ഷിക്കാഗോ
| ഷിക്കാഗോ | |||
|---|---|---|---|
| നഗരം | |||
മുകളിൽനിന്ന് ഘടികാരദിശയിൽ: ഡൗൺടൗൺ ഷിക്കാഗോ, ഷിക്കാഗോ തിയേറ്റർ, Chicago 'L', നേവി പയർ, മില്ലേനിയം ഉദ്യാനം, ഫീൽഡ് മ്യൂസിയം, വില്ലിസ് ടവർ. | |||
| |||
| ഇരട്ടപ്പേര്(കൾ): ദി വിൻഡി സിറ്റി, ദി സെക്കൻഡ് സിറ്റി, ചി-ടൗൺ, ചി-സിറ്റി, ഹോഗ് ബുച്ചർ ഓഫ് ദി വേൾഡ്, ദി സിറ്റി ദാറ്റ് വർക്ക്സ്, കൂടുതൽ ഇവിടെ | |||
| ആദർശസൂക്തം: ലത്തീൻ: Urbs in Horto (City in a Garden), Make Big Plans (Make No Small Plans), I Will | |||
ഇല്ലിനോയിയിലും ഷിക്കാഗോ മെട്രോപ്പൊളിറ്റൻ പ്രദേശത്തുമുള്ള സ്ഥാനം | |||
| രാജ്യം | |||
| സംസ്ഥാനം | ഇല്ലിനോയി | ||
| കൗണ്ടികൾ | കുക്ക്, ഡ്യൂപേജ് | ||
| Settled | 1770s | ||
| ഇൻകോർപ്പറേറ്റഡ് | March 4, 1837 | ||
| നാമഹേതു | shikaakwa ("Wild onion") | ||
| Government | |||
| • മേയർ | റാഹ്ം ഇമ്മാനുവേൽ (ഡെ) | ||
| Area | |||
| • നഗരം | [.0 | ||
| • ഭൂമി | 227.2 ച മൈ (588 കി.മീ.2) | ||
| • ജലം | 6.9 ച മൈ (18 കി.മീ.2) 3.0% | ||
| • നഗരം | 2,122.8 ച മൈ (5,498 കി.മീ.2) | ||
| • മെട്രോ | 10,874 ച മൈ (28,160 കി.മീ.2) | ||
| ഉയരം | 597 അടി (182 മീ) | ||
| Population (2011ൽ കണക്കാക്കിയതുപ്രകാരം)[1][2] | |||
| • നഗരം | 2707120 | ||
| • റാങ്ക് | മൂന്നാമത് | ||
| • സാന്ദ്രത | 11,864.4/ച മൈ (4,447.4/കി.മീ.2) | ||
| • നഗരപ്രദേശം | 87,11,000 | ||
| • മെട്രോപ്രദേശം | 94,61,105 | ||
| ജനസംബോധന | Chicagoan | ||
| സമയ മേഖല | CST (UTC−06:00) | ||
| • വേനൽക്കാല സമയം (ഡി.എസ്.ടി) | CDT (UTC−05:00) | ||
| ഏരിയ കോഡ് | 312, 773, 872 | ||
| വെബ്സൈറ്റ് | cityofchicago.org | ||
| [3] | |||
അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ ഏറ്റവും ജനവാസമേറിയ് നഗരവും അമേരിക്കൻ മദ്ധ്യപടിഞ്ഞാറൻ പ്രദേശത്തെ ഏറ്റവും ജനവാസമേറിയ നഗരവുമാണ് ഷിക്കാഗൊ (/ʃɪˈkɑːɡoʊ/ (
ശ്രവിക്കുക) or /ʃɪˈkɔːɡoʊ/). 2010ലെ സെൻസസ് പ്രകാരം ഇവിടെ 27 ലക്ഷം പേർ വസിക്കുന്നു[1]. ഷിക്കാഗോ നഗരം പൊതുവേ “കാറ്റടിക്കുന്ന നഗരം” (വിൻഡി സിറ്റി) എന്ന് അറിയപ്പെടുന്നു. "ഷിക്കാഗോലാൻഡ്" എന്നും അറിയപ്പെടുന്ന ഷിക്കാഗോയുടെ മെട്രൊപ്പൊളിറ്റൻ പ്രദേശം സമീപത്തുള്ള ഇന്ത്യാന, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്നു. അമേരിക്കൻ ഐക്യനാടുകളിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ 98 ലക്ഷം പേർ അധിവസിക്കുന്ന ഈ പ്രദേശം ന്യൂയോർക്ക് സിറ്റിയുടെയും, ലോസ് ആഞ്ചലസിന്റെയും മെട്രോപ്പൊളിറ്റൻ പ്രദേശങ്ങൾ കഴിഞ്ഞാൽ മൂന്നാമതാണ്[4][5][6]. കുക്ക് കൗണ്ടിയുടെ ആസ്ഥാനമായ ഷിക്കാഗോ നഗരത്തിന്റെ കുറച്ചുഭാഗം ഡ്യൂപേജ് കൗണ്ടിയിലുമുണ്ട്.
മിഷിഗൺ തടാകത്തിന്റെ തെക്കുപടിഞ്ഞാറെ കരയിൽ 1833 തുറമുഖ നഗരമായാണു ഷിക്കാഗൊ സ്ഥാപിക്കപ്പെട്ടത്.[7]
ഉള്ളടക്കം
ചരിത്രം[തിരുത്തുക]
"കാട്ടുള്ളി" അഥവാ "കാട്ടുവെളുത്തുള്ളി" എന്നൊക്കെ അർത്ഥമുള്ള "ഷിക്കാവ"(shikaakwa) എന്ന റെഡ് ഇന്ത്യൻ പദത്തിന്റെ ഫ്രഞ്ച് തരം ഉച്ചാരണത്തിൽനിന്നാണ് "ഷിക്കാഗോ" എന്ന പേര് ഉദ്ഭവിച്ചത്[8][9][10][11]. ഷിക്കാഗോ എന്ന പേര് സൂചിപ്പിക്കുന്ന അറിയപ്പെടുന്ന ആദ്യ കയ്യെഴുത്തുപ്രതി നഗരത്തെ "Checagou" എന്നു സൂചിപ്പിച്ച് 1679ൽ റൊബർട്ട് ദെ ലസൽ രചിച്ച ഓർമ്മക്കുറിപ്പുകളാണ്.[12] പിന്നീട് 1688ൽ ഹെൻറി ഷൗടെൽ തന്റെ കുറിപ്പുകളിൽ ഈ പ്രദേശത്ത് ഷിക്കാഗ്വൊവ ("chicagoua") എന്ന പേരിലുള്ള കാട്ടുള്ളി ധാരാളമുണ്ട് എന്ന് സൂചിപ്പിച്ചിരുന്നു.[9].
സിറ്റിസ്കേപ്പ്[തിരുത്തുക]
സാമ്പത്തികം[തിരുത്തുക]
ബോയിങ് കമ്പനിയുടെ ആസ്ഥാനം 2001 മുതൽ ഷിക്കാഗൊയിലാണു. ഈ നഗരത്തിലും പരിസരത്തിലുമായി ആസ്ഥാനമുള്ള മറ്റു പ്രധാന കമ്പനികളിൽ മക്-ഡൊനാൽഡ്സ്, മോട്ടറൊള എന്നിവയും ഉൾപ്പെടുന്നു.
ജനസംഖ്യാവിതരണം[തിരുത്തുക]
ജനസംഖ്യാവൈവിധ്യമാർന്ന ഈ നഗരത്തിൽ 36.39% കറുത്ത വർഗ്ഗക്കാറും 31.32% വെള്ളക്കാരുമാണു. അമേരിക്കൻ ഐക്യനാടുകളിൽ ഭാരതീയവശജരുടെ എണ്ണത്തിൽ ന്യൂ യോർക്ക്, സാൻ ഫ്രാൻസിസ്ക്കൊ എന്നിവക്കു പുറകിലായി മൂന്നാം സ്ഥാനത്തു നിൽക്കുന്ന നഗരമാണു ഷിക്കാഗൊ.
ഭരണം[തിരുത്തുക]
മേയർ റിച്ചാർഡ് എം. ഡാലി ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്. ഡെമോക്രാറ്റിക് പാർട്ടിക്കു ഭൂരിപക്ഷമുള്ള ഇവിടെ 1927നു ശേഷം റിപ്പബ്ലിക്കൻ പാർട്ടിയിൽപ്പെട്ട ആരും മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.
വിദ്യാഭ്യാസം[തിരുത്തുക]
യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗൊ, നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി എന്നിവയാണു പ്രധാന യൂണിവേഴ്സിറ്റികൾ.
ഗതാഗതം[തിരുത്തുക]
ഷിക്കാഗൊ തുറമുഖം ലോകത്തിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണു. ആംട്രാക് ഷിക്കാഗൊ യൂണിയൻ സ്റ്റേഷനിൽ നിന്നും ന്യൂ യോർക്ക്, ന്യൂ ഓർലിയൻസ്, സാൻ ഫ്രാൻസിസ്ക്കൊ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കു റയിൽ സർവീസ് നടത്തുന്നു. - സിറ്റിയിലും പരിസരപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന മെട്രോ റയിൽ (എൽ ) ഗതാതം നടത്തുന്നതു ഷിക്കാഗൊ ട്രാൻസിറ്റ് അതോറിറ്റി ആണു.
ഐ 90, ഐ 94, ഐ 57, ഐ 55, ഐ 80, ഐ 88 എന്നീ അന്തർസംസ്ഥാനപാതകൾ ഈ നഗരത്തിലും പരിസരങ്ങളിലുമായി കടന്നുപോകുന്നു.
ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിൽ ഒന്നായ ഒ'ഹെയർ വിമാനത്താവളം നഗരത്തിന്റെ വടക്കു പടിഞ്ഞാറയും മിഡ് വേ വിമാനത്താവളം തെക്കു ഭാഗത്തായും സ്ഥിതി ചെയ്യുന്നു. എയർ ഇന്ത്യയുടെ മുംബൈ, ദില്ലി സർവീസുകൾ ഒ'ഹെയറിൽ നിന്നുമാണു പുറപ്പെടുന്നതു.
കുറിപ്പുകൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "U.S. Census Bureau Delivers Illinois' 2010 Census Population Totals, Including First Look at Race and Hispanic Origin Data for Legislative Redistricting". U.S. Census Bureau. ശേഖരിച്ചത്: February 20, 2011.
- ↑ "Population Change for the Ten Most Populous and Fastest Growing Metropolitan Statiscal Areas: 2000 to 2010" (PDF). U.S. Census Bureau. March 2011. p. 6. ശേഖരിച്ചത്: April 12, 2011.
- ↑ U.S. Geological Survey Geographic Names Information System: City of Chicago
- ↑ "The Principal Agglomerations of the World – Population Statistics & Maps". Citypopulation.de. April 5, 2011. ശേഖരിച്ചത്: July 3, 2011.
- ↑ "U.S. Census Bureau table of metropolitan statistical areas". Factfinder2.census.gov. October 5, 2010. ശേഖരിച്ചത്: July 3, 2011.
- ↑ Wikipedia article on metropolitan statistical areas Table of United States Metropolitan Statistical Areas#cite note-PopEstCBSA-2
- ↑ "Telecommunications Hub" (PDF). World Business Chicago. ശേഖരിച്ചത്: April 15, 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ For a historical account of interest, see the section entitled "Origin of the word Chicago" in Andreas, Alfred Theodore, History of Chicago, A. T. Andreas, Chicago (1884) pp 37–38.
- ↑ 9.0 9.1 Swenson, John F. (Winter 1991). "Chicagoua/Chicago: The origin, meaning, and etymology of a place name". Illinois Historical Journal. 84 (4): 235–248. ISSN 0748-8149. OCLC 25174749.
- ↑ McCafferty, Michael (December 21, 2001). ""Chicago" Etymology". The LINGUIST List. ശേഖരിച്ചത്: October 22, 2009.
- ↑ McCafferty, Michael (Summer 2003). "A Fresh Look at the Place Name Chicago". Journal of the Illinois State Historical Society. Illinois State Historical Society. 96 (2). ISSN 1522-1067. ശേഖരിച്ചത്: October 22, 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Quaife, Milton M. Checagou, (Chicago: University of Chicago Press., 1933).