Jump to content

കിർഗ്ഗിസ്ഥാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിർഗിസ് റിപബ്ലിക്
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം:
തലസ്ഥാനം ബിഷ്കെക്ക്
രാഷ്ട്രഭാഷ കിർഗിസ്, റഷ്യൻ
ഗവൺമന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി‌
റിപബ്ലിക്
അൽമാസ്‌ബെക് അടാംബയേവ്
സാൻതോർ സാതിബാൾഡീവ്

സ്വാതന്ത്ര്യം/രൂപീകരണം = സ്വാതന്ത്ര്യം

{{{സ്വാതന്ത്ര്യം/രൂപീകരണം}}} ഓഗസ്റ്റ്‌ 31, 1991
വിസ്തീർണ്ണം
 
198500ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
5,146,281(2005)
67/ച.കി.മീ
നാണയം സോം (KGS)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC +5
ഇന്റർനെറ്റ്‌ സൂചിക .kg
ടെലിഫോൺ കോഡ്‌ +996

മദ്ധ്യ ഏഷ്യയിലെ ഒരു രാജ്യമാണ് കിർഗ്ഗിസ്ഥാൻ (കിർഗിസ്സ്: Кыргызстан; റഷ്യൻ: Киргизия, പലപ്പോഴും കിർഗ്ഗീസിയ, കിർഘിസിയ എന്നൊക്കെ പകർത്തി എഴുതാറുണ്ട്) (ഐ.പി.എ ഉച്ചാരണം: /ˈkəːgɪztan/), ഔദ്യോഗിക നാമം: കിർഗ്ഗിസ് റിപ്പബ്ലിക്ക്. സമുദ്രാതിർത്തി ഇല്ലാത്തതും കുന്നുകൾ നിറഞ്ഞതുമായ ഈ രാജ്യത്തിന്റെ അതിർത്തികൾ ഖസാക്കിസ്ഥാൻ (വടക്ക്), ഉസ്ബെക്കിസ്ഥാൻ (പടിഞ്ഞാറ്), താജിക്കിസ്ഥാൻ (തെക്കുപടിഞ്ഞാറ്) പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന (തെക്കുകിഴക്ക്) എന്നിവയാണ്.2,000 ത്തോളം വർഷങ്ങൾ നീണ്ടുനിൽക്കുന്ന ചരിത്രമാണ് കിർഗിസ്ഥാനിനുള്ളത്.വിവിധതരം സംസ്കാരങ്ങളും സാമ്രാജ്യങ്ങളും ഇവിടെയുണ്ടായിരുന്നു.ഭൂമിശാസ്ത്രപരമായി പർവതപ്രദേശങ്ങളാൽ ഒറ്റപ്പെട്ടുകിടക്കുന്നത്കൊണ്ടു തന്നെ ഈ രാജ്യത്തിന് അതിന്റെ പുരാതന സംസ്ക്കാരത്തെ സംരക്ഷിക്കാൻ സഹായിച്ചിട്ടുണ്ട്. പട്ടുപാതയുടെ ഭാഗമായിരുന്നതിനാൽ വലിയ നാഗരികതകളിലൂടെ കിർഗിസ്ഥാൻ കടന്നുപോയിട്ടുണ്ട്.1991 ൽ സോവിയറ്റ് യൂണിയൻ തകർച്ചയ്ക്കു ശേഷം ഈ രാജ്യം ഒരു ദേശീയ രാഷ്ട്രമെന്ന നിലയിൽ പരമാധികാരം കൈവരിക്കുകയും ചെയ്തു.

2005 ജൂലൈയിലെ അനുമാനം അനുസരിച്ച് കിർഗ്ഗിസ്ഥാന്റെ ജനസംഘ്യ 5,264,000 ആണ്. ജനസംഘ്യയുടെ ഭൂരിഭാഗവും (76.1 ശതമാനം) ഇസ്ലാംമത വിശ്വാസികൾ ആണ്

മഹാഭാരതത്തിലും പുരാണങ്ങളിലും പറയുന്നതും ബുദ്ധ & ജൈന പുസ്തകങ്ങളിലും പറയുന്ന ഉത്തരകുരു എന്ന പ്രദേശവും ഗ്രീക്ക് കഥകളിൽ പറയുന്ന അറ്റാക്കോറിയും റോമൻ കഥകളിൽ പറയുന്ന ഒറ്റക്കോറായി എന്ന സ്ഥലവും ഇന്നത്തെ കിർഗിസ്ഥാൻ ആയിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

‍‍

"https://ml.wikipedia.org/w/index.php?title=കിർഗ്ഗിസ്ഥാൻ&oldid=3922335" എന്ന താളിൽനിന്ന് ശേഖരിച്ചത്