കാലിഫോർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്റ്റേറ്റ് ഓഫ് കാലിഫോർണിയ
Flag of കാലിഫോർണിയ State seal of കാലിഫോർണിയ
കാലിഫോർണിയയുടെ പതാക ചിഹ്നം
വിളിപ്പേരുകൾ: സുവർണ്ണ സംസ്ഥാനം
ആപ്തവാക്യം: യുറേക്ക[1]
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ കാലിഫോർണിയ അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ ഇംഗ്ലീഷ്
നാട്ടുകാരുടെ വിളിപ്പേര് കാലിഫോർണിയൻ
തലസ്ഥാനം സാക്ക്രമെന്റോ
ഏറ്റവും വലിയ നഗരം ലോസ് ആഞ്ചെലെസ്
ഏറ്റവും വലിയ മെട്രോ പ്രദേശം ഗ്രേറ്റർ ലോസ് ആഞ്ചെലെസ്
വിസ്തീർണ്ണം  യു.എസിൽ 3rd സ്ഥാനം
 - മൊത്തം 163,696 ച. മൈൽ
(423,970 ച.കി.മീ.)
 - വീതി 250 മൈൽ (400 കി.മീ.)
 - നീളം 770 മൈൽ (1,240 കി.മീ.)
 - % വെള്ളം 4.7
 - അക്ഷാംശം 32° 32′ N to 42° N
 - രേഖാംശം 114° 8′ W to 124° 26′ W
ജനസംഖ്യ  യു.എസിൽ 1st സ്ഥാനം
 - മൊത്തം 36,553,215 (2007 est.)[2]
 - സാന്ദ്രത 234.4/ച. മൈൽ  (90.49/ച.കി.മീ.)
യു.എസിൽ 11th സ്ഥാനം
 - ശരാശരി കുടുംബവരുമാനം  US$54,385 (11th)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Mount Whitney[3]
14,505 അടി (4,421 മീ.)
 - ശരാശരി 2,900 അടി  (884 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Death Valley[3]
-282 അടി (-86 മീ.)
രൂപീകരണം  September 9, 1850 (31st)
ഗവർണ്ണർ അർണോൾഡ് സ്വാറ്റ്സെനെഗർ (R)
ലെഫ്റ്റനന്റ് ഗവർണർ ജോൺ ഗരാമെൻഡി (D)
നിയമനിർമ്മാണസഭ {{{Legislature}}}
 - ഉപരിസഭ {{{Upperhouse}}}
 - അധോസഭ {{{Lowerhouse}}}
യു.എസ്. സെനറ്റർമാർ ഡയാനെ ഫെയ്ൻസ്റ്റെയ്ൻ (D)
ബാർബരാ ബോക്സർ (D)
U.S. House delegation List
സമയമേഖല Pacific: UTC-8/-7
ചുരുക്കെഴുത്തുകൾ CA Calif. US-CA
വെബ്സൈറ്റ് ca.gov

അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ തീരത്ത് പെസഫിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് കാലിഫോർണിയ. അമേരിക്കയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണിത്. വിസ്തൃതിയിൽ മൂന്നാമത്തേതും. തെക്കൻ കാലിഫോർണിയിലുള്ള ലോസ് ആൻജെലസ് ആണ് സംസ്ഥാനത്തെ ഏറ്റവും ജനത്തിരക്കുള്ള നഗരം, അതുപോലെതന്നെ ന്യൂയോർക്ക് നഗരം കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരവുമാണ് ലോസ് ആൻജലസ്. ഭൂമിശാസ്ത്രപരമായി അമേരിക്കയുടെ പശ്ചിമഭാഗത്താണ് കാലിഫോർണിയ സംസ്ഥാനത്തിന്റെ സ്ഥാനം. മറ്റ് യു.എസ് സ്റ്റേറ്റുകളായ ഒറിഗോൺ വടക്കു ഭാഗത്തായും നിവാഡ കിഴക്കു ഭാഗത്തായും അരിസോണ തെക്കുകിഴക്കായും അതിരിടുന്നു. തെക്കായി മെക്സിക്കന് സംസ്ഥാനമായ ബാജ കാലിഫോർണിയയുമായി കാലിഫോർണിയ സംസ്ഥാനത്തിന് അന്താരാഷ്ട അതിർത്തിയുമുണ്ട്. പടിഞ്ഞാറുഭാഗത്ത് പസിഫിക് സമുദ്രമാണ് അതിരിടുന്നത്. സംസ്ഥാന തലസ്ഥാനമായ സക്രമെന്റോ സംസ്ഥാനത്തിന്റെ വടക്കായി സ്ഥിതി ചെയ്യുന്നു. കാലിഫോർണിയ സംസ്ഥാനത്തെ കൂടുതൽ നഗരങ്ങളും ഒന്നുകിൽ സാൻഫ്രാൻസിസ്കോ ഉൾക്കടൽ ഭാഗത്തോ അല്ലെങ്കിൽ വടക്കൻ കാലിഫോർണിയയിലെ സക്രമെന്റോ മെട്രോപോളിറ്റൻ ഭാഗം, ലോസ് ആൻജലസ് ഏരിയ, സാൻ ബെർനാർഡൊ നദീതീരം, ഉൾനാടൻ ഭൂഭാഗം, ദക്ഷിണ കാലിഫോർണിയയിലെ സാന്റിയാഗോ  പ്രദേശത്തോ ഒക്കെ ആകുന്നു.

1849 വരെ മെക്സിക്കോയുടെ ഭാഗമായിരുന്നു കാലിഫോർണിയ. 1846-49ലെ മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിലൂടെ അമേരിക്കയുടെ കീഴിലായി. 1850 സെപ്റ്റംബർ ഒൻപതിന് അമേരിക്കയിലെ മുപ്പത്തൊന്നാമതു സംസ്ഥാനമായി നിലവിൽ‌വന്നു.16, 17 നൂറ്റാണ്ടുകളിൽ യൂറോപ്യൻ കുടിയേറ്റക്കാരുടെ അധിനിവേശത്തിനു  മുൻപ് കാലിഫോർണിയ അനേകം തദ്ദേശീയ ഇൻഡ്യൻ ഗോത്രങ്ങൾ (റെഡ് ഇന്ത്യൻസ്) അധിവസിച്ചിരുന്ന പ്രദേശം ആയിരുന്നു. സ്പെയിൻകാരാണ് ഇവിടെ ആദ്യമെത്തിയ യൂറോപ്യൻ കുടിയേറ്റക്കാർ. ന്യൂസ്പെയിനിലെ അൾട്ട കാലിഫോർണിയ എന്ന വിശാലമായ പ്രദേശം സ്പെയിന്റെ അധീനതയിലുള്ള ന്യൂസ്പെയിനിന്റെ ഭാഗമാണെന്നു സ്പെയിൻ അവകാശമുന്നയിച്ചിരുന്നു. അൾട്ട കാലിഫോർണിയ 1821 കാലത്ത് മെക്സിക്കോയുടെ ഭാഗമായി അറിയപ്പെട്ടു. 1848 ൽ മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിൽ അൾട്ട കാലിഫോർണിയ യുണൈറ്റഡ് സ്റ്റേറ്റ്സിനോട് കൂട്ടിച്ചേർക്കപ്പെട്ടു. 1850 സെപ്റ്റംബർ 9 ന് കാലിഫോർണിയ പ്രദേശം ഏകോപിച്ച് യു.എസിലെ 31 ആം സംസ്ഥാനമായി. 1848  ലെ കാലിഫോർണിയ ഗോൾഡ് റഷിന്റെ കാലത്ത് ഒട്ടനവധി കുടിയെറ്റക്കാർ കാലിഫോർണിയയിലേയക്കു സമ്പത്ത് അന്വേഷിച്ച് എത്തിച്ചേർന്നു. ഇത് ഇവിടം സാമ്പത്തികമായി വളരുന്നതിന് ഇടയാക്കി. കാലിഫോർണിയ ഭൂമിശാസ്ത്രപരമായി വിവിധങ്ങളായ പ്രദേശങ്ങൾ ഉൾക്കൊണ്ടതാണ്. കിഴക്കു ഭാഗത്തെ സിയാറ നിവാഡ മുതൽ പടിഞ്ഞാറ് പസഫിക് തീരം, വടക്കുപടിഞ്ഞാറു ഭാഗത്തുള്ള റെഡ് വുഡ്-ഡൌഗ്ലാസ് ഫിർ വനം മുതൽ തെക്കുകിഴക്കായുള്ള മജോവെ മരുപ്രദേശം തുടങ്ങി എല്ലാ ഭാഗങ്ങളിലും ഭൂമിശാസ്ത്രപരമായ ഭിന്നത കാണാം. സംസ്ഥാനത്തിന്റെ നടുവിലായിട്ടാണ് സെൻട്രൽ വാലി. ഇതൊരു കാർഷികപ്രാധാന്യമുള്ള പ്രദേശമാണ്. കാലിഫോർണിയയിൽ ഏറ്റവും ഉയർന്ന സ്ഥാനമായ മൌണ്ട് വിറ്റ്നിയും ഏറ്റവും താഴ്ന്നയിടമായ ഡെത്ത് വാലിയും തുടർച്ചയായി സ്ഥിതി ചെയ്യുന്നു. പസിഫിക് റിംഗ് ഓഫ് ഫയർ ഭാഗത്തായതിനാല് കാലിഫോർണിയയിൽ ഭൂമികുലുക്കം സർവ്വസാധാരണമാണ്. ഓരോ വർഷവും 37,000 ഭൂമികുലുക്കങ്ങൾ രേഖപ്പെടുത്തപ്പെടുന്നു. കൂടുതൽ ഭൂമികുലുക്കങ്ങളും വളരെ വളരെ ചെറുതാണ്. വരൾച്ചയും ഈ ഭാഗങ്ങളിൽ പതിവാണ്.  

അമേരിക്കയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഉഷ്ണമേഖലായാണ് കാലിഫോർണിയ. ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ സമ്പദ്‌വ്യവസ്ഥയാണ് കാലിഫോർണിയയുടേത്. ഷെവ്റോൺ, ആപ്പിൾ, മൿകെസ്സൊൺ എന്നങ്ങനെ സാമ്പത്തികമായി ഉന്നതിയിൽ നില്കുന്ന ലോകത്തെ മൂന്നു വലിയ കമ്പനികളുടെ ആസ്ഥാനം കാലിഫോർണിയ സംസ്ഥാനത്താണ്. അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ പതിമൂന്നു ശതമാനവും ഈ സംസ്ഥാനത്തിന്റെ സംഭാവനയാണ്. കാലിഫോർണിയ അമേരിക്കയിലെ ഫിലിം വ്യവസായത്തിന്റെ തൊട്ടിലാണെന്നു പറയാം. ഹോളിവുഡ് (വിനോദം), സിലികൺ വാലി (ഐ.ടി), കാലിഫോർണിയ സെൻ‌ട്രൽ വാലി(കൃഷി) എന്നിങ്ങനെ പ്രത്യേക സാമ്പത്തിക മേഖലകൾക്കും പ്രസിദ്ധമാണീ സംസ്ഥാനം.

തലസ്ഥാനം സാക്രമെന്റോയും ലൊസ് ആഞ്ചെലസ് ഏറ്റവും വലിയ നഗരവുമാണ്.

നദികൾ[തിരുത്തുക]

Main article: List of rivers of California

സെൻട്രൽ വാലി പ്രൊജക്ട്, കാലിഫോർണിയ സ്റ്റേറ്റ് വാട്ടർ പ്രൊജക്ട് എന്നീ രണ്ടു ജല പദ്ധതികളുടെ ഭാഗമായി കാലിഫോർണിയയിലെ മിക്ക നദികളിലും അണക്കെട്ടുകൾ പണിതിട്ടുണ്ട്. ഈ പദ്ധതികൾ വഴി സെൻട്രൽ വാലിയിലെ കാർഷികമേഖലയിലും വടക്കേ കാലിഫോർണിയയിൽ നിന്നു തെക്കൻ കാലിഫോർണിയയിലെ ജലലഭ്യത കുറഞ്ഞ ഭാഗത്തേയ്ക്കും വെള്ളമെത്തിക്കുന്നു. സംസ്ഥാനത്തിന്റെ തീരങ്ങൾ, നദികൾ മറ്റു ജലസ്രോതസ്സുകള് എന്നിവ കാലിഫോർണിയ കോസ്റ്റൽ കമ്മീഷന്റെ കീഴിലാണ്.

സംസ്ഥാനത്തെ രണ്ടു പ്രധാന നദികൾ സക്രമെന്റോ നദിയും സാൻ ജോവ്ക്വിൻ നദിയുമാണ്. അവ സെൻട്രൽ വാലിയിലൂടെയും സിയാറ നിവാഡയുടെ പടിഞ്ഞാറെ മലഞ്ചെരുവുകളിലൂടെയും ഒഴുകി സാൻഫ്രാൻസിസ്കോ ഉൾക്കടലിലൂടെ പസഫിക് സമുദ്രത്തിൽ പതിക്കുന്നു. സമുദ്രത്തിലെത്തുന്നതിനു മുമ്പ് അനേകം പോഷക നദികൾ ഈ രണ്ടു നദികളിലും ചേരുന്നുണ്ട്. ഈ പോഷകനദികളിൽ പ്രധാനം പിറ്റ് നദി, ട്യൂലുമ്നേ നദി, ഫെദർ നദി എന്നിവയാണ്. മറ്റു പ്രധാന നദികൾ ഈൽ നദി, സലിനാസ് നദി എന്നിവയാകുന്നു. ഇവയിൽ ഈൽ നദിയാണ് സംസ്ഥാനത്തെ വലുതും അണക്കെട്ടുകൾ ഇല്ലാത്തുതും. മൊജാവാ നദി മൊജാവാ മരുഭൂമിയിലൂടെ ഒഴുകുന്നു. സാന്റാ അന നദി ട്രാൻസ് വേഴ്സ് മലനിരകളെ തഴുകി ഒഴുകി ദക്ഷിണ കാലിഫോർണിയെ രണ്ടായി പകുത്തുകൊണ്ട് പസഫിക് സമുദ്രത്തിൽ പതിക്കുന്നു. ക്ലാമത്ത് നദി, ട്രിനിറ്റ നദി എന്നിവ വടക്കെ അതിർത്തിയിലൂടെ ഒഴുകുന്നു. മറ്റൊരു പ്രധാന നദിയായ കൊളറാഡൊ നദി അരിസോണയുടെ തെക്കുകിഴക്കായി ഒഴുകുന്നു.

പട്ടണങ്ങൾ[തിരുത്തുക]

മറ്റ് ലിങ്കുകൾ[തിരുത്തുക]

ഗവണ്മെന്റ്
വിനോദ സഞ്ചാരം
മറ്റുള്ളവ


അവലംബം[തിരുത്തുക]

  1. "Government Code Section 420-429.8". Official California Legislative Information. ശേഖരിച്ചത് 2007-02-26.
  2. http://www.census.gov/popest/states/NST-ann-est.html 2007 Population Estimates
  3. 3.0 3.1 http://www.usgs.gov/state/state.asp?State=CA
Preceded by
വിസ്കോൺസിൻ
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1850 സെപ്റ്റംബർ 9ന് പ്രവേശനം നൽകി (31ആം)
Succeeded by
മിനസോട്ട
"https://ml.wikipedia.org/w/index.php?title=കാലിഫോർണിയ&oldid=3101451" എന്ന താളിൽനിന്ന് ശേഖരിച്ചത്