ലെബനാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലെബനോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
الجمهورية اللبنانية
Al-Jumhūriyyah al-Lubnāniyyah
La république Libanaise
Lebanese Republic
Flag of Lebanon ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
كلنا للوطن للعلى للعلم  (Arabic)
"All for country, for glory, and the flag!"
ദേശീയ ഗാനം
Kulluna lil-watan lil 'ula lil-'alam
Location of Lebanon
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
ബെയ്റൂത്ത്
33°54′N, 35°32′E
ഔദ്യോഗിക ഭാഷകൾ Arabic, French(de facto)
ജനങ്ങളുടെ വിളിപ്പേര് Lebanese
ഭരണകൂടം Republic
 -  President Michel Suleiman
 -  Prime Minister Najib Mikati
Independence from France-administered League of Nations mandate 
 -  Declared November 26, 1941 
 -  Recognized November 22, 1943 
 -  ജലം (%) 1.6
ജനസംഖ്യ
 -  February 2008 നില 4,196,453 (125th)
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2006 estimate
 -  ആകെ $21.45 billion (103rd)
 -  ആളോഹരി $6,100 (90th)
എച്ച്.ഡി.ഐ. (2007) Decrease 0.772 (medium) (88th)
നാണയം Lebanese Lira (LL) (LBP)
സമയമേഖല EET (UTC+2)
 -  Summer (DST) EEST (UTC+3)
ഇന്റർനെറ്റ് സൂചിക .lb
ഫോൺ കോഡ് +961

മദ്ധ്യപൂർവ്വദേശത്ത് മദ്ധ്യധരണാഴിയുടെ വക്കിലായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ, മലകൾ നിറഞ്ഞ രാജ്യമാണ് ലെബനൻ (അറബി: لبنان ലുബ്നാൻ). സിറിയ (വടക്ക്, കിഴക്ക്), ഇസ്രയേൽ (തെക്ക്) എന്നിവയാണ് ലെബനന്റെ അതിരുകൾ. ലെബനന്റെ കൊടിയിൽ ഒരു പച്ച ചെഡാർ മരം വെള്ള പശ്ചാത്തലത്തിൽ ആലേഖനം ചെയ്തിരിക്കുന്നു. ഇതിനു വശങ്ങളിൽ മുകളിലും താഴെയുമായി രണ്ട് ചുമന്ന കട്ടിയുള്ള വരകളും ഉണ്ട്. ബെയ്റൂട്ടാണ്‌ ലെബനന്റെ തലസ്ഥാനനഗരം.

ലെബനനിലെ സമൂഹങ്ങളിലെയും മതങ്ങളിലെയും വൈവിധ്യം കാരണം കൺഫെഷണലിസം എന്ന ഒരു പ്രത്യേക രാഷ്ട്രീയ സംവിധാനമാണ് ലെബനനിൽ നിലനിൽക്കുന്നത്. കഴിയുന്നത്ര സമതുലിതമായി വിവിധ വിഭാഗങ്ങൾക്ക് അധികാരം വിഭജിച്ചുകൊടുക്കുക എന്നതാണ് കൺഫെഷണലിസത്തിന്റെ കാതൽ. [1]

ലെബനീസ് ആഭ്യന്തരയുദ്ധം (1975-1990) വരെ ലെബനൻ താരതമ്യേന ശാന്തവും സ‌മൃദ്ധവുമായിരുന്നു. വിനോദസഞ്ചാരം, കൃഷി, ബാങ്കിങ്ങ് വ്യവസായം എന്നിവ ലെബനന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടി.[2] അറബ് ലോകത്തിന്റെ ബാങ്കിങ്ങ് തലസ്ഥാനമായും മദ്ധ്യപൂർവ്വദേശത്തെ സ്വിറ്റ്സർലാന്റ് ആയും ലെബനൻ അറിയപ്പെട്ടു.[3][4]. ധാരാളം വിനോദസഞ്ചാരികളെയും ലെബനൻ ആകർഷിച്ചു. [5] വിനോദസഞ്ചാരികളുടെ എണ്ണം കാരണം മദ്ധ്യപൂർവ്വദേശത്തെ പാരീസ് എന്ന് ലെബനന്റെ തലസ്ഥാനമായ ബെയ്രൂട്ട് അറിയപ്പെട്ടു.[6]

അവലംബം[തിരുത്തുക]

  1. Countries Quest. "Lebanon, Government". Retrieved December 14, 2006.
  2. U.S. Department of State. "Background Note: Lebanon (History) August 2005" Retrieved December 2, 2006.
  3. USPG. "Anglican Church in Jerusalem responds to the Middle East crisis". Retrieved October 31, 2006.
  4. Socialist Party (2005). "A new crisis in the Middle East?". Retrieved October 31, 2006.
  5. Anna Johnson (2006). "Lebanon: Tourism Depends on Stability". Retrieved October 31, 2006.
  6. TC Online (2002). "Paris of the Middle East". Retrieved October 31, 2006.

‍‍

"https://ml.wikipedia.org/w/index.php?title=ലെബനാൻ&oldid=2157226" എന്ന താളിൽനിന്നു ശേഖരിച്ചത്