ഹാനോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാനോയ്
Thành phố Hà Nội
Municipality
(from left) top: Long Biên Bridge, river near Perfume Pagoda; middle: Turtle Tower, bottom: Temple of Literature, Ho Chi Minh Mausoleum, Hanoi Opera House
Provincial location in Vietnam
Provincial location in Vietnam
Country  Vietnam
Central city Hà Nội
Foundation as capital of the Đại Việt 1010
Establishment as capital of Vietnam September 2, 1945
Demonym Hanoians
Government
 • Party's Secretary Phạm Quang Nghị
 • Chairman of People's Coucil Nguyễn Thị Bích Ngọc
 • Chairman of People's Committee Nguyễn Đức Chung
Area[1]
 • Total 3,324.5 കി.മീ.2(1,292 ച മൈ)
Population (2014)[1]
 • Total 7
 • റാങ്ക് 2nd in Vietnam
 • സാന്ദ്രത 2/കി.മീ.2(5/ച മൈ)
സമയ മേഖല ICT (UTC+07:00)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) No DST (UTC+7)
Area codes 24
GDP (nominal) 2013 estimate
 - Total 21.48 billion USD
 - Per capita 3,000 USD [1]
 - Growth Increase 8.25%
വെബ്‌സൈറ്റ് hanoi.gov.vn

വിയറ്റ്നാമിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും തലസ്ഥാനവുമാണ് ഹാനോയ് (/hæˈnɔɪ/[2] or US: /həˈnɔɪ/; Vietnamese: Hà Nội [ha˨˩ nɔj˩] (About this sound listen))[3] 2009-ലെ കണക്കുകൾ പ്രകാരം ഹാനോയ് നഗരപ്രദേശത്തെ ജനസംഖ്യ 26 ലക്ഷവും[4] മെട്രോ പ്രദേശത്തെ ജനസംഖ്യ എഴുപത് ലക്ഷവുമാണ്.[5]

1010 മുതൽ 1802 വരെ വിയറ്റ്നാമിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കേന്ദ്രമായിരുന്നു ഈ നഗരം. ൻഗുയെൻ (Nguyễn) രാജവംശത്തിന്റെ ഭരണകാലത്ത് (1802-1945) ഹ്യൂയേ നഗരം ആയിരുന്നു വിയറ്റ്നാമിന്റെ തലസ്ഥാനം, 1902 മുതൽ 1954 വരെ ഫ്രഞ്ച് ഇന്തോചൈനയുടെ തലസ്ഥാനമായ ഹാനോയ് പിന്നീട് വടക്കൻ വിയറ്റ്നാമിന്റെ തലസ്ഥാനമായിരുന്നു, വിയറ്റ്നാം യുദ്ധത്തിനുശേഷം 1976-ൽ ഏകീകൃതവിയറ്റ്നാം തലസ്ഥാനമായി ഹാനോയ് മാറി.

വിയറ്റ്നാമിലെ ഏറ്റവും വലിയ നഗരമായ ഹോ ചി മിൻ നഗരത്തിന് 1760 കിലോമീറ്റർ വടക്കായും ഹൈ ഫോംഗ് നഗരത്തിന് 120 കിലോമീറ്റർ പടിഞ്ഞാറായും സോങ് ഹോങ് നദീതീരത്താണ് ഹാനോയ് സ്ഥിതിചെയ്യുന്നത്.

മറ്റു പേരുകൾ[തിരുത്തുക]

ഈ നഗരം പല പേരുകളിൽ അറിയപ്പെട്ടിരുന്നു. ഹാനോയ് നഗരത്തിന് ചൈനീസ് ആധിപത്യകാലത്ത് ലോങ് ബിയെൻ, ലോങ് ഡോ, 866-ൽ ദൈ ലാ, ലെ രാജവംശത്തിന്റെ ഭരണകാലത്ത് ഡോങ് കിൻഹ് എന്നീ പേരുകളുണ്ടായിരിന്നു.

ചരിത്രം[തിരുത്തുക]

3000 ബി.സി മുതൽ ഇവിടെ ജനവാസം ഉണ്ടായിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

വിയറ്റ്നാമിലെ വടക്കൻ പ്രദേശത്ത് സോങ് ഹോങ് (റെഡ് റിവർ) സമതലപ്രദേശത്ത് തീരപ്രദേശത്തുനിന്നും 90 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽനിന്നും ശാരാശരി അഞ്ചു മുതൽ ഇരുപത് മീറ്റർ വരെ ഉയരത്തിലായി കിടക്കുന്ന ഹാനോയിയുടെ വടക്കും പടിഞ്ഞാറും മലകളും കുന്നുകളുമാണ്.

കാലാവസ്ഥ[തിരുത്തുക]

ഇവിടത്തെ കാലാവസ്ഥയെ ഈർപ്പമുള്ള ഉപോഷ്ണമേഖലാ കാലാവസ്ഥ എന്നു തരംതിരിച്ചിരിക്കുന്നു. (കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയനുസരിച്ച് Cwa).[6] 4 ഋതുക്കളുമുള്ള വടക്കൻ വിയറ്റ്നാമീസ് കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.[7]ചൂടും ഉയർന്ന ആർദ്രതയുമുള്ളതും ധാരാളം മഴ ലഭിക്കുന്നതുമായ വേനൽക്കാലം മേയ് മുതൽ ആഗസ്റ്റ് വരെയും [7]ശരദ്കാലം സെപ്തംബർ മുതൽ ഒക്ടോബർ വരെയും [7]മഞ്ഞുകാലം - നവംബർ മുതൽ ജനുവരി വരെയും അനുഭവപ്പെടുന്നു

ശാരാശരി 1,680 മില്ലിമീറ്റർs (5.5 അടി)മഴ ലഭിക്കുന്നതിൽ ഭൂരിഭാഗവും മേയ് മുതൽ സെപ്തംബർ വരെയാണ്

ഹാനോയ് (1898–1990) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 32.0
(89.6)
34.7
(94.5)
37.2
(99)
39.0
(102.2)
42.8
(109)
40.4
(104.7)
40.1
(104.2)
38.2
(100.8)
39.0
(102.2)
35.5
(95.9)
34.7
(94.5)
31.5
(88.7)
42.8
(109)
ശരാശരി കൂടിയ °C (°F) 19.3
(66.7)
19.9
(67.8)
22.8
(73)
27.0
(80.6)
31.5
(88.7)
32.6
(90.7)
32.9
(91.2)
31.9
(89.4)
30.9
(87.6)
28.6
(83.5)
25.2
(77.4)
21.8
(71.2)
27.0
(80.6)
പ്രതിദിന മാധ്യം °C (°F) 16.5
(61.7)
17.5
(63.5)
20.5
(68.9)
24.2
(75.6)
27.9
(82.2)
29.2
(84.6)
29.5
(85.1)
28.8
(83.8)
27.8
(82)
25.3
(77.5)
21.9
(71.4)
18.6
(65.5)
24.0
(75.2)
ശരാശരി താഴ്ന്ന °C (°F) 13.7
(56.7)
15.0
(59)
18.1
(64.6)
21.4
(70.5)
24.3
(75.7)
25.8
(78.4)
26.1
(79)
25.7
(78.3)
24.7
(76.5)
21.9
(71.4)
18.5
(65.3)
15.3
(59.5)
20.9
(69.6)
താഴ്ന്ന റെക്കോർഡ് °C (°F) 2.7
(36.9)
6.0
(42.8)
7.4
(45.3)
13.0
(55.4)
17.2
(63)
20.0
(68)
22.2
(72)
22.2
(72)
17.4
(63.3)
14.0
(57.2)
10.0
(50)
5.0
(41)
2.7
(36.9)
വർഷപാതം mm (inches) 18.6
(0.732)
26.2
(1.031)
43.8
(1.724)
90.1
(3.547)
188.5
(7.421)
239.9
(9.445)
288.2
(11.346)
318.0
(12.52)
265.4
(10.449)
130.7
(5.146)
43.4
(1.709)
23.4
(0.921)
1,676.2
(65.992)
ശരാ. മഴ ദിവസങ്ങൾ 8.4 11.3 15.0 13.3 14.2 14.7 15.7 16.7 13.7 9.0 6.5 6.0 144.5
% ആർദ്രത 78 82 83 83 77 78 79 82 79 75 74 75 78.8
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 68.2 45.2 43.4 81.0 164.3 156.0 182.9 164.3 162.0 164.3 126.0 108.5 1,466.1
Source #1: World Meteorological Organization,[8] BBC Weather (humidity) [9]
ഉറവിടം#2: Pogoda.ru.net (records),[10] (May record high and January record low only),[7] (sunshine hours only)[11]

ഗതാഗതം[തിരുത്തുക]

വിയറ്റ്നാമിലെ ഏറ്റവും വലിയ വിമാനത്താവളം ഹനോയ് നഗരത്തിന് 15 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന നോയ് ബായ് അന്താരാഷ്ട്ര വിമാനത്താവളം (Nội Bài International Airport IATA: HAN) ആണ്. സർക്കാർ ഉടമസ്ഥതയിലുള്ള വിയറ്റ്നാം റെയിൽവേസിന്റെ പ്രധാന റൂട്ട് ഹാനോയിയെ ഹോ ചി മീൻ നഗരവുമായി ബന്ധിപ്പിക്കുന്ന നോർത്ത് സൗത്ത് ലൈൻ ആണ്. നഗരത്തിനകത്തെ ഗതാഗതം മുഖ്യമായും ബൈക്കുകൾ, ബസ്സുകൾ, ടാക്സികൾ, കാറുകൾ എന്നിവയിലൂടെയാണ്, സമീപകാലത്തായി സൈക്കിളുകളെ മറികടന്ന് ബൈക്കുകൾ മുഖ്യഗതാഗതമാർഗ്ഗമായിരിക്കുകയാണ്.

അവലംബം[തിരുത്തുക]

 1. 1.0 1.1 Statistical Handbook of Vietnam 2014, General Statistics Office Of Vietnam
 2. Definition of Hanoi in Oxford dictionary (British & World English)
 3. Definition of Hanoi in Oxford dictionary (American English)
 4. General Statítcs Office ò Vietnam
 5. "Government of Vietnam". General Statistics office of Vietname. 
 6. Peel, M. C. and Finlayson, B. L. and McMahon, T. A. (2007). "Updated world map of the Köppen–Geiger climate classification". Hydrol. Earth Syst. Sci. 11: 1633–1644. ഐ.എസ്.എസ്.എൻ. 1027-5606. ഡി.ഒ.ഐ.:10.5194/hess-11-1633-2007. 
 7. 7.0 7.1 7.2 7.3 "KHÁI QUÁT VỀ HÀ NỘI" (ഭാഷ: Vietnamese). Hanoi.gov.vn. ശേഖരിച്ചത് October 17, 2015. 
 8. "World Weather Information Service - Hanoi". World Meteorological Organization. ശേഖരിച്ചത് August 11, 2012. 
 9. "BBC Weather - Hanoi". BBC News (BBC). ശേഖരിച്ചത് 2011-07-28. 
 10. "ПОГОДА в Ханое" [Weather in Hanoi] (ഭാഷ: Russian). Weather and Climate (Погода и климат). ശേഖരിച്ചത് October 17, 2015.  Unknown parameter |trans_title= ignored (സഹായം)
 11. "Solar Energy and Solar Photovoltaics in Vietnam". ശേഖരിച്ചത് May 15, 2013. 
Bibliography
 • Boudarel, Georges (2002). Hanoi: City Of The Rising Dragon. Rowman & Littlefield Publishers, Inc. ഐ.എസ്.ബി.എൻ. 0-7425-1655-5. 
 • Forbes, Andrew, and Henley, David: Vietnam Past and Present: The North (History and culture of Hanoi and Tonkin). Chiang Mai. Cognoscenti Books, 2012. ASIN: B006DCCM9Q.
 • Logan, William S. (2001). Hanoi: Biography of a City. University of Washington Press. ഐ.എസ്.ബി.എൻ. 0-295-98014-1. 
"https://ml.wikipedia.org/w/index.php?title=ഹാനോയ്&oldid=2667450" എന്ന താളിൽനിന്നു ശേഖരിച്ചത്