ബംഗാൾ ഉൾക്കടൽ
Jump to navigation
Jump to search
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഉൾക്കടലാണ് ബംഗാൾ ഉൾക്കടൽ. ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മാർ എന്നീ രാജ്യങ്ങളുമായി കടൽത്തീരം പങ്കുവയ്കുന്നു. ഇന്ത്യൻ നദികളിൽ ഗംഗ, കൃഷ്ണ, ഗോദാവരി, ബ്രഹ്മപുത്ര തുടങ്ങിയവയെല്ലാം ബംഗാൾ ഉൾക്കടലിൽ പതിക്കുന്നവയാണ്. വർഷംതോറും രൂപം കൊണ്ട് ഒറീസ്സാതീരത്തേക്കു വീശുന്ന ചക്രവാതങ്ങളും(സൈക്ലോൺസ്), വംശനാശ ഭീഷിണി നേരിടുന്ന ഒലിവ് റെഡ്‌ലി ആമകളും ബംഗാൾ ഉൾക്കടലിലേക്കു ശ്രദ്ധ ആകർഷിക്കുന്നു.