ശാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാം
ഇംഗ്ലീഷ്: Levant
Levant
  Countries of the Levant in the broad, historic meaning (equivalent to the eastern Mediterranean)
[1][2][3]
  Countries of the Levant in 20th century usage (equivalent to Syria-Palestine)
[1]
  Countries and regions sometimes included in the modern definition
രാജ്യങ്ങളും ഭൂവിഭാഗങ്ങളും  Cyprus
 Israel
 Jordan
 Lebanon
സ്റ്റേറ്റ് ഓഫ് പാലസ്തീൻ Palestine
 Syria
 Turkey
(Hatay Province)
ജനസംഖ്യ 47,129,325[4]
Demonym Levantine
ഭാഷകൾ Levantine Arabic, Hebrew, Aramaic, Armenian, Circassian, Greek, Kurdish, Ladino, Turkish
സമയ മേഖല UTC+02:00 (EET) (Turkey and Cyprus)
ശാം ബഹിരാകാശത്ത്നിന്നും (സിറിയ പലസ്തീൻ,ജോർദാൻ,ലെബനാൻ)
ശാം നാടുകൾ

മദ്ധ്യപൂർവ്വദേശത്തെ ഒരു ഭൂപ്രദേശമാണ് ശാം ( Ash- sham) (അറബി: بلاد الشام). വടക്ക് യൂഫ്രട്ടീസ് - ടൈഗ്രിസ് നദികളുൽ‌ഭവിക്കുന്ന ടൗറുസ് പർ‌വതനിരകളും, തെക്ക് അറേബ്യൻ‌ മരുഭൂമിയും, പടിഞ്ഞാറ് മദ്ധ്യധരണ്യാഴിയും കിഴക്ക് സഗ്‌റുസ് മലനിരകക്കുമിടയിലുള്ള ഭൂപ്രദേശത്തെയാണ് ശാം എന്നു വിളിക്കുന്നത്. ഈ പ്രദേശം വിശാല സിറിയ (അറബി: سوريّة الكبرى), ലെവന്റ് (the Levant) എന്നീ പേരുകളിലും അറിയപ്പെടുന്നു.

ശാമിലെ രാജ്യങ്ങൾ[തിരുത്തുക]

പലസ്തീൻ, ജോർദാൻ, സിറിയ, ലെബനാൻ എന്നീ നാടുകളും, ഇറാഖിന്റെ വടക്ക് പടിഞ്ഞാറൻ‌ ഭാഗങ്ങളും, സീനായ് ഉപദ്ദ്വീന്റെ വടക്ക് കിഴക്കൻ‌ പ്രദേശവും ഉൾ‌പ്പെടുന്നതാണ് ശാം നാടുകൾ.

സംസ്കാരത്തിന്റെ തൊട്ടിൽ‌[തിരുത്തുക]

നൈൽ നദീ തടം മുതൽ‌ യൂഫ്രട്ടീസ്- ടൈഗ്രിസ് നദീ തടം വരെയുള്ള ശാം പ്രദേശങ്ങളുൾപ്പെടെയുള്ള സ്ഥലങ്ങളെയാണ് ചരിത്രകാരന്മാർ‌ മാനവ സംസ്കാരത്തിന്റെ തൊട്ടിലുകളിൽ‌ (Cradle of civilization) പ്രധാനപ്പെട്ടവയായി എണ്ണുന്നത്. ബാബിലോണിയ, മെസപ്പൊട്ടേമിയ, ഉത്തര ഈജിപ്തിലെ Tasian സംസ്കാരം സുമർ , ഉബൈദ് തുടങ്ങി ഒട്ടനവധി പ്രാചീന സംസ്കാരങ്ങളുടെ തൊട്ടിലാണ് ഈ പ്രദേശങ്ങൾ‌.

  1. 1.0 1.1 The Oxford Encyclopedia of Ancient Greece and Rome, Volume 1, p247, "Levant"
  2. Microsoft Encarta (2009) "Levant"
  3. Oxford Dictionaries Online. "Levant." Oxford University Press. Retrieved 4 April 2015.
  4. Population found by adding all the countries' populations (Cyprus, Israel, Jordan, Lebanon, Syria, Palestine and Hatay Province)
"https://ml.wikipedia.org/w/index.php?title=ശാം&oldid=2188994" എന്ന താളിൽനിന്നു ശേഖരിച്ചത്