മുരിങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Moringa oleifera
Moringa Oleifera.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Brassicales
കുടുംബം: Moringaceae
ജനുസ്സ്: Moringa
വർഗ്ഗം: M. oleifera
ശാസ്ത്രീയ നാമം
Moringa oleifera
മുരിങ്ങ കായ
മുരിങ്ങ തൈ
മുരിങ്ങയില-സമീപദൃശ്യം
മുരിങ്ങയില

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ചെറുമരമാണ് മുരിങ്ങ. ഇംഗ്ലീഷ്:Moringa; ശാസ്ത്രീയനാമം: Moringa oleifera‌. മുറുംഗൈ എന്ന തമിഴ്‌ വാക്കാണ്‌ പേരിനാധാരം.[അവലംബം ആവശ്യമാണ്] മൊരിംഗേസിയേ (Moringaceae) എന്ന സസ്യകുടുംബത്തിലാണ്‌ മുരിങ്ങയുടെ സ്ഥാനം.കാറ്റിന്റെ സഹയത്താൽ വിത്തുവിതരണം നടത്തുന്നഒരു സസ്യമണു ഇത്. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ്‌ വളരുന്നത്‌. മൊരിംഗ ഒലേയ്ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വളരുന്നത്‌.

വിവരണം[തിരുത്തുക]

10 മീറ്റർ വരെ ഉയര‍ത്തിൽ വളരുന്ന ശാഖകളും ഉപശാഖകളുമുള്ള ചെറുമരമാണ്‌ മുരിങ്ങ. ശാഖകളിൽ നിറയെ ഇളം പച്ചനിറത്തിലുള്ള ഇലകളുടെ സഞ്ചയമുണ്ടാകും. 30 മുതൽ 60 സെ.മീ വരെയുള്ള തണ്ടുകളിലാണ്‌ വൃത്താകാരമുള്ള ഇലകൾ. ശിഖരങ്ങളിൽ വെളുത്തനിറത്തിലുള്ള പൂക്കളാണ്‌ മുരിങ്ങയുടേത്‌. പൂങ്കുലകൾ പിന്നീട്‌ മുരിങ്ങക്കായയായി മാറും. ഒരു മീറ്റർ വരെ നീളത്തിലാണ്‌ മുരിങ്ങക്കായ (Drum Stick) കാണപ്പെടുന്നത്‌. ഇവയ്ക്കുള്ളിലാണ്‌ വിത്തുകൾ. ഒരു മുരിങ്ങക്കായിൽ ഇരുപതോളം വിത്തുകൾ ‍കാണും. കായ്‌ക്കുവാൻ ധാരാളം വെള്ളവും സൂര്യപ്രകാശവും വേണം.

ഉപയോഗങ്ങൾ[തിരുത്തുക]

മുരിങ്ങയിലയും മുരിങ്ങക്കായും മിക്ക ഏഷ്യൻ രാജ്യങ്ങളിലും കറികൾക്കുള്ള വിഭവമാണ്‌. മലയാളികൾ സാധാരണയായി തോരൻ കറിക്ക്‌ മുരിങ്ങയിലയും അവിയൽ, സാമ്പാർ എന്നീ കറികളിൽ മുരിങ്ങക്കായും ഉപയോഗിക്കുന്നു. വിത്തുകളും ചില രാജ്യങ്ങളിൽ ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നു. വെള്ളം ശുദ്ധീകരിക്കുന്നതിനായും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്‌.

പോഷകമൂല്യം[തിരുത്തുക]

മുരിങ്ങയില
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 100 kcal   430 kJ
അന്നജം     12.5 g
- ഭക്ഷ്യനാരുകൾ  0.9 g  
Fat 1.7 g
പ്രോട്ടീൻ 6.7 g
ജലം 75.9 g
കാൽസ്യം  0.44 mg 0%
ഇരുമ്പ്  7.00 mg 56%
Percentages are relative to US
recommendations for adults.

ഔഷധഗുണങ്ങൾ[തിരുത്തുക]

വൈറ്റമിൻ എ,സി,ഇരുമ്പ്,ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മുരീങ്ങയില. ആയുർവ്വേദ വിധിപ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാൻ പ്രാപ്തമാണ്‌. ശാസ്ത്രീയ ഗവേഷണങ്ങളും ഈ വാദം ശരിവയ്ക്കുന്നു. മുരിങ്ങയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഒരു ഗ്രാം മുരിങ്ങയിലയിൽ ഓറഞ്ചിലുള്ളതിനേക്കാൾ ഏഴുമടങ്ങ്‌ ജീവകം സി, പാലിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ കാൽസ്യം, രണ്ടുമടങ്ങ്‌ കൊഴുപ്പ്‌, ക്യാരറ്റിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ ജീവകം എ, വാഴപ്പഴത്തിലുള്ളതിനേക്കാൾ മൂന്നുമടങ്ങ്‌ പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതായും നിരവധി ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഇക്കാരണങ്ങൾക്കൊണ്ട്‌ മുരിങ്ങയെ ജീവന്റെ വൃക്ഷം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. എയ്‌ഡ്‌സ്‌ പോലുള്ള മാരകരോഗങ്ങളെപ്പോലും ചെറുക്കാൻ മുരിങ്ങയിലയുടെ ഉപയോഗം വ്യാപകമാക്കണമെന്ന അഭിപ്രായവും നിലവിലുണ്ട്‌.

പക്ഷേ മുരിങ്ങയുടെ വേരിൽ അടങ്ങിയിരിക്കുന്ന സ്പൈറൊച്ചിൻ (spirochin) എന്ന ആൽക്കലോയ്ഡ് നാഡികളെ പ്രതികൂലമായി ബാധിക്കുന്നതാണ്.

രസാദി ഗുണങ്ങൾ[തിരുത്തുക]

  • രസം:കടു, ക്ഷായം, തിക്തം
  • ഗുണം:ലഘു, രൂക്ഷം, തീക്ഷ്ണം, സരം
  • വീര്യം:ഉഷ്ണം
  • വിപാകം :കടു [1]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

വേര്, തൊലി, ഇല, കായ്, പൂവ്[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


Commons:Category
വിക്കിമീഡിയ കോമൺസിലെ Moringa എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'മുരിങ്ങ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"https://ml.wikipedia.org/w/index.php?title=മുരിങ്ങ&oldid=2156476" എന്ന താളിൽനിന്നു ശേഖരിച്ചത്