Jump to content

ലോസ് ആഞ്ചെലെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിറ്റി ഓഫ് ലോസ് ആഞ്ചെലെസ്
ചിത്രങ്ങൾ മുകളിൽനിന്ന്, ഇടത്തുനിന്ന് വലത്തേയ്ക്ക്: ലോസ് ആഞ്ചെലെസ് സ്കൈലൈൻ മഞ്ഞുകാലത്ത്, വെനീസ് ബീച്ച്, ഗ്രിഫിത്ത് ഒബ്സെർവേറ്ററി, ഹോളിവുഡ് സൈൻബോർഡ്‍
ചിത്രങ്ങൾ മുകളിൽനിന്ന്, ഇടത്തുനിന്ന് വലത്തേയ്ക്ക്: ലോസ് ആഞ്ചെലെസ് സ്കൈലൈൻ മഞ്ഞുകാലത്ത്, വെനീസ് ബീച്ച്, ഗ്രിഫിത്ത് ഒബ്സെർവേറ്ററി, ഹോളിവുഡ് സൈൻബോർഡ്‍
പതാക സിറ്റി ഓഫ് ലോസ് ആഞ്ചെലെസ്
Flag
Official seal of സിറ്റി ഓഫ് ലോസ് ആഞ്ചെലെസ്
Seal
Nickname(s): 
എൽ.എ., മാലാഖാമാരുടെ നഗരം, ലോകത്തിന്റെ എന്റർട്ടെയിന്മെന്റ് തലസ്ഥാനം
കാലിഫോർണിയയിലെ ലോസ് ആഞ്ചെലെസ് കൗണ്ടിയിലുള്ള സ്ഥാനം
സംസ്ഥാനംകാലിഫോർണിയ
കൗണ്ടിലോസ് ആഞ്ചെലെസ് കൌണ്ടി
കുടിയേറ്റംസെപ്റ്റംബർ 4, 1781
ഇൻ‌കോറ്പ്പറേറ്റഡ്ഏപ്രിൽ 4, 1850
ഭരണസമ്പ്രദായം
 • മേയർഅന്റോണിയോ വില്ലാറൈയോസ
 • സിറ്റി അറ്റോർണിറൊക്കി ഡെൽഗഡില്ലോ
 • ഭരണംസിറ്റി കൗൺസിൽ
വിസ്തീർണ്ണം
 • City[[1 E+9_m²|1,290.6 ച.കി.മീ.]] (498.3 ച മൈ)
 • ഭൂമി1,214.9 ച.കി.മീ.(469.1 ച മൈ)
 • ജലം75.7 ച.കി.മീ.(29.2 ച മൈ)  5.8%
 • നഗരം
4,319.9 ച.കി.മീ.(1,667.9 ച മൈ)
ഉയരം
71 മീ(233 (സിറ്റി ഹാൾ) അടി)
ജനസംഖ്യ
 (2006)
 • City3,849,378 (അമേരിക്കയിൽവച്ച് 2ആമത്, ലോകത്തിൽവച്ച് 45ആമത്)
 • ജനസാന്ദ്രത3,168/ച.കി.മീ.(8,205/ച മൈ)
 • നഗരപ്രദേശം
12,875,587
 • മെട്രോപ്രദേശം
17,755,322
 • ഡെമോണിം
ആഞ്ചെലീനോ
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
പിൻ‌കോഡ്
90001-90068, 90070-90084, 90086-90089, 90091, 90093-90097, 90099, 90101-90103, 90174, 90185, 90189
ഏരിയ കോഡ്213, 310, 323, 424, 661, 818
വെബ്സൈറ്റ്lacity.org

അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവും കാലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവുമാണ്‌ ലോസ് ആഞ്ചെലെസ്.[1] എൽ.എ. എന്ന ചുരുക്കപ്പേരിൽ പൊതുവേ അറിയപ്പെടുന്ന 498.3 square miles (1,290.6 km2) വിസ്തീർണ്ണം വരുന്ന നഗരത്തിൽ 3.8 ദശലക്ഷം ജനങ്ങൾ വസിക്കുന്നു.[2] കൂടാതെ ലോസ് ആഞ്ചെലെസ് മെട്രോപ്പോളിറ്റൻ പ്രദേശത്ത് 224 വിവിധ ഭാഷകൾ സംസാരിക്കുന്ന 12.9 ദശലക്ഷം ജനങ്ങൾ വസിക്കുന്നു. നഗരവാസികളെ പൊതുവേ "ആഞ്ചെലെനോസ്" എന്നു വിളിക്കാറുണ്ട്.

തെക്കൻ കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ലോസ ആഞ്ചെലെസ് ഇവിടുത്തെ മെഡിറ്ററേനിയൻ കാലാവസ്ഥയ്ക്ക് പ്രസിദ്ധമാണ്.വിശാലമായ തീരപ്രദേശ തടത്തിൽ സ്ഥിതി ചെയ്യുന്ന നഗരം മൂന്നു വശങ്ങളിൽ ഏകദേശം 10,000 അടിവരെയുള്ള (3,000 മീറ്റർ) മലനിരകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു.

ചരിത്രപരമായി ചുമാഷ്, ടോങ്വ തദ്ദേശീയ ഇന്ത്യൻ വർഗ്ഗക്കാരുടെ സ്വദേശമായിരുന്ന ഈ പ്രദേശവും അൾട്ട കാലിഫോർണിയ എന്നറിയപ്പെട്ടിരുന്ന മേഖലയും 1542 ൽ സ്പാനീഷ് പര്യവേക്ഷകനായ ജുവാൻ റോഡ്രിഗ്വസ് കാബ്രില്ലോ സ്പെയിൻ സാമ്രാജ്യത്തിന് അവകാശപ്പെട്ടതയി പ്രഖ്യാപിച്ചു. 1781 സെപ്റ്റംബർ നാലിന് സ്പാനീഷ് ഗവർണർ ഫെലിപ് ഡെ നീവ് പട്ടണം ഔദ്യോഗികമായി സ്ഥാപിച്ചു. 1821 ലെ മെക്സിക്കൻ സ്വാതന്ത്യസമരകാലത്ത് ഇത് മെക്സിക്കോയുടെ ഭാഗമായി നിലകൊണ്ടു. 1848 ൽ മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിൻറെ അവസാനം ലോസ് ആഞ്ചെലെസും ബാക്കി കാലിഫോർണിയ പ്രദേശങ്ങളും "'ട്രീറ്റി ഓഫ് ഗ്വാഡലൂപ് ഹിഡാൾജൊ” ഉടമ്പടി പ്രകാരം ഐക്യനാടുകൾക്കു കൈമാറ്റം ചെയ്യപ്പെടുകുയും അതിൽപ്പിന്നെ ഐക്യനാടുകളുടെ ഭാഗമായി മാറുകയും ചെയ്തു. 1850 ഏപ്രിൽ മാസം 4 ന്, കാലിഫോർണിയയ്ക്ക് സംസ്ഥാനപദവി ലഭിക്കുന്നതിന് ഏകദേശം 5 മാസങ്ങൾക്കു മുമ്പ്, ലോസ് ആഞ്ചെലെസ് ഒരു മുനിസിപ്പാലിര്റിയായി സംയോജിപ്പിക്കപ്പെട്ടു. ഈ മേഖലയിൽ എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെട്ടതോടെ പട്ടണം അതിവേഗം അഭിവൃദ്ധിപ്പെട്ടു.  

ലോസ് ആഞ്ചെലെസ് മെട്രോപോളിറ്റൻ മേഖലയുടെയും (13 മില്ല്യൺ ജനങ്ങൾ) വിശാല ലോസ് ആഞ്ചെലെസ് ഏരിയ പ്രദേശത്തിൻറെയും (18 മില്ല്യണ് ജനങ്ങൾ) മുഖ്യ ആകർഷണ കേന്ദ്രമാണ് ലോസ്ആഞ്ചെലെസ് നഗരം. ജനസാന്ദ്രതയിൽ ഈ മെട്രോപോളിറ്റൻ മേഖല ലോകത്തിൽ ഒന്നാം സ്ഥാനവും ഐക്യനാടുകളിലെ രണ്ടാം സ്ഥാനവും അലങ്കരിക്കുന്നു. ലോസ് ആഞ്ചെലെസ് കൌണ്ടിയുടെ കൌണ്ടി സീറ്റ് ഈ നഗരത്തിലാണ്. സിറ്റി ആഫ് എയ്ഞ്ചൽസ് എന്ന അപരനാമമുള്ള ഈ ആഗോളനഗരത്തിൻറെ  സാമ്പത്തിക വ്യവസ്ഥ വിനോദം, മാദ്ധ്യമങ്ങൾ, ഫാഷൻ, ശാസ്ത്രം, കായിക വിനോദങ്ങൾ, സാങ്കേതികവിദ്യകൾ, വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, ഗവേഷണം എന്നിങ്ങനെ   വിഭിന്ന ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഗോളനഗരങ്ങളുടെ പട്ടികയിൽ ലോസ് ആഞ്ചെലെസിന് ആറാം സ്ഥാനം നൽകപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ആഗോള സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണീ നഗരം. യു.എസിലെ സിനിമാവ്യവസായത്തിൻറെ നെടുംതൂണായി ഹോളിവുഡ് ലോസ് ആഞ്ചെലെസ് നഗരത്തിലാണുൾപ്പെട്ടിരിക്കുന്നത്. 1932 ലും 1984 ലും ലോസ് ആഞ്ചെലെസ് നഗരം സമ്മർ ഒളിമ്പിക് ഗെയിമുകൾക്ക് ആതിഥേയത്വം വഹിച്ചു. 2024 ലെ സമ്മർ ഒളിമ്പിക്സിന് അതിഥേയത്വം വഹിക്കുവാനും ഈ നഗരം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.  

യൂറോപ്യൻ ആഗമനത്തിനു മുമ്പ്

[തിരുത്തുക]

ലോസ് ആഞ്ചെലെസ് നഗരപ്രദേശം ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പു തന്നെ ടോങ്വ, ചുമാഷ് എന്നി തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാർ അധിവസിച്ചിരുന്ന പ്രദേശങ്ങളായിരുന്നു. അക്കാലത്ത് ടോങ്വ ജനങ്ങളുടെ ഒരു പ്രദേശം “iyáangẚ” (സ്പാനീഷിൽ “Yang-na”) എന്നറിയപ്പെട്ടിരുന്നു. ഇതിന് ഇംഗ്ലീഷിൽ "poison oak place" എന്നർത്ഥം വരുന്നു. 1542 ൽ പോർട്ടുഗലിൽ ജനിച്ച സ്പാനീഷ് പര്യവേക്ഷകനായ ജുവാൻ റോഡ്രിഗ്വസ് കാബ്രില്ലോ തെക്കൻ കാലിഫോർണിയ പ്രദേശം സ്പെയിൻ സാമ്രാജ്യത്തിന് അവകാശപ്പെട്ടതായി പ്രഖ്യാപിച്ചു. ഔദ്യോഗിക സൈനിക പര്യവേക്ഷണം വടക്കു ഭാഗം മുതൽ പസഫിക സമുദ്ര തീരത്തിനു സമാന്തരമായും “ന്യൂ സ്പെയൻ” കേന്ദ്രമായി തുടർന്നു. 1769 ആഗസ്റ്റ് മാസം 2 ന് ന്യൂസ്പെയിനിലെ ഭരണനിർവ്വഹനായിരുന്ന സ്പാനീഷ് സൈനികൻ ഗാസ്പർ ഡെ പൊർട്ടോള ഇ റൊവിറയും (1716–1786) ഫ്രാൻസിസ്കൻ മിഷണറി ജുവാൻ ക്രെസ്പിയും ഇന്നത്തെ ലോസ് ആഞ്ചെലെസ് പ്രദേശത്ത് എത്തിച്ചേർന്നു.   

സ്പാനീഷ് കാലഘട്ടം

[തിരുത്തുക]

1771 ൽ ഫ്രാൻസിസ്കൻ സന്യാസി ജൂണിപെറോ സെറാ “മിഷൻ സാൻ ഗബ്രിയേൽ അർക്കാഞ്ചൽ” എന്ന പേരിൽ ഈ മേഖലയിലെ ആദ്യ മതപ്രവർത്തകസംഘം രൂപീകരിച്ചു.  1781 സെപ്റ്റംബർ 4 ന് “ലോസ് പോബ്ലാഡോർസ്” എന്നറിയപ്പെട്ട സ്പാനീഷ് കുടിയേറ്റക്കാരായ 44 പേർ കൂടിച്ചേർന്ന് “പ്യൂബ്ലോ” ടൌൺഷിപ്പ് “The Town of Our Lady the Queen of the Angels of Porciúncula” എന്ന് ഇംഗ്ലീഷിൽ അർത്ഥം വരുന്ന “എൽ പ്യൂബ്ലോ ഡെ ന്യൂസ്ട്ര സെനോറ ല റെയിന ഡി ലോസ് ആഞ്ചെലെസ് ഡെ പോർസിയുൻകുള” എന്ന പേരിൽ സ്ഥാപിച്ചു. ഈ പ്രദേശത്തു അക്കാലത്ത് അധിവസിച്ചിരുന്ന മൂന്നില‍ രണ്ടു കുടിയേറ്റക്കാരും ആഫ്രിക്കൻ, യൂറോപ്യൻ, തദ്ദേശീയ മിശ്ര ജനവിഭാഗമായിരുന്നു.  ഈ ചെറിയ പട്ടണം പതിറ്റാണ്ടുകളോളം നിലനിന്നിരുന്നു. 1820 ൽ ജനസംഖ്യ 650 ൽ എത്തി. ഇന്ന് ലോസ്‍ ആഞ്ചെലെസ് നഗത്തിലെ ഏറ്റവും പഴയ ഭാഗത്തുള്ള ലോസ് ആഞ്ചെലെസ് പ്യൂബ്ലോ പ്ലാസയും ഒൽവെറ സ്ട്രീറ്റും പഴയ ചരിത്ര പട്ടണത്തിന‍്റെ സ്മരണ നിലനിറുത്തുന്നു.

മെക്സിക്കൻ കാലഘട്ടം

[തിരുത്തുക]

1821 ൽ ന്യൂ സ്പെയിൻ സ്പാനീഷ് സാമ്രാജ്യത്തിൽ നിന്നു സ്വതന്ത്രമാകുകയും പ്യൂബ്ലെ മെക്സിക്കോയുടെ ഭാഗമായി തുടരുകയും ചെയ്തു. മെക്സിക്കൻ ഭരണത്തിൽ ഗവർണർ പിയൊ പിക ലോസ് ആഞ്ചെലസിനെ അൾട്ട കാലിഫോർണിയയുടെ പ്രാദേശക തലസ്ഥാനമാക്കുകയും ചെയ്തു.

അമേരിക്കൻ കാലഘട്ടം

[തിരുത്തുക]

മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തൻറെ കാലത്ത് ഈ പ്രദേശത്തെ മെക്സിക്കൻ ഭരണം അവസാനിക്കുകയും ഏതാനും യുദ്ധങ്ങളുടം അവസാനം കാലിഫോർണിയ യു.എസ്. നിയന്ത്രണത്തിൽ വരുകയും ചെയ്തു. 1847 ജനുവരി 13 ലെ “ട്രീറ്റി ആഫ് കഹ്വെൻഗ” ഉടമ്പടിയനുസിരിച്ച് കാലിഫോർണിയയുടെ പൂർണ്ണനിയന്ത്രണം യു.എസിനു ലഭിച്ചു. 1876 ലെ സതേണ് പസഫിക ലൈനിൻറെ നിർമ്മാണം പൂർത്തിയായതോടെ റെയിൽ റോഡ് സംവിധാനം നഗരത്തിലെത്തി. 1892 ലും തടർന്ന് 1923 ലും നഗരത്തിലും സമീപ പ്രദേശങ്ങളിലും എണ്ണയുടെ നിക്ഷേപം കണ്ടെത്തി. ഈ കണ്ടെത്തൽ കാലിഫോർണിയയെ രാജ്യത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകരാക്കി മാറ്റി. 1900 ആയപ്പോഴേയ്ക്കും നഗരത്തിലെ ജനസംഖ്യ102,000 കവിഞ്ഞു. 1910 ൽ സിനിമാ വ്യവസായത്തിൻറെ നട്ടെല്ലായ ഹോളിവുഡ് ലോസ് ആഞ്ചെലെസിലേയ്ക്കു ലയിപ്പിച്ചു. അക്കാത്തു തന്നെ പത്തോളം നിർമ്മാണക്കമ്പനികൾ ഇവിടം കേന്ദ്രമാക്കി പ്രവർത്തിച്ചു വന്നിരുന്നു. 1921 ആയപ്പോഴേയ്ക്കും രാജ്യത്തെ 80 ശതമാനം സിനിമാ നിർമ്മാണക്കമ്പനികളും ഹോളിവുഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുവാൻ തുടങ്ങി. 1932 ൽ നഗരത്തിലെ ജനസംഖ്യ 1 മില്ല്യൺ ആയി ഉയർന്നു. 

അവലംബം

[തിരുത്തുക]
  1. "Table 1: Annual Estimates of the Population for Incorporated Places Over 100,000, Ranked by July 1, 2005 Population: April 1, 2013 to July 1, 2005" (CSV). 2005 Population Estimates. United States Census Bureau, Population Division. 2006-06-20. Retrieved 2007-01-26.
  2. "Los Angeles (city) Quickfacts from the US Census Bureau". US Census Bureau. 25. Archived from the original (html) on 2012-08-22. Retrieved 2008-10-14. {{cite web}}: Check date values in: |date= and |year= / |date= mismatch (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=ലോസ്_ആഞ്ചെലെസ്&oldid=3644200" എന്ന താളിൽനിന്ന് ശേഖരിച്ചത്