ഇറാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്‌ലാമിക്‌ റിപ്പബ്ലിക്ക്‌ ഓഫ്‌ ഇറാൻ
Flag of Iran.svg Emblem of Iran.svg
(ദേശീയ പതാക) (ദേശീയ ചിഹ്നം)
Iran in its region.svg
ഔദ്യോഗിക ഭാഷ‍ പേർഷ്യൻ
തലസ്ഥാനം
 - ജനസംഖ്യ:
 
ടെഹ്റാൻ
9,670,56 (1988)
ഗവൺമെന്റ്‌ ഇസ്‌ലാമിക്‌ റിപബ്ലിക്ക്‌
പരമോന്നത നേതാവ്‌ ആയത്തുല്ലാ അലി ഖാം‌നി‌ഈ
പ്രസിഡന്റ്‌ ഹസ്സൻ റൂഹാനി
വിസ്തീർണ്ണം
 
 

1,648,195കി.മീ.²
ജനസംഖ്യ
 
  ജനസാന്ദ്രത:

68,017,860(2005)
41/കി.മീ.²
സ്വാതന്ത്ര്യ വർഷം
1979
മതങ്ങൾ ഷിയാ ഇസ്‌ലാം 89%
സുന്നി ഇസ്‌ലാം 10%
നാണയം റിയാൽ(Af)
സമയ മേഖല UTC+3:30
ഇന്റർനെറ്റ്‌ സൂചിക .ir
ടെലിഫോൺ കോഡ്‌ 98

ദക്ഷിണ പശ്ചിമേഷ്യയിലെ ഒരു ഇസ്‌ലാമിക രാഷ്ട്രമാണ് ഇറാൻ (/ˈræn/) അഥവാ ഇസ്‌ലാമിക്‌ റിപ്പബ്ലിക് ഓഫ്‌ ഇറാൻ (Listeni/ɪˈrɑːn/;[1] പേർഷ്യൻ: Irān – ایران [ʔiːˈɾɑn])തലസ്ഥാനം ടെഹ്റാൻ ആണ്. അതിരുകൾ: വടക്ക്‌: തുർക്‌മെനിസ്ഥാൻ, അസർബൈജാൻ, അർമേനിയ, കാസ്പിയൻ കടൽ, കിഴക്ക്‌: അഫ്ഘാനിസ്ഥാൻ, തെക്കുകിഴക്ക്‌: പാകിസ്താൻ, പടിഞ്ഞാർ: ഇറാഖ്‌, വടക്കുപടിഞ്ഞാർ: തുർക്കി, തെക്ക്‌: പേർഷ്യൻ ഗൾഫ്‌, ഗൾഫ്‌ ഓഫ്‌ ഒമാൻ, നിവാസികളിൽ 98 ശതമാനവും മുസ്‌ലിംകളാണ്‌ ബാക്കി ക്രൈസ്തവർ, ബഹായികൾ, സൊറോസ്ട്രിയർ. ഔദ്യോഗിക ഭാഷ: പേർഷ്യൻ. അറബി, ഇംഗ്ലീഷ്‌ എന്നീ ഭാഷകളും ജനങ്ങളുപയോഗിക്കുന്നു.

സാമ്പത്തിക രംഗം[തിരുത്തുക]

ഇറാൻ കാർഷിക വ്യാവസായികരാഷ്ട്രമാണ്‌. പ്രധാനപ്പെട്ട കൃഷിയിനങ്ങൾ ബാർലി, ഗോതമ്പ്‌, കരിമ്പ്‌, നെല്ല്, ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്‌, ആപ്പിൾ, മുന്തിരി എന്നിവ. ഈത്തപ്പഴം, തേയില, ബദാം എന്നിവയും കൃഷി ചെയ്യുന്നു. പെട്രോളിയം, ഇരുമ്പ്‌, ഗന്ധകം, ചെമ്പ്‌, ക്രോമൈറ്റ്‌, കറുത്തീയം എന്നിവയാണ്‌ പ്രധാന ധാതുനിക്ഷേപങ്ങൾ. എണ്ണ ഉൽപാദനത്തിൽ മുൻപന്തിയിലാണ്‌ ഇറാൻ. വസ്ത്രനിർമ്മാണം, പഞ്ചസാര, മാർബിൾ, സ്ഫടികം, സിമന്റ്‌ തുടങ്ങിയവ മുഖ്യ വ്യവസായങ്ങളാണ്‌. പെട്രോ കെമിക്കൽസ്‌, ലിക്വിഡ്‌ ഗ്യാസ്‌, വൈദ്യുതിനിലയങ്ങൾ, ഡാം നിർമ്മാണം എന്നീ രംഗങ്ങളിലും ശ്രദ്ധയൂന്നുന്നു. പെട്രോളിയവും പരവതാനിയുമാണ്‌ പ്രധാന കയറ്റുമതിയിനങ്ങൾ.

പേരിനു പിന്നിൽ[തിരുത്തുക]

സൊറോസ്ട്രിയരുടെ വിശുദ്ധഗ്രന്ഥമായ അവെസ്തയിൽ പരാമർശിക്കപ്പെടുന്ന, അവരുടെ ആദ്യകാല ആവാസപ്രദേശത്തിന്റെ പേരായ ആര്യാനാം വജേഹ് (ആര്യന്മാരുടെ നാട്) എന്ന പേര്‌ മദ്ധ്യകാല പേർഷ്യൻ ഭാഷയിൽ എറാൻ വേജ് ആയി മാറുകയും ചെയ്തു. ഇതിൽ നിന്നാണ്‌ ഇറാൻ എന്ന വാക്ക് ഉരുത്തിരിഞ്ഞു വന്നത്[2]. ആദ്യകാലങ്ങളിൽ എറാൻ അഥവാ ഇറാൻ എന്നത് രാജ്യത്തെ സൂചിപ്പിക്കുന്നതിനു പകരം അവിടത്തെ നിവാസികളെ സൂചിപ്പിക്കുന്നതിനായിരുന്നു ഉപയോഗിച്ചിരുന്നത്.

ചരിത്രവും ഭരണക്രമവും[തിരുത്തുക]

ഇറാന്റെ പഴയ പേർ പേർഷ്യ. മീഡുകളും പേർഷ്യക്കാരുമാണ്‌ ആദിമനിവാസികൾ. ക്രിസ്തുവിന്‌ ആയിരം വർഷങ്ങൾക്കു മുമ്പാണ്‌ ഇവർ മധ്യേഷ്യയിൽ നിന്ന് ഇറാനിലേക്ക്‌ കുടിയേറിയത്‌. ക്രി.വർഷം മൂന്നാം നൂറ്റാണ്ട്‌ മുതൽ നാനൂർ വർഷക്കാലം പേർഷ്യ ഭരിച്ചിരുന്നത്‌ സാസാനികളായിരുന്നു. ഏഴാം നൂറ്റാണ്ടിൽ ഇസ്‌ലാം പേർഷ്യയിൽ പ്രചരിക്കുകയും ഭരണം ഇസ്‌ലാമിക ഖലീഫമാരുടെ കീഴിലാവുകയും ചെയ്തു. 1258ൽ മംഗോളിയർ അബ്ബാസികളെ പരാജയപ്പെടുത്തി അധികാരം പിടിച്ചടക്കി. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തദ്ദേശീയരായ സഫവികൾ ഭരണം കയ്യടക്കി.

ഇറാന്റെ ആധുനിക യുഗം ആരംഭിക്കുന്നത്‌ പഹ്‌ലവി ഭരണത്തോടു കൂടിയാണ്‌. തുർക്കിയിലെ കമാൽ അത്താ തുർക്കിനെ മാതൃകയാക്കിയ രിസാ ഷാഹ്‌ പഹ്‌ലവി പടിഞ്ഞാറൻ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി. ഇറാനിയൻ വേഷവിധാനങ്ങൾക്കു പകരം സ്യൂട്ടും കോട്ടും നിർബന്ധമാക്കി. പ്രൈമറി സെക്കണ്ടറി വിദ്യാലയങ്ങളിൽ മതവിദ്യാഭ്യാസം നിർബന്ധമല്ലാതാക്കി. പർദ്ദ നിരോധിച്ചു. പിന്നീട്‌ അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ്‌ രിസാഷാ പഹ്‌ലവി അധികാരത്തിൽ വന്നു. സമൂഹത്തിലെ പ്രമാണിവർഗത്തിന്‌ അനുകൂലമായിരുന്നു അദ്ദേഹത്തിന്റെ നയങ്ങൾ. ആയത്തുല്ല ഖുമൈനിയെ നാടു കടത്തിയ ഷാക്കെതിരിൽ ജനങ്ങൾ തെരുവിലിറങ്ങി[3]. ജനവികാരങ്ങൾ ഇളക്കിവിടുന്നതിൽ ഖുമൈനിയുടെ പ്രഭാഷണങ്ങൾ വമ്പിച്ച പങ്കുവഹിച്ചു. 1979 ജനുവരി ഒന്നിന്‌ ഖുമൈനി തെഹ്‌റാനിൽ തിരിച്ചെത്തി വിപ്ലവനേതൃത്വം ഏറ്റെടുത്തു. അപ്പോഴേക്കും ഷാ പലായനം ചെയ്തിരുന്നു. ഹിതപരിശോധനയിൽ ജനങ്ങൾ അഭിപ്രായപ്പെട്ട പ്രകാരം 1979 ഏപ്രിൽ ഒന്നിന്‌ ഇറാൻ ഒരു ഇസ്‌ലാമിക ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1980-88 കാലയളവിൽ ഇറാൻ-ഇറാഖ് യുദ്ധം നടന്നു. ലോകത്ത്‌ അമേരിക്കയുടെ പ്രതിയോഗികളുടെ നിരയിൽ ഒന്നാമതാണ്‌ ഇറാന്റെ സ്ഥാനം[4]. ഹസൻ റൂഹാനി ആണ്‌ നിലവിലെ പ്രസിഡന്റ്.

അവലംബം[തിരുത്തുക]

  1. "Definition for Iran – Oxford Dictionaries Online (World English)". Oxforddictionaries.com. ശേഖരിച്ചത് 7 April 2012. 
  2. Voglesang, Willem (2002). "4 - Advent of the Indo Iranian Speaking Peoples". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 56. ഐ.എസ്.ബി.എൻ. 978-1-4051-8243-0. 
  3. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 682. 2011 മാർച്ച് 21. ശേഖരിച്ചത് 2013 മാർച്ച് 11. 
  4. "അമേരിക്കയുടെ ഇറാൻ ബോംബ്" (ഭാഷ: മലയാളം). മലയാളം വാരിക. 2012 ഡിസംബർ 07. ശേഖരിച്ചത് 2013 മാർച്ച് 04. 

ഇസ്ലാമിന്റെ ലോകം : പ്രബോധനം വിശേഷാൽ പതിപ്പ്‌ 2004

പുറം കണ്ണികൾ[തിരുത്തുക]


‍‍

"https://ml.wikipedia.org/w/index.php?title=ഇറാൻ&oldid=2340798" എന്ന താളിൽനിന്നു ശേഖരിച്ചത്