യെറിവാൻ
40°11′00″N 44°31′00″E / 40.183333°N 44.516667°E
യെറിവാൻ
Երևան | |||
|---|---|---|---|
Yerevan City landmarks
Yerevan skyline with Mount Ararat Yerevan Opera Theater • the Northern Avenue Saint Sarkis Cathedral • Yerevan Cascade • Mother Armenia the Republic Square | |||
| |||
| Country | |||
| Founded | 782 BC | ||
| City status | October 1, 1879[1] | ||
| സ്ഥാപകൻ | Argishti I | ||
| സർക്കാർ | |||
| • തരം | Mayor–Council | ||
| • ഭരണസമിതി | Yerevan City Council | ||
| • Mayor | Taron Margaryan (Republican) | ||
| വിസ്തീർണ്ണം | |||
• നഗരം | 227 ച.കി.മീ. (88 ച മൈ) | ||
| ഉയരം | 989.4 മീ (3,246.1 അടി) | ||
| ജനസംഖ്യ (2011) | |||
• നഗരം | 11,21,900 | ||
| • ജനസാന്ദ്രത | 4,896/ച.കി.മീ. (12,680/ച മൈ) | ||
| • മെട്രോപ്രദേശം | 1,230 000 | ||
| Demonym | Yerevani | ||
| സമയമേഖല | UTC+4 (GMT+4) | ||
| ഏരിയ കോഡ് | +374 10 | ||
| വെബ്സൈറ്റ് | www | ||
| Sources: Yerevan city area and population[2] | |||
ലോകത്തിലെ (Armenian: Երևան) ഏറ്റവും പഴക്കമുള്ളതും തുടർച്ചയായി ജനവാസമുള്ളതുമായ നഗരങ്ങളിൽ ഒന്നാണ് ആർമീനിയൻ തലസ്ഥാനമായ യെറിവാൻ. രാജ്യത്തെ പ്രാഥമിക നഗരം എന്ന നിലയിൽ ഭരണ, സാംസ്കാരിക, വ്യാവസായിക കേന്ദ്രവുംകൂടിയാണ്. 1968 ൽ യെറിവാൻ വാസികൾ നഗരത്തിന്റെ 2750 ആം ജന്മദിനം ഗംഭീരമായി ആഘോഷിച്ചു. ബി.സി. 782 ൽ യുറാർതുവിലെ ആർഗിഷ്തി രാജാവാണ് ഈ നഗരം സ്ഥാപിച്ചത്. 1918 മുതൽ യെറിവാൻ ആർമീനിയയുടെ തലസ്ഥാനമാണ്. പടിഞ്ഞാറൻ ആർമീനിയയിൽ ഹ്രസ്ദാൻ(പഴയ അറാസ് നദി) നദിക്കരയിലാണ് ഈ നഗരം. അർമേനിയയുടെ ചരിത്രത്തിലെ പതിനാലാമത്തെയും അരാരത്ത് സമതലത്തിലോ ചുറ്റുപാടോ സ്ഥിതി ചെയ്യുന്ന ഏഴാമത്തെയും തലസ്ഥാനമാണിത്. അർമേനിയൻ അപ്പസ്തോലിക് സഭയുടെ ഏറ്റവും വലിയ രൂപതയും ലോകത്തിലെ ഏറ്റവും പഴയ രൂപതകളിൽ ഒന്നുമായ അരാരേഷ്യൻ പൊന്തിഫിക്കൽ രൂപതയുടെ ആസ്ഥാനമായും ഈ നഗരം പ്രവർത്തിക്കുന്നു.
പേരിനു പിന്നിൽ
[തിരുത്തുക]ഐതിഹ്യമനുസരിച്ച്, സമസ്തജീവിമിഥുനങ്ങളുമായി പെട്ടകത്തിൽ യാത്രചെയ്ത് അരാരത് പർവതത്തിനു സമീപത്തെത്തിയ നോഹ, കുന്നിൻ മുകളിൽക്കയറി കിഴക്കോട്ടു നോക്കിയപ്പോൾ അറാസ് നദിക്കരയിലെ സമൃദ്ധമായ പ്രദേശം കണ്ടത്രേ. ഞാൻ കണ്ടെത്തി...(യെറിവാത്സ്...) എന്ന് നോഹ ഉറക്കെ ഘോഷിച്ചു. തുടർന്ന് അദ്ദേഹവും ജീവജാലവും ഇവിടെ പാർപ്പുറപ്പിച്ചു. എറെബുനി എന്ന പുരാതന ആർമീനിയൻ പദത്തിൽ നിന്നാണ് 'യെറിവാൻ' ഉണ്ടായതെന്നാണ് ചരിത്രം പറയുന്നത്. 'വീരനായകന്മാരുടെ നാട്' എന്നാണ് ഈ പദത്തിനർത്ഥം.
അംവലംബം
[തിരുത്തുക]- ↑ (in Armenian) ՍԱՐՈՒԽԱՆՅԱՆ, Պետրոս (21 September 2011). "Շնորհավո՛ր տոնդ, Երեւան դարձած իմ Էրեբունի". «Հայաստանի Հանրապետություն». Retrieved 19 July 2012.
- ↑ Armstat Yerevan