലർ പുഴുങ്ങി തിന്നാറുണ്ട്. ഇലയിൽ സിന്നമി കൊകേൻ എന്ന ആൽക്കലോയ്ഡും എണ്ണയും മറ്റും അടങ്ങിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • [1] സസ്യവിവരണം


"https://ml.wikipedia.org/w/index.php?title=വെള്ളദേവതാരം&oldid=3237268" എന്ന താളിൽനിന്ന് ശേഖരിച്ചത്