സിറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിറിയൻ അറബ് റിപബ്ലിക്
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം:
തലസ്ഥാനം ദമാസ്കസ്
രാഷ്ട്രഭാഷ അറബി
ഗവൺമന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി ‌
പ്രസിഡൻഷ്യൽ റിപബ്ലിക്
ബാഷർ അൽ ആസാദ്
വാഇൽ അൽഹൽഖി
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ഏപ്രിൽ 17, 1946
വിസ്തീർണ്ണം
 
1,85,180ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
19,043,000(205ലെ ഏകദേശ കണക്ക്)
103/ച.കി.മീ
നാണയം സിറിയൻ പൗണ്ട് (SYP)
ആഭ്യന്തര ഉത്പാദനം 71, 736 ഡോളർ (65)
പ്രതിശീർഷ വരുമാനം 3, 847 (118)
സമയ മേഖല UTC +2
ഇന്റർനെറ്റ്‌ സൂചിക .sy
ടെലിഫോൺ കോഡ്‌ +963

തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ മെഡിറ്ററേനിയൻ കടൽതീരത്തു സ്ഥിതിചെയ്യുന്ന രാജ്യമാണ് സിറിയ. പടിഞ്ഞാറ് ലെബനൻ, തെക്കുപടിഞ്ഞാറ് ഇസ്രയേൽ, തെക്ക് ജോർദ്ദാൻ, കിഴക്ക് ഇറാഖ്, വടക്ക് തുർക്കി എന്നിവയാണ് അയൽ‌രാജ്യങ്ങൾ

പ്രാചീന ചരിത്രം[തിരുത്തുക]

ലെബനൻ, ഇന്നത്തെ ഇസ്രയേലിന്റെയും ജോർദ്ദാന്റെയും ഭൂരിപക്ഷം പ്രദേശങ്ങൾ, ഇറാഖിന്റെയും സൗദി അറേബ്യയുടെയും ഏതാനു ഭാഗങ്ങൾ ഇവചേർന്നതായിരുന്നു പുരാതന സിറിയ. ക്രി.മു 2100-ൽ അമോറൈറ്റ് ഗോത്രക്കാർ ഇവിടെ വാസമുറപ്പിച്ചു. അതിനുശേഷം അസീറിയക്കാരും ബാബിലോണിയക്കാരും പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും സിറിയയിൽ ആധിപത്യം സ്ഥാപിച്ചു. ക്രി.പി ഏഴാം നൂറ്റാണ്ടിലാണ് ഇവിടെ ഇസ്ലാം മതം പ്രചാരിച്ചത്. 1516 മുതൽ 1918 ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1920-ൽ ലെബനൻ സിറിയയിൽ നിന്നും വേർപെട്ടു. 1948-ൽ പൂർണ്ണ സ്വാതന്ത്ര്യം നേടി. 1958-ൽ ഈജിപ്റ്റുമായിച്ചേർന്ന് ഐക്യ അറബ് റിപബ്ലിക്കിനു രൂപം നൽകി. എന്നാൽ ഈ കൂട്ടുകെട്ട് 1961-ൽ അവസാനിച്ചു.

ആധുനികകാലത്തിൽ ഇസ്രയേലുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾമൂലം രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന രാജ്യമാണു സിറിയ. സിറിയയുടെ ഭാഗമായിരുന്ന ഗോലാൻ കുന്നുകൾ ഇസ്രയേൽക്കാർ കീഴടക്കിയതാണ് തർക്കത്തിന്റെ പ്രധാനകാരണം.

ദമാസ്കസാണു സിറിയയുടെ തലസ്ഥാനം.

ഇവ കൂടി കാണുക[തിരുത്തുക]

വിശാല സിറിയ

അവലംബം[തിരുത്തുക]

‍‍

"https://ml.wikipedia.org/w/index.php?title=സിറിയ&oldid=3600466" എന്ന താളിൽനിന്ന് ശേഖരിച്ചത്