തനതായ സംസ്കാരമുണ്ട് ആർട്ടിക്കിന്. അവിടത്തെ തദ്ദേശീയ ജനവിഭാഗങ്ങൾ അതിശൈത്യത്തിൽ ജീവിക്കാനുള്ള ഗുണങ്ങൾ ആർജിച്ചവരാണ്. കരടി എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് ആർട്ടിക്കിന്റെ നിഷ്പത്തി. നോർത്ത് സ്റ്റാറിനു സമീപമുള്ള ഗ്രേറ്റ്ബെയർ, ലിറ്റിൽ ബെയർ എന്നീ നക്ഷത്രഗണങ്ങളെ സൂചിപ്പിക്കുന്നു ഈ വാക്ക്. എണ്ണ, പ്രകൃതിവാതകം, ധാതുക്കൾ, മത്സ്യങ്ങൾ തുടങ്ങിയവയാണ് ആർട്ടിക്കിലെ പ്രധാന പ്രകൃതിവിഭവങ്ങൾ.
ആർട്ടിക് പ്രദേശത്തെ കടലിലുള്ള മഞ്ഞുകട്ടകൾ ഉരുകുന്നത് പ്രത്യേകമായി ശ്രദ്ധിക്കപ്പെടുന്നുണ്ട്.[3][4] ആർട്ടിക് പ്രദേശത്ത് ജീവജാലങ്ങളായിട്ട് മഞ്ഞുകട്ടയിൽ വസിക്കുന്ന സൂപ്ലാങ്ക്ടൺ, ഫൈറ്റോപ്ലാങ്ക്ടൺ ജീവികൾ,[5] , മീനുകൾ, ജല സസ്തനികൾ, പക്ഷികൾ, കരജീവികൾ, ചെടികൾ, മനുഷ്യസമൂഹങ്ങൾ എന്നിവയാണുള്ളത്.