അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റേറ്റ് ഓഫ് അലാസ്ക
Flag of അലാസ്ക State seal of അലാസ്ക
പതാക ചിഹ്നം
വിളിപ്പേരുകൾ: The Last Frontier (official), പാതിരാസൂര്യന്റെ നാട്
ആപ്തവാക്യം: North to the Future
ദേശീയഗാനം: അലാസ്കയുടെ പതാക
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ അലാസ്ക അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ ഇല്ല[1][2]
സംസാരഭാഷകൾ ഇംഗ്ലീഷ് 89.7%
തദ്ദേശീയം (എസ്കിമോ-അലിയുറ്റ്, നാ-ഡെനെ ഭാഷകൾ) 5.2%
സ്പാനിഷ് 2.9%
നാട്ടുകാരുടെ വിളിപ്പേര് അലാസ്കൻ
തലസ്ഥാനം ജുന്യൂ
ഏറ്റവും വലിയ നഗരം ആങ്കറേജ്
വിസ്തീർണ്ണം  യു.എസിൽ 1st സ്ഥാനം
 - മൊത്തം 663,268 ച. മൈൽ
(1,717,854 ച.കി.മീ.)
 - വീതി 2,261 മൈൽ (3,639 കി.മീ.)
 - നീളം 1,420 മൈൽ (2,285 കി.മീ.)
 - % വെള്ളം 13.77
 - അക്ഷാംശം 51°20'N to 71°50'N
 - രേഖാംശം 130°W to 172°E
ജനസംഖ്യ  യു.എസിൽ 47th സ്ഥാനം
 - മൊത്തം 735,132 (2013ൽ ഉദ്ദേശം)[3]
 - സാന്ദ്രത 1.26/ച. മൈൽ  (0.49/ച.കി.മീ.)
യു.എസിൽ 50th സ്ഥാനം
 - ശരാശരി കുടുംബവരുമാനം  US$64,333 (4th)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം മൗണ്ട് മക്‌കിൻലി (ഡെനാലി)[4]
20,320 അടി (6194 മീ.)
 - ശരാശരി 1900 അടി  (580 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Ocean[4]
സമുദ്രനിരപ്പ്
രൂപീകരണം  ജനുവരി 3, 1959 (49th)
ഗവർണ്ണർ ഷോൺ പാർണെൽ (R)
ലെഫ്റ്റനന്റ് ഗവർണർ മീഡ് ട്രെഡ്‌വെൽ (R)
നിയമനിർമ്മാണസഭ അലാസ്ക നിയമസഭ
 - ഉപരിസഭ സെനറ്റ്
 - അധോസഭ പ്രതിനിധിസഭ
യു.എസ്. സെനറ്റർമാർ ലിസ മർക്കോവിസ്കി (R)
മാർക്ക് ബെഗിച്ച് (D)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ ഡോൺ യങ് (R) (at-large) (പട്ടിക)
സമയമേഖലകൾ  
 - east of 169° 30' അലാസ്ക: UTC -9/-8
 - west of 169° 30' Aleutian: UTC -10/-9
ചുരുക്കെഴുത്തുകൾ AK US-AK
വെബ്സൈറ്റ് www.alaska.gov

അമേരിക്കൻ ഐക്യനാടുകളിലെ നാൽപ്പത്തിയൊമ്പതാം സംസ്ഥാനമാണ് രാജ്യത്തിന്റെ വടക്കു-പടിഞ്ഞാറെ അറ്റത്തായി സ്ഥിതി ചെയ്യുന്ന അലാസ്ക(Listeni/əˈlæskə/). 1959-ൽ ആണു്‌ അലാസ്കയ്ക്ക്‌ സംസ്ഥാനപദവി ലഭിച്ചത്‌. ജുന്യൂ ആണു്‌ തലസ്ഥാനം.

അമേരിക്കയുടെ മുഖ്യ ഭൂപ്രദേശത്തുനിന്നു മാറി സ്ഥിതി ചെയ്യുന്ന രണ്ടു സംസ്ഥാനങ്ങളിലൊന്നാണിത്. മുഖ്യപ്രദേശത്തു നിന്നും 800 കിലോമീറ്ററോളം അകലെയാണ് അലാസ്കയുടെ സ്ഥാനം. അമേരിക്കയേക്കാൾ ഭൂമിശാസ്ത്ര സാമീപ്യം കാനഡയോടും റഷ്യയോടുമാണ്.

ഭൂവിസ്തൃതിയനുസരിച്ച് അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനവും ഇതു തന്നെ. എന്നാൽ ജനവാസ്യയോഗ്യമായ സ്ഥലങ്ങൾ കുറവായതിനാൽ ജനസംഖ്യയനുസരിച്ച് നാൽപ്പത്തിയേഴാം സ്ഥാനമേയുള്ളൂ.

1867 വരെ അലാസ്ക റഷ്യയുടെ ഭാഗ്മായിരുന്നു. ആ വർഷം, 72 ലക്ഷം ഡോളർ വിലയ്ക്ക്‌ അമേരിക്ക റഷ്യയിൽനിന്നും അലാസ്ക്ക വാങ്ങുകയാണുണ്ടായതു്‌. 1959-ൽ സംസ്ഥാന‍പദവി ലഭിക്കുംവരെ ഒരു കേന്ദ്രഭരണപ്രദേശമായിരുന്നു.

അലാസ്ക അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ഭൂവിസ്തൃതിയുള്ള സംസ്ഥാനമാണ്. വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വ്ടക്കു പടിഞ്ഞാറൻ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഇതിന്റെ കിഴക്കുഭാഗത്ത് കാനഡയും, വടക്കു ഭാഗത്ത് ആർട്ടിക്ക് മഹാസമുദ്രവും, പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ പസിഫിക്ക് മഹാസമുദ്രവും, പടിഞ്ഞാറു മാറി ബെറിങ്ങ് കടലിടുക്കിന്ന് കുറുകെ റഷ്യയും നിലകൊള്ളുന്നു. 698,473-ത്തോളം അലാസ്ക നിവാസികളിൽ ഏകദേശം പകുതിപേരും ആങ്കറേച് മെട്രൊപൊലിറ്റൻ പ്രദേശത്ത് താമസിക്കുന്നു. 2009-ലെ കണക്കനുസരിച്ച് അലാസ്കയാണ് യു.എസിലെ ഏറ്റവും ജനസാന്ദൃത കുറഞ്ഞ സംസ്ഥാനം.


അവലംബം[തിരുത്തുക]

  1. "Language Legislation in the U.S.A.". CompuServe.com. യഥാർത്ഥ സൈറ്റിൽ നിന്ന് April 26, 2009-നു ആർക്കൈവ് ചെയ്തത്. 
  2. "IN THE SUPERIOR COURT FOR THE STATE OF ALASKA". RCN. ശേഖരിച്ചത് June 2, 2010. 
  3. "Annual Estimates of the Population for the United States, Regions, States, and Puerto Rico: April 1, 2010 to July 1, 2013" (CSV). 2013 Population Estimates. United States Census Bureau, Population Division. December 2013. ശേഖരിച്ചത് January 3, 2014. 
  4. 4.0 4.1 "Elevations and Distances in the United States". United States Geological Survey. 2001. ശേഖരിച്ചത് October 21, 2011. 

മുൻഗാമി
അരിസോണ
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1959 ജനുവരി 3ന് പ്രവേശനം നൽകി (49ആം)
പിൻഗാമി
ഹവായി
Alaska പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo.svg ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്
"https://ml.wikipedia.org/w/index.php?title=അലാസ്ക&oldid=2402195" എന്ന താളിൽനിന്നു ശേഖരിച്ചത്