മ്യാൻമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബർമ്മ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Myanmar long form.svg
Pyi-daung-zu Myan-ma Naing-ngan-daw
Union of Myanmar
Flag of Burma
ദേശീയ ഗാനം
Kaba Ma Kyei
Location of Burma
തലസ്ഥാനം Naypyidaw
19°45′N, 96°6′E
ഏറ്റവും വലിയ നഗരം Yangon (Rangoon)
ഔദ്യോഗിക ഭാഷകൾ Burmese
ഔദ്യോഗിക ഭാഷകൾ Jingpho, Shan, Karen, Mon, (Spoken in Myanmar's Autonomous States.)
ജനങ്ങളുടെ വിളിപ്പേര് Burmese
ഭരണകൂടം Unitary presidential constitutional republic
 -  President Thein Sein
 -  Vice Presidents
Formation
 -  Pagan Dynasty 23 December 849 
 -  Toungoo Dynasty 16 October 1510 
 -  Konbaung Dynasty 29 February 1752 
 -  Independence
(from United Kingdom)
4 January 1948 
 -  Coup d'état 2 March 1962 
 -  New constitution 30 March 2011 
 -  ജലം (%) 3.06
ജനസംഖ്യ
 -  2005-2006 നില 55,400,000 (24th)
 -  1983 census 33,234,000 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2005 estimate
 -  ആകെ $93.77 billion (59th)
 -  ആളോഹരി $1,691 (150th)
എച്ച്.ഡി.ഐ. (2007) Increase 0.583 (medium) (132nd)
നാണയം kyat (K) (mmK)
സമയമേഖല MMT (UTC+6:30)
ഇന്റർനെറ്റ് സൂചിക .mm
ഫോൺ കോഡ് +95
1 Some governments recognize Yangon as the national capital.
2 Estimates for this country take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population growth rates, and changes in the distribution of population by age and sex than would otherwise be expected.
float

തെക്കുകിഴക്കേ ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാൻമാർ (ഉച്ചാരണം /ˈmjɑnˌmɑ/[1]), ഔദ്യോഗികനാമം: യൂണിയൻ ഓഫ് മ്യാന്മാർ (ബർമ്മീസ്: [pjìdàunzṵ mjəmà nàinŋàndɔ̀]). ബ്രിട്ടീഷ് കോളനിയായിരുന്ന "യൂണിയൻ ഓഫ് ബർമ്മ"യ്ക്ക് 1948 ജനുവരി 4-നു ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചു.1974 ജനുവരി 4-നു രാജ്യത്തിന്റെ പേര് "സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ദ് യൂണിയൻ ഓഫ് ബർമ്മ" എന്ന് മാറ്റി. 1988 സെപ്റ്റംബർ 23-നു പേര് വീണ്ടും "യൂണിയൻ ഓഫ് ബർമ്മ" എന്നുമാറ്റി. 1989 സെപ്റ്റംബർ 23-നു സ്റ്റേറ്റ് ലാ ആന്റ് ഓർഡർ റിസ്റ്റൊറേഷൻ കൗൺസിൽ രാജ്യത്തിന്റെ പേര് "യൂണിയൻ ഓഫ് മ്യാന്മാർ" എന്ന് നാമകരണം ചെയ്തു.

പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന (വടക്ക്), ലാവോസ് (കിഴക്ക്), തായ്‌ലാന്റ് (തെക്കുകിഴക്ക്), ബംഗ്ലാദേശ് (പടിഞ്ഞാറ്), ഇന്ത്യ (വടക്കുകിഴക്ക്) എന്നിവയാണ് മ്യാന്മാറിന്റെ അയൽ‌രാജ്യങ്ങൾ. തെക്ക് ആൻഡമാൻ കടലും തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലുമാണ് സമുദ്രാതിർത്തികൾ. മ്യാന്മാറിന്റെ ചുറ്റളവിന്റെ മൂന്നിലൊന്ന് (1,930 ച.കി.മീ - 1,199 ച.മൈൽ) അഖണ്ഡമായ തീരപ്രദേശമാണ്.

വംശീയ കലാപങ്ങൾ[തിരുത്തുക]

ജൂൺ 2012 മുതൽ മ്യാന്മാറിൽ അരാകാന സംസ്ഥാനത്തുനിന്ന് റോഹിങ്ക്യ വിഭാഗം മുസ്ലീങ്ങൾക്കെതിരേ അക്രമാസക്തമായ ജനക്കൂട്ടം അതിക്രമങ്ങൾ നടത്തുന്നുണ്ട്.[2] റോഹിങ്ക്യ വിഭാഗം മുസ്ലീങ്ങൾ ബംഗ്ലാദേശിൽ നിന്നും അനധികൃതമായി നുഴഞ്ഞുകയറിയവരാണെന്ന് ആരോപിക്കപ്പെടുന്നു.[2] അധികൃതരുടെ സഹായത്തോടെയാണ് കലാപം നടക്കുന്നതെന്ന് ഹ്യൂമൻ റൈറ്റ് വാച്ച് റിപ്പോർട്ടു ചെയ്തു. [2]ആരാണ് റോഹിംഗ്യൻ മുസ് ലിംകൾ? എന്താണ് റോഹിംഗ്യൻ പ്രശ്നം?...

റോഹിംഗ്യകൾ അഥവാ തോണി മനുഷ്യർ

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മ്യാൻമർ പ്രവിശ്യയായ രാഖൈനിൽ വസിക്കുന്ന മുസ്‌ലിം വിഭാഗമാണ് റോഹിംഗ്യകൾ. പത്ത് ലക്ഷത്തോളമാണ് അവരുടെ ജനസംഖ്യ. ഇവർക്ക് മ്യാൻമർ ഭരണകൂടം പൗരത്വം വകവെച്ചു കൊടുക്കുന്നില്ല. സഞ്ചാര സ്വാതന്ത്ര്യമില്ല. കുട്ടികളെ പഠിപ്പിക്കാൻ സാധിക്കില്ല. മതം അനുവർത്തിക്കാനാകില്ല. ക്രൂരമായ അയിത്തം.

വിവാഹം കഴിക്കാൻ സർക്കാറിന്റെ അനുമതി വേണം. അതിന് അപേക്ഷിക്കണമെങ്കിൽ വൻ സമ്പത്തുണ്ടെന്ന് തെളിയിക്കണം. അല്ലെങ്കിൽ പ്രത്യേക നൈപുണ്യങ്ങളുള്ളയാളോ പരിശീലനം സിദ്ധിച്ചയാളോ ആണെന്ന് രേഖാമൂലം തെളിയിക്കണം. പ്രവിശ്യയിലെ മറ്റുള്ളവരുടെ ജീവിതം സുഖസമ്പൂർണമാക്കാൻ ഉപകരിക്കുന്നവർ മാത്രം വംശവർധനവ് വരുത്തിയാൽ മതിയെന്ന് ചുരുക്കം. അതുമല്ലെങ്കിൽ ബുദ്ധമതത്തിലേക്ക് പരിവർത്തനത്തിന് തയ്യാറാകണം. അങ്ങനെ പരിവർത്തിതമായാൽ തന്നെ മൂന്നാം കിടക്കാരായി കാലാകാലം കഴിഞ്ഞു കൊള്ളണം. അനുമതിയില്ലാതെ നടക്കുന്ന വിവാഹങ്ങൾ നിയമവിരുദ്ധമാണ്. ഇവർക്കെതിരെ കേസെടുക്കും. അതിൽ ജനിക്കുന്ന കുഞ്ഞിനെ നിയമവിരുദ്ധനെന്ന് പ്രഖ്യാപിക്കും. ഈ കുട്ടികളെ സ്‌കൂളിൽ ചേർക്കാനാകില്ല. അവർക്ക് മനുഷ്യനെന്ന പരിഗണന പോലും ലഭിക്കില്ല. ഇവരുടെ ഭൂമിക്ക് ആധാരമോ മറ്റ് രേഖകളോ ഇല്ല. ഏത് നിമിഷവും അന്യാധീനപ്പെട്ടേക്കാം. അത്തരം കൈയേറ്റങ്ങളുടെയും കുടിയൊഴിപ്പിക്കലുകളുടെയും ചരിത്രമാണ് രാഖൈൻ പ്രവിശ്യക്ക് പറയാനുള്ളത്. അടിസ്ഥാനപരമായി ഇവർ കൃഷിക്കാരാണ്. ഭൂമി മുഴുവൻ സർക്കാറോ ഭൂരിപക്ഷ വിഭാഗമോ കൈയടക്കിയതോടെ ആ പാരമ്പര്യം ഉപേക്ഷിക്കാൻ അവർ നിർബന്ധിതരായി. മണ്ണില്ലാതെ എങ്ങനെ കൃഷി ചെയ്യും? മീൻപിടിത്തമാണ് ഇപ്പോഴത്തെ മുഖ്യ തൊഴിൽ. പക്ഷേ, അവിടെയുമുണ്ട് പ്രശ്‌നം. റോഹിംഗ്യകൾ കൊണ്ടുവരുന്ന മീനിന് കമ്പോളത്തിൽ ന്യായമായ വില കിട്ടില്ല. ഒരു തരം അടിമത്തമാണ് ഈ മനുഷ്യർ അനുഭവിക്കുന്നത്. റോഡുകൾ, റെയിൽവേ, വൈദ്യുതി നിലയങ്ങൾ തുടങ്ങിയ നിർമാണത്തിന് റോഹിംഗ്യ യുവാക്കളെ പിടിച്ചുകൊണ്ടുപോകും. കുറഞ്ഞ കൂലിയേ നൽകൂ. ചൈനയുടെ സഹായത്തോടെ നടക്കുന്ന നിരവധി പ്രോജക്ടുകളിൽ ഈ അടിമത്തം അരങ്ങേറുന്നു. വീട് വെക്കാനുള്ള അവകാശം ഇവർക്കില്ല. ഉറപ്പുള്ള വീട് പണിതിട്ട് കാര്യമില്ല. അനുമതിയില്ലെന്ന് പറഞ്ഞ് പട്ടാളമെത്തി പൊളിച്ച് നീക്കും. ‘തീവ്രവാദികളായ’ റോഹിംഗ്യകൾ ചുമരുവെച്ച വീട്ടിൽ താമസിക്കുന്നത് സുരക്ഷക്ക് ഭീഷണിയാണത്രേ. ടെന്റുകളിലാണ് ഭൂരിപക്ഷം പേരും താമസിക്കുന്നത്. വെള്ളമോ വെളിച്ചമോ ഇവിടേക്ക് എത്തിനോക്കില്ല. പൗരത്വമില്ലാത്ത ‘സാമൂഹിക വിരുദ്ധരോട്’ സർക്കാറിന് ഉത്തരവാദിത്വമൊന്നുമില്ലല്ലോ. ഇവരിൽ ചിലർ അക്രമാസക്തമായി പ്രതികരിക്കുന്നുണ്ടെന്നത് ശരിയാണ്. മരണത്തേക്കാൾ ഭീകരമായ വിവേചനവും പീഡനവും സഹിക്കവയ്യാതെ വരുമ്പോൾ നടക്കുന്ന സ്വാഭാവികമായ പ്രതികരണങ്ങളാണ് അവ; ദുർബലമായ ചെറുത്തുനിൽപ്പുകൾ. അപമാനിക്കപ്പെട്ടുകൊണ്ടേയിരിക്കുക, ആ അപമാനത്തെ ചോദ്യം ചെയ്യുന്നവരെ തീവ്രവാദികളായി മുദ്രകുത്തുക. അക്രമിച്ചുകൊണ്ടേയിരിക്കുക, അക്രമത്തെ ചെറുക്കാൻ ശ്രമിക്കുന്നവരെ ഭീകരവാദികളാക്കുകയെന്ന തന്ത്രമാണ് രാഖൈൻ പ്രവിശ്യയിൽ വിജയകരമായി പുലരുന്നത്. പ്രവിശ്യയിലെ ഭൂരിപക്ഷ വിഭാഗം അരക്കൻ വംശജരായ ബുദ്ധമതക്കാരാണ്. അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് ഇവർ പുറത്തെടുക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ ആട്ടിയോടിക്കൽ ഇന്നും തുടരുകയാണ്. റോഹിംഗ്യകൾ മുസ്‌ലിംകൾ ആയി തുടരുന്നു എന്നതാണ് ബുദ്ധമത മേലാളൻമാരെ പ്രകോപിപ്പിക്കുന്നത്. മതപരമായ ചടങ്ങുകൾ തടസ്സപ്പെടുത്തുകയെന്ന ക്രൂര വിനോദം ഇവിടെ അരങ്ങേറുന്നു. മതപഠനത്തിനുള്ള സാഹചര്യം അടയ്ക്കുന്നു. പല കാലങ്ങളിലായി വല്ലവിധേനയും രക്ഷപ്പെട്ട് പുറത്തുപോയി ജീവിതവും മതവും പഠിച്ച് തിരിച്ചു വരുന്നവരെ പ്രവിശ്യയിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ഈ കടന്നു കയറ്റങ്ങൾക്കെല്ലാം ഭരണകൂടത്തിന്റെ പിന്തുണയുണ്ട്. പടിഞ്ഞാറൻ ബർമയിൽ ആദ്യത്തെ റോഹിംഗ്യ സംഘം വന്നത് ഏഴാം നൂറ്റാണ്ടിലാണെന്നാണ് ചരിത്രകാരൻമാർ പറയുന്നത്. അറബ് നാവികരുടെ പിൻമുറക്കാരാണ് ഇവരെന്നാണ് പണ്ഡിത മതം. ഈ സമൂഹം വളർന്ന് ഒരു രാജ്യമായി മാറി. 1700കൾ വരെ ഈ രാജവംശം ശക്തമായിരുന്നു. പിന്നീട് ബർമീസ് രാജാവ് അവരെ തകർത്ത് അധികാരം പിടിച്ചതോടെ റോഹിംഗ്യകളുടെ അഭിമാനകരമായ നിലനിൽപ്പ് അപകടത്തിലായി. പിന്നെ ബ്രിട്ടീഷ് അധിനിവേശ കാലത്തും സ്വതന്ത്ര ബർമ പിറന്നപ്പോഴും റോഹിംഗ്യകളെ ഉൻമൂലനം ചെയ്യാനുള്ള സംഘടിത ശ്രമങ്ങൾ നടന്നു. കൊന്നിട്ടും ആട്ടിപ്പായിച്ചിട്ടും അവർ സമ്പൂർണമായി തീർന്നുപോയില്ല. പക്ഷേ, ഈ ചരിത്രം അംഗീകരിക്കാൻ ഭരണകൂടം തയ്യാറാകുന്നില്ല. കഴിഞ്ഞ ഏതാനും ദശകങ്ങളായി ബംഗ്ലാദേശിൽ നിന്ന് നിയമവിരുദ്ധമായി കുടിയേറിയവരാണ് ഇവരെന്ന് അധികൃതർ തീർപ്പ് കൽപ്പിക്കുന്നു. 1982ലെ പൗരത്വ നിയമം ഇവരെ പൂർണമായി പുറത്ത് നിർത്തി. ഏറ്റവും ഒടുവിൽ ഇറങ്ങിയ തീട്ടൂരത്തിൽ പറയുന്നത് ബംഗ്ലാദേശിൽ നിന്ന് വന്നവരാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന രേഖയിൽ ഒപ്പുവെക്കണമന്നാണ്. അതിന് തയ്യാറായാൽ തത്കാലം പ്രവിശ്യയിൽ കഴിയാം. ഇത് വൻ ചതിയാണ്. ഈ രേഖ വെച്ച് പുറത്താക്കൽ ‘നിയമപര’മാക്കുകയാണ് ലക്ഷ്യം. സ്ത്രീകളെയാണ് പട്ടാള ഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ബുദ്ധ തീവ്രവാദികൾ ലക്ഷ്യം വെക്കാറുള്ളത്. ഒരു സമൂഹത്തെ അപമാനിക്കാനുള്ള ഏറ്റവും കുടിലമായ വഴി അവരിലെ സ്ത്രീകളെ അപമാനിക്കലാണല്ലോ. നിൽക്കക്കള്ളിയില്ലാതെ വരുമ്പോൾ ചിലർ പലായനത്തിന് മുതിരും. ലോകത്തെ ഏറ്റവും അപകടകരമായ പലായനമാണ് ഇത്. കടൽ വഴി തായ്‌ലാൻഡിലേക്കും മലേഷ്യയിലേക്കും നടത്തുന്ന യാത്രകൾ യന്ത്രരഹിത ബോട്ടുകളിലാണ്. മരണത്തിന്റെ കൈപിടിച്ചുള്ള ഈ യാത്രകൾ പലതും കടലിൽ ഒടുങ്ങുകയാണ് ചെയ്യാറുള്ളത്. ദുരിതക്കടൽ താണ്ടി തായ് തീരത്തെത്തുമ്പോഴാണ് ഏറ്റവും വലിയ ദുരന്തം സംഭവിക്കുക. അവിടെ തായ് തീരസേന സർവായുധ സജ്ജരായി നിൽക്കുന്നുണ്ടാകും, തിരിച്ചയക്കാൻ. കൈയിലുള്ള വിലപിടിപ്പുള്ളതെല്ലാം നൽകും കൈക്കൂലിയായി. സ്ത്രീകളെപ്പോലും കാഴ്ച വെക്കേണ്ടി വരും. ഇതൊക്കെ നൽകിയാലും സൈന്യം വഴങ്ങില്ല. വീണ്ടും കടലിലേക്ക്. ആട്ടിയിറക്കപ്പെട്ട മണ്ണിലേക്ക് വീണ്ടും. അവിടെ നിന്ന് പിന്നെയും തോണി യാത്രയിലേക്ക്. ‘ബോട്ട് പീപ്പിൾ’ എന്ന് ഇവരെ വിളിക്കുന്നത് തീർത്തും അന്വർഥമാണ്. ഈ ജനതക്ക് പൗരത്വവും അഭിമാനകരമായ അസ്തിത്വവും വാങ്ങിക്കൊടുക്കാനുള്ള ബാധ്യത ലോകം നിറവേറ്റണം. അറബ് രാജ്യങ്ങൾ വമ്പൻമാരിൽ അവർക്കുള്ള സ്വാധീനം ഇത്തരം ദൗത്യങ്ങളിൽ വിനിയോഗിച്ചാൽ എത്ര നന്നായിരുന്നു!

അവലംബം[തിരുത്തുക]

  1. Merriam-Webster's Collegiate Dictionary (Eleventh എഡി.). Springfield, Massachusetts, USA: Merriam-Webster. ഐ.എസ്.ബി.എൻ. 0-87779-807-5 |isbn= - ഈ വില പരിശോധിക്കുക (സഹായം). 
  2. 2.0 2.1 2.2 "മ്യാൻമറിലേത് വംശഹത്യയെന്ന് ഹ്യൂമൻറൈറ്റ് വാച്ച്". 

‍‍


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

"https://ml.wikipedia.org/w/index.php?title=മ്യാൻമാർ&oldid=2461376" എന്ന താളിൽനിന്നു ശേഖരിച്ചത്