Jump to content

ഹ്രസ്ദാൻ

Coordinates: 40°30′0″N 44°46′0″E / 40.50000°N 44.76667°E / 40.50000; 44.76667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹ്രസ്ദാൻ

Հրազդան
മുകളിൽ ഇടത്തുനിന്ന്: മക്രാവാങ്ക് മൊണാസ്ട്രി • ഹ്രസ്ദാൻ റിസർവോയർ രണ്ടാം ലോക മഹായുദ്ധ സ്മാരകം • ആർട്സാഖ് യുദ്ധ സ്മാരകം ഹ്രസ്ദാൻ സ്കൈലൈൻ
മുകളിൽ ഇടത്തുനിന്ന്:

മക്രാവാങ്ക് മൊണാസ്ട്രി • ഹ്രസ്ദാൻ റിസർവോയർ രണ്ടാം ലോക മഹായുദ്ധ സ്മാരകം • ആർട്സാഖ് യുദ്ധ സ്മാരകം

ഹ്രസ്ദാൻ സ്കൈലൈൻ
ഹ്രസ്ദാൻ is located in Armenia
ഹ്രസ്ദാൻ
ഹ്രസ്ദാൻ
Location of Hrazdan in Armenia
Coordinates: 40°30′0″N 44°46′0″E / 40.50000°N 44.76667°E / 40.50000; 44.76667
Country Armenia
ProvinceKotayk
Founded1959
ഭരണസമ്പ്രദായം
 • MayorSevak Miqayelyan
വിസ്തീർണ്ണം
 • ആകെ152 ച.കി.മീ.(59 ച മൈ)
ഉയരം
1,675 മീ(5,495 അടി)
ജനസംഖ്യ
 • ആകെ41,875
 • ജനസാന്ദ്രത280/ച.കി.മീ.(710/ച മൈ)
സമയമേഖലUTC+4 (AMT)
Postal code
2301-2309
ഏരിയ കോഡ്(+374) 223
വെബ്സൈറ്റ്www.hrazdan.am
ഹ്രസ്ദാൻ at GEOnet Names Server

ഹ്രസ്ദാൻ (Armenian: Հրազդան), തലസ്ഥാന നഗരമായ യെറിവാനിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ (28 മൈൽ) വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നതും കോട്ടയ്ക് പ്രവിശ്യയുടെ ഭരണ കേന്ദ്രമായി പ്രവർത്തിക്കുന്നതുമായ അർമേനിയയിലെ ഒരു പട്ടണവും നഗര മുനിസിപ്പൽ കമ്മ്യൂണിറ്റിയുമാണ്. 1989 ലെ സെൻസസ് റിപ്പോർട്ട് അനുസരിച്ച് ജനസംഖ്യയിൽ 59,000 ആളുകളുടെ ഗണ്യമായ കുറവുണ്ടായ ഇവിടെ 2011 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യ 41,875 ആയിരുന്നു. സോവിയറ്റ് കാലഘട്ടത്തിൽ, അർമേനിയൻ എസ്എസ്ആറിന്റെ ഉയർന്ന വ്യാവസായിക കേന്ദ്രങ്ങളിലൊന്നായിരുന്നു ഹ്രസ്ദാൻ. അർമേനിയൻ അപ്പസ്തോലിക സഭയുടെ കോട്ടായ്ക്ക് രൂപതയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഹ്രസ്ദാനിലാണ്.

പദോൽപ്പത്തി

[തിരുത്തുക]

നഗരത്തിലൂടെ വടക്ക് നിന്ന് തെക്കോട്ട് ഒഴുകുന്ന ഹ്രസ്ദാൻ നദിയുടെ പേരിലാണ് നഗരം അറിയപ്പെടുന്നത്. സൊരാസ്ട്രിയൻ പുരാണങ്ങളുമായി ബന്ധപ്പെട്ട മിഡിൽ-പേർഷ്യൻ നാമമായ ഫ്രാസ്ദാൻ എന്നതിൽ നിന്നാണ് ഹ്രാസ്ദാൻ എന്ന പേര് തന്നെ ഉരുത്തിരിഞ്ഞത്. ഗോഷ്താസ്ബിന്റെ രണ്ട് ശത്രുക്കളുമായുള്ള യുദ്ധത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ അവെസ്റ്റയിൽ പരാമർശിച്ചിരിക്കുന്ന ഒരു തടാകത്തിന്റെ പേരാണ് ഫ്രസ്ദാൻ. ക്രിസ്തുമതം സ്വീകരിക്കുന്നതിന് മുമ്പ് പ്രധാനമായും സൊറോസ്ട്രിയൻ മതക്കാർ ആയിരുന്ന അർമേനിയക്കാർ അവരുടെ ഭൂമിശാസ്ത്രത്തിൽ സൊരാസ്ട്രിയൻ പേരുകൾ നിലനിർത്തിയിരുന്നു.

ചരിത്രം

[തിരുത്തുക]

ചരിത്രപരമായി, പുരാതന അർമേനിയയിലെ അയ്റാറാത്ത് പ്രവിശ്യയിലെ ചരിത്രപരമായ കോട്ടയ്ക് കന്റോണുമായി ഹ്രസ്ദാൻ പ്രദേശം ബന്ധപ്പെട്ടിരിക്കുന്നു. ടോളമിയുടെ അഭിപ്രായത്തിൽ, AD 1-ഉം 2-ഉം നൂറ്റാണ്ടുകളിൽ അർമേനിയയിലെ അർസാസിഡ് രാജാക്കന്മാരാണ് കോട്ടയ്ക്ക് പ്രദേശം നേരിട്ട് ഭരിച്ചിരുന്നത്. പിന്നീട് അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിൽ പേർഷ്യൻ ഭരണത്തിൻ കീഴിലുള്ള കംസാരകൻ, അമതുനി കുടുംബങ്ങൾക്ക് ഈ പ്രദേശം നൽകപ്പെട്ടു. ഏഴാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിൽ അർമേനിയ അറബ് ഇസ്ലാമിക അധിനിവേശത്തിന് ഇരയായി.

ഭൂമിശാസ്ത്രം, കാലാവസ്ഥ

[തിരുത്തുക]

അർമേനിയയുടെ വടക്കുകിഴക്കൻ ഭാഗത്തായി കോട്ടയ്ക് പ്രവിശ്യയ്ക്കുള്ളിലായാണ് ഹ്രസ്ദാൻ നഗരം സ്ഥിതി ചെയ്യുന്നത്. വടക്ക് നിന്ന് പാമ്പാക്ക് പർവതനിരകളും തെക്ക് പടിഞ്ഞാറ് നിന്ന് സാഘ്കുന്യാട്സ് പർവതനിരകളുമാണ് ഇതിന്റെ അതിർത്തികൾ. പട്ടണത്തിന്റെ അതിർത്തികൾ കിഴക്കോട്ട് ഗെഘാമ പർവതങ്ങൾ കടന്ന് ഗുട്ടനാസർ കൊടുമുടിയുടെ മുകൾഭാഗം വരെ വ്യാപിച്ചുകിടക്കുന്നു. പട്ടണത്തിലൂടെ കടന്നുപോകുമ്പോൾ, ഹ്രസ്ദാൻ നദിയിലേയ്ക്ക് പോഷകനദികളായ മർമാരിക്, അഗ്വേരൻ നദികൾ ചേരുന്നു.

സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1675 മീറ്റർ ഉയരത്തിലാണ് ഹ്രസ്ദാൻ പട്ടണം സ്ഥിതിചെയ്യുന്നത്.

ജനസംഖ്യ

[തിരുത്തുക]

1926 നും 1929 നും ഇടയിൽ സോവിയറ്റ് അർമേനിയയിൽ എത്തിയ പടിഞ്ഞാറൻ അർമേനിയയിലെ സാസുൻ, കാർസ്, മുഷ് എന്നിവിടങ്ങളിൽനിന്നുള്ളവരും ഇന്നത്തെ ഇറാനിലെ മാകു, സൽമാസ്റ്റ്, ഖോയ് എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഹ്രാസ്ദാനിലെ ഇന്നത്തെ നിവാസികൾ. സ്വദേശത്തേക്ക് കൊണ്ടുപോകുന്ന പ്രക്രിയയിൽ അർമേനിയയുടെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവരോടൊപ്പം ഡയസ്പോറയിൽ നിന്നുള്ള അർമേനിയക്കാരും ഹ്രസ്ദാനിൽ പുനരധിവസിപ്പിക്കപ്പെട്ടു.

സംസ്കാരം

[തിരുത്തുക]

1953-ലാണ് ഹ്രാസ്ദാൻ ഡ്രാമ തിയേറ്റർ സ്ഥാപിതമായത്. നാഷണൽ ഗാലറി ഓഫ് അർമേനിയയുടെ ഹ്രസ്ദാൻ ശാഖയും ഹ്രാസ്ദാൻ ജിയോളജിക്കൽ മ്യൂസിയവും നഗരത്തിലെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. അർമെൻ ഐവാസ്യൻ സ്ഥാപിച്ച ഹ്രസ്ദാനിലെ ചരിത്ര മ്യൂസിയത്തിൽ 4000-ലധികം ചരിത്രാവശിഷ്ടങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും ഉണ്ട്.

ഗതാഗതം

[തിരുത്തുക]

തലസ്ഥാനമായ യെറിവാനും അർമേനിയയുടെ വടക്കൻ പ്രവിശ്യകൾക്കും ഇടയിലുള്ള ഒരു പ്രധാന ഗതാഗത ജംഗ്ഷനാണ് ഹ്രസ്ദാൻ. യെറിവാനെ വടക്കൻ അർമേനിയയുമായി ബന്ധിപ്പിക്കുന്ന M-4 മോട്ടോർവേ നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ അരികിലൂടെയാണ് കടന്നുപോകുന്നത്. ഒരു പ്രവിശ്യാ കേന്ദ്രമെന്ന നിലയിൽ, നന്നായി വികസിപ്പിച്ച റോഡുകളുടെ ഒരു ശൃംഖലയിലൂടെ ഹ്രസ്ദാൻ പട്ടണം കോട്ടയ്ക്കിന്റെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Statistical Committee of Armenia. "Armstats: Kotayk Population" (PDF).
"https://ml.wikipedia.org/w/index.php?title=ഹ്രസ്ദാൻ&oldid=3692853" എന്ന താളിൽനിന്ന് ശേഖരിച്ചത്