പശ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒട്ടിക്കാൻ ഉപയോഗിക്കുന്ന ദ്രാവകത്തെയാണ് പശ എന്നു പറയുന്നത്. രണ്ട് വസ്തുക്കളെ തമ്മിൽ കൂട്ടി യോജിപ്പിക്കാനും പൊട്ടിയ വസ്തുക്കളെ കൂട്ടിച്ചേർക്കാനും മറ്റും പശ ഉപയോഗിക്കുന്നു. ഇന്ന് കടകമ്പോളങ്ങളിൽ സൂപ്പർഗ്ലൂ, ഫെവിക്കോൾ എന്നിങ്ങനെ പല പേരുകളിൽ പശ ലഭിക്കുന്നുണ്ട്. പണ്ട് മനുഷ്യർ മരത്തിന്റെ കറയും മറ്റുമാണ് ഒട്ടിക്കാൻ ഉപയോഗിച്ചിരുന്നത്.

പലതരം പശകൾ[തിരുത്തുക]

സാധാരണ പശകൾ[തിരുത്തുക]

നമ്മൾ സാധാരണ ഉപയോഗിക്കുന്ന പശകൾ അല്പനേരം വായു തട്ടിയാൽ ഒട്ടിപ്പിടിക്കുന്ന തരം പശകൾ ആണ്. ഈ പശയിൽ പോളിമറുകളെ ഒരു സോൾവന്റിൽ (വെള്ളം) കലക്കി (സസ്പെൻഡ് ചെയ്ത്) വച്ചേക്കുന്നത് ആണ്. കുപ്പിക്കുള്ളിൽ വച്ച് ഈ പോളിമറുകൾക്ക് പരസ്പരം ബോണ്ട് ചെയ്യാൻ പറ്റാത്തതിന് കാരണം കുപ്പിക്കുള്ളിലെ സോൾവന്റ് ആ പോളിമർ ബോണ്ടിംഗ് ഉണ്ടാകാതെ തടഞ്ഞ് നിർത്തുന്നു. ഈ പശയെ നമ്മൾ തടി, പേപ്പർ, തുണി, എന്നിങ്ങനെ ഏതെങ്കിലും പ്രതലത്തിൽ പുരട്ടുമ്പോൾ ഈ സോൾവെന്റ് പതിയേ ഇല്ലാതാവും (നീരാവി ആയി മാറും), അപ്പോൾ അവിടെ ഉള്ള പോളിമറുകൾക്ക് തമ്മിൽ തമ്മിൽ ബോണ്ടിംഗ് സാധ്യമാകും.

കുപ്പിയിൽ പശ ഒട്ടുമുക്കാലും തീർന്ന് വരുമ്പോൾ ബാക്കി ഉള്ള പശ ഒട്ടിപ്പിടിച്ച് കട്ട ആകുന്നതിന് കാരണം കുറേ സോൾവന്റ് കുപ്പിക്കകത്ത് തന്നെയുള്ള വായുവിലേക്ക് ചേരുന്നതുകൊണ്ടാണ്.

സൂപ്പർ ഗ്ലൂ പോലെയുള്ള പശകൾ[തിരുത്തുക]

ഇത്തരം പശയുടെ പ്രവർത്തനം നേരെ തിരിച്ചാണ്. അതായത്, പശയിൽ വെള്ളം തട്ടിയാൽ മാത്രമേ ഇവിടെ ബോണ്ടിംഗ് നടക്കൂ. അതിന് നമ്മൾ പ്രത്യേകിച്ച് വെള്ളം നൽകുന്നില്ല പകരം ആ സൂപ്പർഗ്ലൂ തുറന്ന് പുരട്ടുമ്പോൾ തന്നെ അന്തരീക്ഷത്തിൽ നിന്ന് നീരാവി (വെള്ളം) വന്ന് ആ പോളിമറുകളിൽ തട്ടി കട്ട പിടിക്കും. അതുകൊണ്ട് അത്തരം ട്യൂബുകൾ തുറന്നാൽ, ആ ട്യുബിനുള്ളിലേക്ക് നീരാവി കയറിയാൽ, ബാക്കിയുള്ള പശ അതിനകത്തിരുന്ന് കട്ട പിടിക്കുകയും ചെയ്യും.സാമ്പത്തിക പ്രാധാന്യം

കാലക്രമേണ, അവയുടെ വളർച്ചയുടെ സമയത്ത്, ഉൽപാദന പ്രക്രിയകൾ വർദ്ധിക്കുന്നതിൽ അഡ്ജസ് ഒരു സ്ഥിരമായ സ്ഥാനം നേടിയിട്ടുണ്ട്. ഞങ്ങളുടെ പരിതഃസ്ഥിതിയിൽ ഒരു പരിപാടിയിൽ കുറഞ്ഞത് ഒരു പശുവായിരിക്കുമിത്-ഒരു കുപ്പി കുപ്പിയുടെ ലേബൽ, ഓട്ടോമാറ്റിക് പ്രൊഫൈലുകളിൽ സംരക്ഷിത പൂരങ്ങൾ അല്ലെങ്കിൽ വിൻഡോ ഫ്രെയിമുകളിൽ പ്രൊഫൈലുകൾ എന്നിവയൊന്നും അടങ്ങിയിരിക്കില്ല. 2019 ൽ ആഗോള ആഡീവീസ് മാർക്കറ്റിന് 50 ബില്യൺ ഡോളർ വിറ്റുവരവ് നടത്തുമെന്ന് വിപണി ഗവേഷകർ പ്രവചിക്കുന്നു. പ്രത്യേകിച്ചും ചൈന, ഇന്ത്യ, റഷ്യ, ബ്രസീൽ തുടങ്ങിയ വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വികസനം ഭാവിയിൽ ഉത്തേജക സമ്മർദ്ദം വർധിപ്പിക്കും.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പശ&oldid=3085852" എന്ന താളിൽനിന്ന് ശേഖരിച്ചത്