ദക്ഷിണ കൊറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റിപ്പബ്ലിക്ക് ഓഫ് കൊറിയ

대한민국
ദേഹാൻ മിങ്കുക്ക്
Flag of ദക്ഷിണ കൊറിയ
Flag
Emblem of ദക്ഷിണ കൊറിയ
Emblem
Motto: 
홍익인간 (അനൗദ്യോഗികം)
"മനുഷ്യസമൂഹത്തിനായി നേട്ടങ്ങൾ സൃഷ്ടിക്കുക"
Anthem: 
애국가
ഏഗുക്ക
ദേശസ്നേഹത്തിന്റെ ഗാനം
Location of ദക്ഷിണ കൊറിയ
തലസ്ഥാനംസോഉൾ
ഔദ്യോഗിക ഭാഷകൊറിയൻ
ഔദ്യോഗിക ലിപികൾഹൻഗുൾ[1]
Ethnic groups
99% കൊറിയൻ[2]
Demonym(s)ദക്ഷിണ കൊറിയൻ
കൊറിയൻ

ഏഷ്യാ വൻ‌കരയുടെ കിഴക്കുഭാഗത്ത് കൊറിയൻ ഉപദ്വീപിലുള്ള രാജ്യമാണ് ദക്ഷിണ കൊറിയ (ഔദ്യോഗിക നാമം:റിപ്പബ്ലിക് ഓഫ് കൊറിയ). 1945 വരെ കൊറിയൻ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. അതിനുശേഷമാണ് ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നിങ്ങനെ വിഭജിക്കപ്പെട്ടത്. ഉത്തര കൊറിയയുമായി മാത്രമാണ് ഈ രാജ്യം കരാതിർത്തി പങ്കിടുന്നത്. ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളുമായി സമുദ്രാതിർത്തിയുണ്ട്. 1910 മുതൽ 1945 വരെ ജപ്പാന്റെ അധീനതയിലായിരുന്നു കൊറിയ. ഓഗസ്റ്റ് 15 ആണ് ദക്ഷിണ കൊറിയ സ്വാതന്ത്യദിനമായി ആചരിക്കുന്നത്.

യുദ്ധങ്ങളും, സൈനിക ഭരണങ്ങളും, ഭരണഘടനാ പ്രതിസന്ധികളും ഏറെക്കണ്ട ഈ രാജ്യം പക്ഷേ ഇവയൊക്കെ അതിജീവിച്ച് പുരോഗതിയിലേക്കു കുതിക്കുന്നു. ആഭ്യന്തര ഉല്പാദനക്കണക്കിൽ പത്താം സ്ഥാനത്താണ് ദക്ഷിണ കൊറിയയുടെ സ്ഥാനം. സാങ്കേതിക വിദ്യയിൽ അതിവേഗം കുതിക്കുന്ന ഈ രാജ്യം കമ്പ്യൂട്ടർ കളികൾ, മൊബൈൽ ഫോണുകൾ എന്നിവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനക്കാരാണ്. [ദക്ഷിണ കൊറിയയുടെ ചരിത്രം] രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയതോടെ 1945സെപ്റ്റംബർ 8 ന് അമേരിക്കൻ സൈന്യം ദക്ഷിണ കൊറിയയിൽ പ്രവേശിച്ചു. പട്ടാള ഭരണകൂടം സ്ഥാപിച്ചു. എന്നാൽ ഓഗസ്റ്റ് 15 ന് തന്നെ റിപ്പബ്ലിക് ഓഫ് കൊറിയ ഔദ്യോഗികമായി നിലവിൽ വന്നിരുന്നു. താൽകാലിക സർക്കാരിനു ശേഷം 1948 ഏപ്രിൽ 10ന് തിരഞ്ഞെടുപ്പ് നടത്തുകയും ജൂലൈയ് 17-ന് നാഷണൽ അസംബ്ലി രൂപവൽക്കരിക്കുകയും ചെയ്തു. രാഷ്ട്രീയ അനിശ്ചിതത്വവും പട്ടിണിയുംഅശാന്തിയും നിറഞ്ഞതായിരുന്നു രാജ്യസ്ഥിതി.സിങ് മൻ റീ ആയിരുന്നു ആദ്യ പ്രസിഡന്റ് കമ്യൂണിസ്റ്റുകളെ അടിച്ചൊതുക്കിയും ജനകീയ പ്രക്ഷോപങ്ങളെ നിർദയം നേരിട്ടു കൊണ്ടുമാണ് റി ഭരിച്ചത് 1950 മെയ് 30-ന് നടന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രർക്കാണ് ഭൂരിപക്ഷം കിട്ടിയത്.ജൂൺ 25 ന് കൊറിയൻ യുദ്ധമാരംഭിച്ചു.

അവലംബം[തിരുത്തുക]

  1. യോൺസെയ് കൊറിയൻ 1-1, ഇംഗ്ലീഷ് പതിപ്പ്, 2007, p. XII
  2. Korea, South: People and Society, CIA World Factbook.

‍‍

"https://ml.wikipedia.org/w/index.php?title=ദക്ഷിണ_കൊറിയ&oldid=2618185" എന്ന താളിൽനിന്ന് ശേഖരിച്ചത്