ഫ്രാം കടലിടുക്ക്

ഫ്രാം കടലിടുക്ക് ഗ്രീൻലാൻഡിനും സ്വാൽബാർഡിനും ഇടയിലുള്ള കടൽപ്പാതയാണ്. ഏകദേശം 77°N, 81°N അക്ഷാംശങ്ങൾക്കിടയിൽ പ്രൈം മെറിഡിയൻ കേന്ദ്രീകരിച്ചാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗ്രീൻലാൻഡും, നോർവീജിയൻ കടലും ഫ്രാം കടലിടുക്കിന് തെക്കുഭാഗത്തായി സ്ഥിതിചെയ്യുമ്പോൾ ആർട്ടിക് സമുദ്രത്തിലെ നാൻസൻ തടം ഇതിന് വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ആർട്ടിക് സമുദ്രത്തിനും ലോക മഹാസമുദ്രങ്ങൾക്കും ഇടയിലുള്ള ഒരേയൊരു ആഴത്തിലുള്ള ബന്ധനമെന്ന നിലയിൽ ഫ്രാം കടലിടുക്ക് അറിയപ്പെടുന്നു.[1] ഈ പ്രദേശത്തിന്റെ പ്രധാന സമുദ്രശാസ്ത്ര സവിശേഷതകൾ കടലിടുക്കിന്റെ കിഴക്ക് ഭാഗത്തുള്ള വെസ്റ്റ് സ്പിറ്റ്സ്ബെർഗൻ പ്രവാഹവും പടിഞ്ഞാറ് ഭാഗത്തുള്ള കിഴക്കൻ ഗ്രീൻലാൻഡ് പ്രവാഹവുമാണ്.
വിവരണം
[തിരുത്തുക]വർഷം മുഴുവനും മഞ്ഞുമൂടിക്കിടക്കുന്ന വടക്കേയറ്റത്തെ സമുദ്ര പ്രദേശമാണ് ഫ്രാം കടലിടുക്ക്. കടലിടുക്കിന്റെ വീതി ഏകദേശം 450 കിലോമീറ്ററാണെങ്കിലും, ഗ്രീൻലാൻഡിന്റെയും സ്പിറ്റ്സ്ബെർഗന്റെയും വിശാലമായ ഭൂഖണ്ഡാന്തര ഷെൽഫുകൾ കാരണം, ഫ്രാം കടലിടുക്കിന്റെ ആഴമേറിയ ഭാഗം ഏകദേശം 300 കിലോമീറ്റർ വീതി മാത്രമാണുള്ളത്. ഗ്രീൻലാൻഡ് കോണ്ടിനെന്റൽ ഷെൽഫിന് മുകളിലുള്ള സമുദ്രം പലപ്പോഴും മഞ്ഞുറഞ്ഞു കിടക്കുന്നു. ഫ്രാം കടലിടുക്കിനുള്ളിൽ, ആർട്ടിക്കിനേയും, ഫ്രാം കടലിടുക്കിനേയും ബന്ധിപ്പിക്കുന്ന വരമ്പ് 2545 മീറ്റർ ആഴത്തിലാണുള്ളത്.
പദോൽപ്പത്തി
[തിരുത്തുക]സ്പിറ്റ്സ്ബെർഗനും ഗ്രീൻലാൻഡും ഇടയിലെ ഈ പാതയുടെ "ഫ്രാം കടലിടുക്ക്" എന്ന പേര് 1970 കളിൽ സമുദ്രശാസ്ത്ര സാഹിത്യത്തിൽ ഒരു സാധാരണ ഉപയോഗമെന്ന നിലിയിൽ വന്നതായി തോന്നുന്നു.[2] നോർവീജിയൻ കപ്പലായ ഫ്രാമിന്റെ പേരിലാണ് കടലിടുക്ക് അറിയപ്പെടുന്നത്. 1893-ൽ ഫ്രിഡ്‌ജോഫ് നാൻസന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പര്യവേഷണത്തിൽ, ഫ്രാം എന്ന കപ്പൽ രണ്ട് വർഷത്തോളം ആർട്ടിക് സമുദ്രത്തിന് കുറുകെ സഞ്ചരിക്കുകയും ഇപ്പോൾ ഫ്രാം കടലിടുക്ക് എന്നറിയപ്പെടുന്ന ഭാഗത്തിലൂടെ ആർട്ടിക് വിട്ടു പോകുകയും ചെയ്തു. "ഫ്രാം സ്ട്രെയിറ്റ്" എന്ന പേര് ആദ്യകാലങ്ങളിൽ സ്വീകരിച്ചിരുന്ന ഹിമാനി ശാസ്ത്രജ്ഞയും ഭൂമിശാസ്ത്രജ്ഞയുമായ മൊയ്‌റ ഡൻബാറിന്റെ അഭിപ്രായത്തിൽ, റഷ്യൻ ശാസ്ത്ര സാഹിത്യത്തിൽ നിന്നാണ് "ഫ്രാം സ്ട്രെയിറ്റ്" എന്ന പേര് ഉത്ഭവിച്ചത്.[3] പൊതു ഉപയോഗത്തിൽ, പ്രത്യേകിച്ച് സമുദ്രശാസ്ത്ര സാഹിത്യത്തിൽ, ഈ പേര് അനൗദ്യോഗികമാണെന്ന് കാണുന്നു.[4]
അവലംബം
[തിരുത്തുക]- ↑ Klenke, Martin; Werner Schenke, Hans (2002). "A new bathymetric model for the central Fram Strait". Marine Geophysical Researches. 23 (4): 367–378. Bibcode:2002MarGR..23..367K. doi:10.1023/A:1025764206736. S2CID 128515547.
- ↑ Klenke, Martin; Werner Schenke, Hans (2002). "A new bathymetric model for the central Fram Strait". Marine Geophysical Researches. 23 (4): 367–378. Bibcode:2002MarGR..23..367K. doi:10.1023/A:1025764206736. S2CID 128515547.
- ↑ Dunbar, M. (1973). "Ice regimes and ice transport in Nares Strait". Arctic. 26 (4): 282–291. doi:10.14430/arctic2927.
- ↑ Dunbar, M. (1973). "Ice regimes and ice transport in Nares Strait". Arctic. 26 (4): 282–291. doi:10.14430/arctic2927.