ബാഫിൻ ഉൾക്കടൽ

Coordinates: 73°N 67°W / 73°N 67°W / 73; -67 (Baffin Bay)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Baffin Bay
നിർദ്ദേശാങ്കങ്ങൾ73°N 67°W / 73°N 67°W / 73; -67 (Baffin Bay)
പരമാവധി നീളം1,450 കി.മീ (4,757,218 അടി)
പരമാവധി വീതി110–650 കി.മീ (360,892–2,132,546 അടി)
ഉപരിതല വിസ്തീർണ്ണം689,000 കി.m2 (7.4163342771×1012 sq ft)
ശരാശരി ആഴം861 മീ (2,825 അടി)
പരമാവധി ആഴം2,136 മീ (7,008 അടി)
Water volume593,000 കി.m3 (2.0941597365842×1016 cu ft)
അവലംബം[1][2]

ഗ്രീൻലാൻഡിന്റെ തെക്ക് പടിഞ്ഞാറൻ തീരത്തിനും ബാഫിൻ ദ്വീപിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു കടലാണ് ഉത്തര അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെ ഭാഗമായ ബാഫിൻ ഉൾക്കടൽ (Baffin Bay Inuktitut: Saknirutiak Imanga;[3] Kalaallisut: Avannaata Imaa;[4] French: Baie de Baffin),[i] .[1][2][6] ഡേവിസ് കടലിടുക്ക് ലാബ്രഡോർ കടൽ എന്നിവയാൽ അറ്റ്‌ലാന്റിക് മഹാസമുദ്രത്തിനോടും നാരെസ് കടലിടുക്കിനാൽ ആർട്ടിക് സമുദ്രത്തിനോടും ബന്ധപ്പെട്ടിരിക്കുന്നു. ആർട്ടിക് ഹിമത്തിനാൽ മൂടപ്പെട്ടിരിക്കുന്നതിനാൽ വർഷത്തിൽ അധികസമയവും നാവികയോഗ്യമല്ല.

ചരിത്രം[തിരുത്തുക]

500 ബി.സി. മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു എ.ഡി. 1200കളിൽ ഇവിടത്തെ ഡോർസെറ്റ് വംശജരെ കീഴടക്കി തൂൾ വംശജരും (ഇന്യുറ്റ് വംശജർ) ഇവിടെ താമസമുറപ്പിച്ചു. നോർസുകളുടെ (വൈക്കിങ്) കോളനിവൽക്കരണം പത്താം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ നടന്നതായി ഇവിടെനിന്നും അടുത്തകാലത്ത് കണ്ടെത്തിയ പുരാവസ്തുക്കൾ വെളിപ്പെടുത്തുന്നു. 1585-ൽ എവിടെ എത്തിയ ഇംഗ്ലീഷ് പര്യവേഷകനായ ജോൺ ഡേവിസ് ആണ് ഇവിടെ ആദ്യം എത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള യൂറോപ്യൻ വംശജൻ.[7] ഇപ്പോൾ കനേഡിയൻ തീരത്തായി ആർട്ടിക് ബേ (ജനസംഖ്യ:690), പോണ്ഡ് ഇൻലെറ്റ് (1,315) ക്ലെയ്ഡ് റിവർ (820) എന്നിവിടങ്ങളിൽ ഇന്യുറ്റ് വംശജർ താമസിച്ചുവരുന്നു. 1975-ൽ ലെഡ്, സിങ്ക് എന്നിവയുടെ ഖനനത്തിനായി നാനിസ്‌വിക്കിൽ ആർടിക്കിലെ ആദ്യത്തെ കനേഡിയൻ ഖനിയായ നാനിസ്‌വിക്ക് ഖനി സ്ഥാപിച്ചപ്പോൾ അവിടെ ഒരു പട്ടണവും വിമാനത്താവളവും നിർമ്മിച്ചു. 2002-ൽ ഖനി അടച്ചുപൂട്ടിയെങ്കിലും അവിടെ വിമാനത്താവളവും തുറമുഖവും നിലനിൽക്കുന്നു. 2006-ലെ കനേഡിയൻ സെൻസസ് പ്രകാരം ഔദ്യോഗികജനസംഖ്യ പൂജ്യം ആണ്.[8][9][10]

1933-ലെ ബാഫിൻ ഉൾക്കടൽ ഭൂകമ്പത്തിന്റെ പ്രഭാവകേന്ദ്രം ഇവിടെയായിരുന്നു. റിച്ചർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ആർട്ടിക് വൃത്തത്തിനു വടക്കായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഭൂകമ്പമായിരുന്നു. 2010 ഏപ്രിൽ 15 റിച്ചർ സ്കെയിലിൽ 5.1 രേഖപ്പെടുത്തിയ ഭൂകമ്പം ഇവിടെ ഉണ്ടായി.[11]

Robeson Channel, Hall Basin, Kennedy Channel, Kane Basin, and Nares Strait are all south of the northern limit of Baffin Bay between Cape Sheridan and Cape Bryant (unmarked).


അവലംബം[തിരുത്തുക]

 • Baffin, William (1881), Markham, Clements R. (സംശോധാവ്.), The Voyages of William Baffin, 1612–1622, Hakluyt Society.
 •  Baynes, T.S., സംശോധാവ്. (1878), "Baffin's Bay" , Encyclopædia Britannica, വാള്യം. 3 (9th പതിപ്പ്.), New York: Charles Scribner's Sons, പുറം. 229 {{cite encyclopedia}}: Cite has empty unknown parameters: |1= and |coauthors= (help)
 • Chisholm, Hugh, സംശോധാവ്. (1911), "Baffin Bay and Baffin Land" , എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക, വാള്യം. 3 (11th പതിപ്പ്.), കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്, പുറങ്ങൾ. 192–193
 1. 1.0 1.1 Baffin Bay Archived 2013-05-13 at the Wayback Machine., Great Soviet Encyclopedia (in Russian)
 2. 2.0 2.1 Baffin Bay, Encyclopædia Britannica on-line
 3. Baffin Bay. Wissenladen.de. Retrieved on 2013-03-22.
 4. "Den grønlandske Lods – Geodatastyrelsen" (PDF). മൂലതാളിൽ (PDF) നിന്നും 2020-10-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-10-13.
 5. EB (1878).
 6. Reddy, M. P. M. (2001). Descriptive Physical Oceanography. Taylor & Francis. പുറം. 8. ISBN 978-90-5410-706-4.
 7. John Davis, Encyclopædia Britannica on-line
 8. "Government will continue seeking positive legacy from Nanisivik mine closure, minister says". മൂലതാളിൽ നിന്നും 13 March 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-08-20.
 9. Canadian Mines Handbook 2003–2004. Toronto, Ontario: Business Information Group. 2003. ISBN 0-919336-60-4.
 10. Statistics Canada Archived 2016-03-03 at the Wayback Machine.. 2.statcan.ca (6 December 2010). Retrieved on 2013-03-22.
 11. The 1933 Baffin Bay earthquake

കുറിപ്പുകൾ[തിരുത്തുക]


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=ബാഫിൻ_ഉൾക്കടൽ&oldid=3806518" എന്ന താളിൽനിന്ന് ശേഖരിച്ചത്