ഒമാൻ ഉൾക്കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഒമാൻ ഗൾഫ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒമാൻ ഗൾഫ്

അറബിക്കടലിൽ നിന്ന് പേർഷ്യൻ ഗൾഫിലേയ്ക്ക് തുറന്ന്കിടക്കുന്ന നീളമേറിയ ഉൾക്കടലാണ് ഒമാൻ ഉൾക്കടൽ (അറബിخليج عُمان‬—Ḫalīdj ʾUmān; അല്ലെങ്കിൽ خليج مکران—, Ḫalīdj Makrān; ). അറബിക്കടലിനെയും ഹോർമൂസ് കടലിടുക്കിനെയും ബന്ധിപ്പിക്കുന്ന ഒരു പ്രവേശന കവാടമാണിത്. പാകിസ്താൻ, ഒമാൻ, ഇറാൻ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങൾ ഒമാൻ ഗൾഫ് തീരത്തിന്റെ ഇരു വശങ്ങളോടും ചേർന്ന് കിടക്കുന്നു.

ഒമാന്റെയും പാക്-ഇറാൻ അതിർത്തിയുടെയും ഇടയിലുള്ള ഇതിന്റെ ഏറ്റവും വീതി കൂടിയ ഭാഗം ഏകദേശം മുന്നൂറ്റമ്പത് കിലോമീറ്ററോളമാണ്‌. ഒമാനിലെ മുസന്ധം മുനമ്പിന്റെയും ഇറാനിലെ ബാന്ദ്രേ അബ്ബാസ് തുറമുഖത്തിനുമിടയിലുള്ള ഇതിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗം എഴുപത് കിലോമീറ്ററോളമാണ്‌. ഒമാൻ ഗൾഫ് തീരത്തിന്റെ ആകെ നീളം ഏകദേശം അഞ്ഞൂറ്റി അൻപത് കിലോമീറ്ററോളമാണ്‌. മദ്ധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സമുദ്ര ഗതാഗതം പ്രധാനമായും പേർഷ്യൻ ഗൾഫ് വഴി ഹോർമൂസ് കടലിടുക്കിലൂടെ ഒമാൻ ഗൾഫിലേയ്ക്ക് പ്രവേശിച്ച് അറബിക്കടലിലേയ്ക്കും ഇന്ത്യൻ മഹാസമുദ്രത്തിലേയ്ക്കുമുള്ള വഴിയൊരുക്കുന്നു.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒമാൻ_ഉൾക്കടൽ&oldid=2281391" എന്ന താളിൽനിന്ന് ശേഖരിച്ചത്