ഇന്യൂട്ട്
Total population | |
---|---|
148,863 | |
Regions with significant populations | |
Canada | 65,025 (2016) |
Denmark proper | 16,470 (2018) |
Greenland | 50,787 (2017) |
United States Alaska (primarily) | 16,581 (2010) |
Languages | |
Eskimo–Aleut languages, Danish, English, French, Inuiuuk[1] and various others | |
Religion | |
Christianity, Inuit religion | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Aleut and Yupik peoples[2] |
ഇന്യൂട്ട് ("ജനങ്ങൾ", ഏകവചനം: ഇനുക്)[3] ഗ്രീൻലാന്റ്, കാനഡ, അലാസ്ക എന്നിവയുടെ ആർട്ടിക് മേഖലകളിൽ അധിവസിക്കുന്നതും സാംസ്കാരികമായി സമാനത പുലർത്തുന്നതുമായ ഒരു കൂട്ടം ജനതയാണ്.[4] ഇന്യൂട്ട് ഭാഷകൾ എസ്കിമോ-അല്യൂട്ട് ഭാഷാകുടുംബത്തിന്റെ ഭാഗമാണ്.[5] നൂനാവട്ടിൽ ഉപയോഗിക്കപ്പെടുന്ന ഇന്യൂട്ട് ആംഗ്യഭാഷ ഒറ്റതിരിഞ്ഞതും ഗുരുതരമായ നാശ ഭീഷണി നേരിടുന്നതുമായ ഒന്നായി ഗണിക്കപ്പെടുന്നു.[6]
അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലും ഇന്യൂട്ടുകളേയും സൈബീരിയയിലേയും അലാസ്കയിലേയും യുപിക്, ഇനുപ്യാറ്റ് ജനതയേയും വിവരിക്കാൻ യൂറോപ്യൻ വംശജർ "എസ്കിമോ" എന്ന പൊതുവായ പദം ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും, യുപിക്കുകളെ സൂചിപ്പിക്കുവാൻ "ഇന്യൂട്ട്" ഒരു പദമായി സ്വീകരിക്കപ്പെട്ടിരുന്നില്ല. “എസ്കിമോ”[7] എന്ന ഒരേയൊരു പദമാണ് യുപിക്, ഇനുപ്യാറ്റ്, ഇന്യൂട്ട് എന്നിവരെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനംമുതൽ കാനഡയിലെ തദ്ദേശീയ ജനങ്ങളും ഗ്രീൻലാന്റിലെ ഇന്യൂട്ടുകളും “എസ്കിമോ” എന്നു വിളിക്കപ്പെടുന്നത് അവഹേളനാപരമായ പദമായി കണക്കാക്കുകയും “ഇന്യൂട്ട്” എന്ന പദത്താൽ തിരിച്ചറിയപ്പെടുകയും ചെയ്യുന്നു.[8][9] കാനഡയിൽ, 1982 ലെ ഭരണഘടനാ നിയമത്തിന്റെ 25 ഉം 35 ഉം പരിച്ഛേദ പ്രകാരം ഇന്യൂട്ടുകളെ ഫസ്റ്റ് നേഷൻസിലോ അല്ലെങ്കിൽ മെറ്റിസിലോ ഉൾപ്പെടാത്ത ആദിമ കനേഡിയനുകളിലെ ഒരു വ്യതിരിക്ത വിഭാഗമായി തരം തിരിച്ചിട്ടുണ്ട്.[10]
നുനാവട്, നുനാവിക് തുടങ്ങിയ ക്യൂബക്കിന്റെ വടക്കൻ പ്രദേശങ്ങൾ, ലാബ്രഡോറിലെ നുനാറ്റ്സിയാവട്, നുനാട്ടുക്കാവട് തുടങ്ങി വടക്കൻ കാനഡയിൽ അങ്ങോളമിങ്ങോളമുള്ള ഭൂരിപക്ഷം പ്രദേശങ്ങളിലും വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിലും, പ്രത്യേകിച്ചും ആർട്ടിക് സമുദ്രത്തിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും ഇന്യൂട്ടുകൾ അധിവസിക്കുന്നു. ഇനുക്റ്റിടട് ഭാഷയിൽ ഈ പ്രദേശത്തിന് "ഇന്യൂട്ട് നുനാങ്കാത്" എന്നറിയപ്പെടുന്നു.[11][12]
അമേരിക്കൻ ഐക്യനാടുകളിൽ ഇനുപ്യാറ്റുകൾ പ്രാഥമികമായി അലാസ്ക നോർത്ത് സ്ലോപ്പിലും ലിറ്റിൽ ഡയോമിഡ് ദ്വീപിലുമാണു വസിക്കുന്നത്. കാനഡയിൽ നിന്നുള്ള പുരാതന തദ്ദേശീയ കുടിയേറ്റക്കാരുടെ പിന്തുടർച്ചക്കാരാണ് ഗ്രീൻലാന്റ് ഇന്യൂട്ടുകൾ. ഈ ജനങ്ങൾ ഭൂഖണ്ഡത്തിലൂടെയാണ് കിഴക്കോട്ട് കുടിയേറിപ്പാർത്തത്. അവർ യൂറോപ്യൻ യൂണിയനിൽനിന്നല്ലാത്ത ഡെൻമാർക്ക് പൗരന്മാരാണ്.
ചരിത്രം
[തിരുത്തുക]ക്രി.വ. 1000-നടുത്ത് പടിഞ്ഞാറൻ അലാസ്കയിൽ നിന്ന് ഉരുത്തിരിഞ്ഞതും നരവംശശാസ്ത്രജ്ഞർ തുലെ ജനങ്ങൾ[13] വിളിക്കുന്നതുമായ ജനതയുടെ പിൻഗാമികളാണ് ഇൻയൂട്ട്.
അവലംബം
[തിരുത്തുക]- ↑ "Canadian Government Considers Giving Sign Languages Official Status". Archived from the original on 2018-12-21. Retrieved 2018-12-13.
- ↑ "Eskimo-Aleut." Ethnologue. Retrieved 17 Oct 2013.
- ↑ "Correct use of Inuit and Inuk". Archived from the original on 2018-12-25. Retrieved 2018-12-13.
- ↑ Kaplan, Lawrence (2011-07-01). "Comparative Yupik and Inuit". Alaska Native Language Center, University of Alaska Fairbanks. Archived from the original on 2015-05-16. Retrieved 2015-05-12.
- ↑ "The Hunters of the Arctic". bambusspiele.de. Retrieved 2008-01-07.
- ↑ Schuit, Joke; Baker, Anne; Pfau, Roland. "Inuit Sign Language: a contribution to sign language typology". Universiteit van Amsterdam. Archived from the original on 2 November 2015. Retrieved 1 August 2015.
- ↑ Kaplan, Lawrence (2011-07-01). "Inuit or Eskimo: Which names to use?". Alaska Native Language Center, University of Alaska Fairbanks. Archived from the original on 2015-05-18. Retrieved 2015-05-12.
- ↑ The American Heritage Dictionary of the English Language: Fourth Edition Archived April 12, 2001, at the Wayback Machine.
- ↑ Setting the Record Straight About Native Languages: What Does "Eskimo" Mean In Cree?
- ↑ "Canadian Charter of Rights and Freedoms". Department of Justice Canada. Archived from the original on 2011-01-05.
- ↑ "Maps of Inuit Nunaat (Inuit Regions of Canada)". Itk.ca. 2009-06-10. Archived from the original on 2011-02-17. Retrieved 2011-02-25.
- ↑ Canada, Government of Canada, Statistics. "Inuit population by residence inside or outside Inuit Nunangat, 2016". www.statcan.gc.ca (in ഇംഗ്ലീഷ്). Retrieved 2017-11-12.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ Bruce G. Trigger; Wilcomb E. Washburn (1996). The Cambridge History of the Native Peoples of the Americas. Cambridge University Press. p. 192. ISBN 978-0-521-57392-4.