മംഗോളിയ
Монгол улс Mongol uls | |
---|---|
Flag | |
ദേശീയ ഗാനം: "Монгол улсын төрийн дуулал" | |
തലസ്ഥാനം | ഉലാൻബാതർ |
Other languages | മംഗോളിയൻ |
ഭരണസമ്പ്രദായം | Parliamentary republic |
Tsakhiagiin Elbegdorj | |
Norovyn Altankhuyag | |
• ആകെ വിസ്തീർണ്ണം | 1,564,116 km2 (603,909 sq mi) (19th) |
• ജലം (%) | 0.6 |
• July 2007 estimate | 2,951,786 [1] (139) |
• ജനസാന്ദ്രത | 1.7/km2 (4.4/sq mi) (227) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $5.56 billion (147) |
• പ്രതിശീർഷം | $2,175 (138) |
കോളിംഗ് കോഡ് | 976 |
ഇൻ്റർനെറ്റ് ഡൊമൈൻ | .mn |
മംഗോളിയ (Mongolia) കിഴക്കനേഷ്യയിൽ ചൈനയ്ക്കും റഷ്യക്കുമിടയിലുള്ള രാജ്യമാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ഏഷ്യയുടെയും യൂറോപ്പിന്റെയും സിംഹഭാഗവും അടക്കി ഭരിച്ചിരുന്ന ജെങ്കിസ് ഖാന്റെ മംഗോളിയൻ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്നു മംഗോളിയ. പിന്നീട് ചൈനീസ് സാമ്രാജ്യത്തിനു കീഴിലായി. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ 1921ൽ ഇതൊരു സ്വതന്ത്ര രാജ്യമായി.
വലിപ്പത്തിന്റെ കാര്യത്തിൽ പതിനെട്ടാമതാണെങ്കിലും ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണിത്. ജനങ്ങളിൽ പകുതിയിലേറെയും മംഗോൾ വംശജരാണ്. കസാക്കുകളുടെയും തുംഗുകളുടെയും സാന്നിധ്യവുമുണ്ട്. ടിബറ്റൻ ബുദ്ധിസ്റ്റ് അനുഭാവികളാണേറെയും. ഉലാൻബാതർ ആണു തലസ്ഥാനം. ഏറ്റവും വലിയ നഗരവും ഇതു തന്നെ.
പൂർവകാല ചരിത്രം
[തിരുത്തുക]മംഗോളിയയയിൽ 8.5 ലക്ഷം വർഷങ്ങൾക്ക് മുൻപ്പു തന്നെ മനുഷ്യ വാസം ഉണ്ടായിരുന്നു.[2] ഹോമോ ഇറക്റ്റസ് വിഭാഗത്തിൽ പെടുന്ന മനുഷ്യന്റെ ഫോസ്സിൽ ഇവിടെ നിന്നും കണ്ടു കിട്ടിയിടുണ്ട് . ആധുനിക മനുഷ്യൻ (ഹോമോ സാപിയെൻസ്) ഇവിടെ വന്നു ചേർന്നിട്ട് നല്പ്പതിനയ്യിരം വർഷങ്ങൾ മാത്രമേ ആയുള്ളൂ . ഖോവ്ദ് പ്രവിശ്യയിലെ ഖോറ്റ് സെന്ഖേർ ഗുഹയിൽ ആദിമ മനുഷ്യർ വരച്ച ചുവർ ചിത്രങ്ങളിൽ മാമത്ത് , ലിൻക്സ് , ബാക്ട്രീയൻ ഒട്ടകം , ഒട്ടകപ്പക്ഷി എന്നിവയുടെ രൂപരേഖകൾ കാണാം .[3]
ഏകദേശം 5500–3500 ബി സി കാലത്ത് കൃഷി തുടങ്ങിയ ഇവർ 18 ആം നുറ്റാണ്ട് വരെയും കുതിരകളിൽ സഞ്ചരിക്കുന്ന നടോടികൾ ആയിരുന്നു. മംഗോളിയയിലെ അവശേഷിക്കുന്ന പ്രാചീന ഗോത്രസംസ്ക്കാരങ്ങളിൽ പ്രമുഖമാണ് മംഗോളിയൻ ദറാദുകൾ.
കാലാവസ്ഥയും ഭൂപ്രകൃതിയും
[തിരുത്തുക]പൊതുവെ വരണ്ട കാലാവസ്ഥ ആണ് മംഗോളിയിൽ അനുഭവപ്പെടാറുള്ളത്. കൊല്ലത്തിൽ 250 ദിവസവും ഇവിടം നല്ല വെയിൽ ലഭിക്കുന്ന പ്രദേശമാണ്. ശിശിര കാലത്ത് അധിശൈത്യവും , വേനലിൽ അധി കഠിനമായ ചുടും ഇവിടെ അനുഭവപെടുന്നു. ഇവിടെ കുറഞ്ഞ താപനില (−30 °C (−22 °F) ) കൂടിയ താപനില 38 °C (100.4 °F) ആണ് . ഹിമാലയം മൂലം മഴ നിഴൽ പ്രദേശമായ മംഗോളി യയിൽ മഴ തുലോം കുറവാണ് ഏകദേശം കിട്ടുന്ന മഴയുടെ അളവ് വടക്ക് 200 മുതൽ 300 മില്ലി മീറ്റർ ആണ് , തെക്ക് 100 മുതൽ 200 മില്ലി മീറ്റർ മഴയാണ് ഒരു കൊല്ലം കിട്ടുക .[4][5][6][7]
1,564,116 km2[8] (603,909 sq mi) വിസ്തൃതിയിൽ കിടക്കുന്ന മംഗോളിയ ലോക രാഷ്ട്രങ്ങളിൽ വലിപ്പത്തിൽ 19 മത്തെ സ്ഥാനമാണ് ഉള്ളത് . കരയാൽ ചുറ്റപെട്ട രാജ്യമാണ് മംഗോളിയ . മൂന്ന് പ്രമുഖ മലനിരകൾ ആണ് ഇവിടെ ഉള്ളത് , ഇതിൽ ഏറ്റവും ഉയരം കൂടിയത് അൽട്ടായി മലനിരകളിലെ ഹുറ്റെൻ പർവതം ആണ് 4,374 മീറ്റർ (14,350 അടി ). ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായ ഖോവ്സ്ഗോൽ നൂർ റഷ്യയുടെ അതിർത്തിക്ക് അടുത്തായി സ്ഥിതി ചെയ്യുന്നു , ഇതിനു 136 കീ മി നീളവും (85 മൈൽ ) 262 മീറ്റർ (860 അടി ) താഴ്ച്ചയും ഉണ്ട് . മംഗോളിയയുടെ ആകെ വിസ്തൃതിയിൽ 11.2% മാത്രം ആണ് വനപ്രദേശം ഉള്ളത് . മംഗോളിയയിൽ ചെറുതും വലുതുമായി ഏകദേശം 39 നദികൾ ഉണ്ട് ഇവയിൽ ഏറ്റവും വലുത് 1,124 കീ മി നീളമുള്ള ഒർഖോൺ നദിയാണ് , ഇതിന്റെ തുടക്കം ഖാൻഗായ് മലനിരകൾ ആണ് ഒടുവിൽ എത്തി ചേരുന്നത് ബൈകാൽ തടാകത്തിൽ ആണ് .
അവലംബം
[തിരുത്തുക]- ↑ Mongolian National Statistical Office Bulletin Dec.2006,[1]
- ↑ "Хүрээлэнгийн эрдэм шинжилгээний ажлын ололт амжилт". Institute of Mongolian Archaeology. June 24, 2013. Archived from the original on 2013-12-26. Retrieved 2013-06-28.
- ↑ Eleanora Novgorodova, Archäologische Funde, Ausgrabungsstätten und Skulpturen, in Mongolen (catalogue), pp. 14–20
- ↑ "Climate of Mongolia". Archived from the original on 2016-02-03. Retrieved 2015-11-10.
- ↑ Country Nicknames: Top 40 best nation aliases
- ↑ "Nomadic trails in the land of the blue sky". Archived from the original on 2014-10-22. Retrieved 2015-11-10.
- ↑ "Weeping Camel: A Real Mongolian Tear-Jerker". Archived from the original on 2016-03-04. Retrieved 2015-11-10.
- ↑ "Countries by area". CIA World Factbook. Archived from the original on 2014-02-09. Retrieved 2013-06-28.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- (Mongolian ഭാഷയിൽ) Administration of Land Affairs, Geodesy and Cartography Archived 2011-07-09 at the Wayback Machine.
- (in English) (Mongolian ഭാഷയിൽ) Official government site - Institute of Meteorology and Hydrology Archived 2010-10-09 at the Wayback Machine.
- (in English) (Mongolian ഭാഷയിൽ) Official government site - Mineral Resources Authority Archived 2010-07-22 at the Wayback Machine.
- (in English) (Mongolian ഭാഷയിൽ) Official government site - Water Agency of Mongolia Archived 2020-02-09 at the Wayback Machine.
- Limnological Catalogue of Mongolian Lakes[പ്രവർത്തിക്കാത്ത കണ്ണി]
- GEOLOGY OF THE KHARKHIRAA UUL, MONGOLIAN ALTAI Archived 2008-05-28 at the Wayback Machine.