Jump to content

യൂറോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(യൂറോപ്പ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂറോപ്പ്
വിസ്തീർണ്ണം10,180,000 km2 (3,930,000 sq mi)o[›]
ജനസംഖ്യ731,000,000o[›]
ജനസാന്ദ്രത70/km2 (181/sq mi)
Demonymയൂറോപ്പ്യൻ
രാജ്യങ്ങൾ50 ([[യൂറോപ്പിലെ രാജ്യങ്ങൾ|List of countries]])
ഭാഷകൾList of languages
സമയമേഖലകൾUTC to UTC+5
Internet TLDEuropean TLD
വലിയ നഗരങ്ങൾList of cities
യൂറോപ്പിന്റെ ഉപഗ്രഹചിത്രം
യൂറോപ്പിലെ രാജ്യങ്ങൾ കാണിക്കുന്ന ഭൂപടം.

പരമ്പരാഗതമായ ഏഴു രാഷ്ട്രീയ-വൻകരകളിൽ ഒന്നും, ഭൂമിശാസ്ത്രമായി യൂറേഷ്യൻ ഭൂഖണ്ഡത്തിന്റെ ഒരു ഉപദ്വീപഖണ്ഡവുമാണ് യൂറോപ്പ്. ഭൂമിയിലെ ഒരു വ്യതിരിക്ത വൻകര എന്ന നിലയിൽ കണക്കാക്കിയാൽ വിസ്തീർണ്ണത്തിൽ അഞ്ചാമതും ജനസംഖ്യയിൽ മൂന്നാമതും ആണ് അതിന്റെ സ്ഥാനം. യുറാൽ മലനിരകളും യുറാൽ നദിയും കാസ്പിയൻ കടലും കൊക്കേഷ്യസ് പ്രദേശവും കരിങ്കടലുമാണ് യൂറോപ്പിനെ ഏഷ്യയിൽനിന്ന് വേർതിരിക്കുന്നത്.[1]

യൂറോപ്പിലെ 50 രാഷ്ട്രങ്ങളിൽ റഷ്യയാണ് വിസ്തീർണാടിസ്ഥാനത്തിലും ജനസംഖ്യാടിസ്ഥാനത്തിലും ഒന്നാം സ്ഥാനത്ത് നില്ക്കുന്നത്.. വത്തിക്കാൻ ആണ് ഏറ്റവും ചെറിയ രാഷ്ട്രം. ഏഷ്യയ്ക്കും ആഫ്രിക്കയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ജനസംഖ്യയുടെ കാര്യത്തിൽ യൂറോപ്പ് നില്ക്കുന്നത്. 731 മില്ല്യൺ എന്ന ഇവിടുത്തെ ജനസംഖ്യ ലോകജനസംഖ്യയുടെ ഏകദേശം 11 ശതമാനം വരും.

പാശ്ചാത്യസംസ്കാരത്തിന്റെ ഉറവിടം യൂറോപ്പിലെ ഒരു രാജ്യമായ ഗ്രീസാണ്. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമായി ജനങ്ങൾക്ക്‌ ലോകത്തിന്റെ മറ്റ് ഭാഗത്തു‌ള്ളതിനേക്കാൾ സ്വാതന്ത്ര്യവും, സന്തോഷവും, അവകാശങ്ങളും യൂറോപ്യൻ രാജ്യങ്ങളിൽ ലഭ്യമാണ്. [2] 16-ആം നൂറ്റാണ്ടു മുതൽ ലോകത്തിലെ പല സ്ഥലങ്ങളിലെയും തീരുമാനങ്ങൾ എടുക്കുന്നതിൽ യൂറോപ്പ് ഒരു മുഖ്യപങ്ക് വഹിച്ചിരുന്നു, പ്രത്യേകിച്ച് കോ​ളനിവാഴ്ചയുടെ കാലങ്ങളിൽ. പതിനാറാം നൂറ്റാണ്ടിന്റേയും ഇരുപതാം നൂറ്റാണ്ടിന്റേയും ഇടയ്ക്ക് അമേരിക്കകളിലും ആഫ്രിക്കയിലും ഓഷ്യാനിയയിലും ഏഷ്യയിലും യൂറോപ്പിലെ രാജ്യങ്ങൾക്ക് കോളനികൾ ഉണ്ടായിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങളിലും യൂറോപ്പ് ഒരു മുഖ്യകക്ഷി ആയിരുന്നു. ഈ യുദ്ധങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ യൂറോപ്പിന്റെ ശക്തി കുറയാൻ കാരണമായി. അമേരിക്കൻ ഐക്യനാടുകളുടെയും സോവിയറ്റ് യൂണിയന്റെയും, പ്രധാനശക്തിയായുള്ള രംഗപ്രവേശനത്തോടെയായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങൾ യൂറോപ്പിലാണ്. കുറ്റകൃത്യങ്ങൾ തീരെ കുറഞ്ഞ ഈ രാജ്യങ്ങളിൽ സ്വതന്ത്ര ചിന്ത വളരെ ശക്തവുമാണ്. [3]

നിർവ്വചനം

[തിരുത്തുക]
1472ലെ ഒരു ചിത്രം. ലോകം നോഹയുടെ 3 പുത്രന്മാർക്ക് 3 വൻകരകളായി നല്കിയതായി കാണിക്കുന്നു

യൂറോപ്പ് എന്ന പേരിന്റെ ഉപയോഗം ചരിത്രത്തിലുടനീളം കാണാൻ സാധിക്കുന്നതാണ്.[4][5] ഗ്രീക്ക് ചരിത്രകാരനായിരുന്ന ഹെറോഡോട്ടസ് പറയുന്നത് പ്രാചീനകാലത്ത് ലോകം യൂറോപ്പ്, ഏഷ്യ, ലിബിയ(ആഫ്രിക്ക) എന്നിങ്ങനെ 3 വൻകരകളായി വിഭജിക്കപ്പെട്ടിരുന്നു എന്നാണ്. നൈൽ നദിയും ഫാസിസ് നദിയുമായിരുന്നു അതിരുകൾ. ചിലർ ഫാസിസ് നദിയല്ല, റഷ്യയിലെ ഡോൺ നദിയാണ് ഏഷ്യയെയും യൂറോപ്പിനെയും വേർതിരിച്ചിരുന്നത് എന്നും വിശ്വസിച്ചിരുന്നുവെന്ന് ഹെറോഡോട്ടസ് പറയുന്നു.[6] ഫ്ലാവിയസ് ജോസഫസും "ബുക്ക് ഓഫ് ജൂബിലീ"സും വൻകരകളെ, നോഹ മക്കൾക്ക് വിഭജിച്ച് നല്കിയ ഭൂമിയാണെന്ന് പറയുന്നു. അന്നു ഹെർക്കുലീസിന്റെ തൂണുകളും ജിബ്രാൾട്ടർ കടലിടുക്കുമാണ് ആഫ്രിക്കയെയും യൂറോപ്പിനെയും വേർതിരിച്ചതെന്നും ഡോൺ നദിയാണ് എഷ്യയിൽ നിന്നും യൂറോപ്പിനെ വേർതിരിച്ചതെന്നുും ഈ സ്രോതസ്സുകൾ നിർവ്വചിക്കുന്നു. [7]

ഇപ്പോൾ യൂറാൽ മലനിരകൾ, യൂറാൽ നദി, കാസ്പിയൻ കടൽ, കോക്കസസ് മലനിരകൾ എന്നിവയാണ്‌ യൂറോപ്പിനെ ഏഷ്യയുമായി വേർതിരിക്കുന്നത്.[8]

പേരിനു പിന്നിൽ

[തിരുത്തുക]

ഗ്രീക്ക് ഐതിഹ്യങ്ങളിലെ ഒരു കഥാപാത്രമാണ് യൂറോപ്പ. സീയൂസ് ഒരു വെളുത്ത കാളയുടെ രൂപത്തിൽ ക്രെറ്റെ ദ്വീപിലേക്കു തട്ടിക്കൊണ്ടുപോയ ഒരു ഫീനിഷ്യൻ രാജകുമാരിയായിരുന്നു യൂറോപ്പ. ക്രെറ്റെയിൽ വെച്ച് മീനോസ്, റാഡാന്തസ്, സർപ്പഡോൺ എന്നീ മൂന്നു പുത്രൻമാർക്ക് യൂറോപ്പ ജന്മം നല്കി. ഹോമറുടെ കൃതികളിൽ പറയുന്നത് ഗ്രീസ് ഭരിച്ചിരുന്ന ഒരു രാജ്ഞിയായിരുന്നു യൂറോപ്പ എന്നാണ്. (ഒരു സ്ഥലത്തെ കുറിക്കുന്ന പേര് ആയിരുന്നില്ല). പിന്നീട് യൂറോപ്പ വടക്കൻ ഗ്രീസിനെ കുറിക്കുന്ന ഒരു പേരായി. 500BCയോടടുത്ത് "യൂറോപ്പ" എന്ന പദം വടക്കോട്ടുള്ള മറ്റ് സ്ഥലങ്ങളെയും കുറിക്കുന്ന ഒരു പേരായി മാറി.

യൂറോപ്പിലെ ഭാഷകൾ

[തിരുത്തുക]

യൂറോപ്പിലെ ഭാഷകളെ റോമാൻസ് ഭാഷകൾ, ജേർമാനിക്ക് ഭാഷകൾ, ബാൾട്ടിക് ഭാഷകൾ, സ്ലാവിക് ഭാഷകൾ എന്നിങ്ങനെ പ്രധാനമായും നാലു വിഭാഗങ്ങളായി തരംതിരിക്കാം. റൊമാൻസ് ഭാഷകൾ റോമൻ സാമ്രാജ്യത്തിൽ നിലവിലുണ്ടായിരുന്ന ലാറ്റിൻ ഭാഷയിൽ നിന്നും ജെർമാനിക് ഭാഷകൾ ദക്ഷിണ സ്കാൻഡിനേവിയയിൽനിന്നും ഉത്ഭവിച്ചതാണ്. ആംഗ്ലേയം ഒരു ദക്ഷിണ ജെർമാനിക് ഭാഷയാണ്. [9][10] [11][12]

റൊമാൻസ് ഭാഷകൾ തെക്കുപടിഞ്ഞാറൻ യൂറോപ്പിലാണ് പ്രാബല്യത്തിലുള്ളത്. ഇതിനു പുറമേ മദ്ധ്യ യൂറോപ്പിലും കിഴക്കൻ യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്ന റൊമാനിയയിലും മാൾഡോവയിലും ഈ ഭാഷ ആശയവിനിമയം നടത്താൻ ഉപയോഗിച്ചു ‌വരുന്നു. സ്ലാവിക് ഭാഷകൾ യൂറോപ്പിന്റെ കിഴക്കു ഭാഗത്തും മദ്ധ്യഭാഗത്തും കിഴക്കുപടിഞ്ഞാറൻ യൂറോപ്പിലും ഉപയോഗിക്കുന്നു.

യൂറോപ്പിലെ മതങ്ങൾ

[തിരുത്തുക]

യൂറോപ്പിലെ മതങ്ങൾക്ക് പാശ്ചാത്യ കലയിലും, സംസ്കാരത്തിലും, തത്ത്വശാസ്ത്രത്തിലും നിയമത്തിലും വളരെ വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നു എന്നാണ് ചരിത്രം ചൂണ്ടിക്കാട്ടുന്നത്. ആദ്യകാലത്തു ബഹുദൈവ ആരാധനഉണ്ടായിരുന്ന പാഗൻ മതം വ്യാപിച്ചിരുന്ന യൂറോപ്പിലെ, ഇന്നത്തെ ഏറ്റവും വലിയ മതം കത്തോലിക്കരും ഓർതോഡോക്സുകളും പ്രൊട്ടസ്റ്റന്റുകളും പാലിച്ചുവരുന്ന ക്രിസ്തുമതം ആണെന്ന് നിസ്സംശയം പറയാം. ക്രിസ്തുമതത്തിനു തൊട്ടുപിന്നിൽ ഇസ്ലാം മതമാണ്. ഇസ്ലാം മതം പ്രധാനമായും തെക്കുകിഴക്കൻ രാജ്യങ്ങളായ അൽബേനിയ, ബോസ്നിയ ആൻഡ് ഹെർസെഗോവിന, കൊസവോ, സൈപ്രസ്, തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങളിലാണ് കാണുന്നത്. അഭയാർത്ഥി പ്രവാഹം ഉണ്ടായതിന് ശേഷം മുസ്ലിംകളുടെ സാന്നിധ്യം ഇന്ന് മിക്ക യൂറോപ്യൻ രാജ്യങ്ങളിലും കാണാം. ബുദ്ധമതം പാലിച്ചുപോരുന്നവർ കാൽമിക്യയിലാണ് ഉള്ളത്. ജൂതമതവും ഹിന്ദുമതവും ന്യൂനപക്ഷമതങ്ങളാണ്. പാശ്ചാത്യനാടുകളിൽ ഏറ്റവും കൂടുതൽ നിരീശ്വരവാദികളും അർദ്ധവിശ്വാസികളും യുക്തിവാദികളും ഒരു മതത്തിലും വിശ്വസിക്കാത്തവരും സ്വതന്ത്രചിന്തകരും ഉള്ളത് യൂറോപ്പിലാണ്. {Sweden|സ്വീഡണിലും]] കിഴക്കേ ജർമനിയിലും എസ്റ്റോണിയയിലും ഫ്രാൻസിലും ചെക്ക് റീപ്പബ്ലിക്കിലുമാണ് ഈ വിഭാഗത്തി‌ൽപെട്ടവർ അധികവും കാണപ്പെടുന്നത്.[13]

യൂറോപ്യൻ സംസ്കാരം

[തിരുത്തുക]

യൂറോപ്യൻ സംസ്കാരത്തിന് തറക്കല്ലിട്ടത് പുരാതന ഗ്രീസിലെ ആളുകളായിരുന്നു. ഈ സംസ്കാരത്തെ ശാക്തീകരിച്ചത് പുരാതന റോമാക്കാരും. യൂറോപ്യൻ സംസ്കാരത്തെ ക്രിസ്തുമതമാണ് സന്തുലിതാവസ്ഥയിൽ എത്തിച്ചത്. പതിനഞ്ചാം നൂറ്റാണ്ടിൽ നവോത്ഥാനപ്രസ്ഥാനവും പ്രൊട്ടസ്റ്റന്റുകളുമാണ് യൂറോപ്യൻ സംസ്കാരത്തെ നവീകരിച്ചതും ആധുനികവത്കരിച്ചതും. യൂറോപ്യൻ സംസ്കാരത്തെ ആഗോളവത്കരിച്ചത് പതിനാറാം നൂറ്റാണ്ടുമുതൽ ഇരുപതാം നൂറ്റാണ്ടു വരെ ഭരിച്ചിരുന്ന യൂറോപ്യൻ സാമ്രാജ്യങ്ങളാണ്. വ്യവസായ വിപ്ലവത്തിന് ശേഷം ഇത് കൂടുതൽ ആധുനികവൽക്കരിക്കപ്പെട്ടു. ഇന്ന്‌ വ്യക്തി സ്വാതന്ത്ര്യം, സന്തോഷം, തുല്യനീതി, ലിംഗ സമത്വം തുടങ്ങിയ ആശയങ്ങൾക്ക് അവിടെ നല്ല പ്രാധാന്യം ഉണ്ട്.


അവലംബം

[തിരുത്തുക]
 1. National Geographic Atlas of the World (7th ed.). Washington, DC: National Geographic. 1999. ISBN 0-7922-7528-4. "Europe" (pp. 68-9); "Asia" (pp. 90-1): "A commonly accepted division between Asia and Europe ... is formed by the Ural Mountains, Ural River, Caspian Sea, Caucasus Mountains, and the Black Sea with its outlets, the Bosporus and Dardanelles."
 2. Lewis & Wigen 1997, പുറം. 226
 3. National Geographic, 534.
 4. Lewis, Martin W.; Wigen, Kären (1997). "The myth of continents: a critique of metageography". University of California Press. ISBN 0-520-20743-2. {{cite journal}}: Cite journal requires |journal= (help); Invalid |ref=harv (help)
 5. Jordan-Bychkov, Terry G.; Jordan, Bella Bychkova (2001). The European culture area: a systematic geography. Rowman & Littlefield. ISBN 0742516288.
 6. Herodotus, 4:45
 7. Franxman, Thomas W. (1979). Genesis and the Jewish antiquities of Flavius Josephus. Pontificium Institutum Biblicum. pp. 101–102. ISBN 8876533354.
 8. "മൈക്രോസോഫ്റ്റ് എൻകാർട്ട ശേഖരിച്ച തീയതി 2009 ഓഗസ്റ്റ് 03". Archived from the original on 2007-12-14. Retrieved 2009-08-04.
 9. "Old English Online". Utexas.edu. 2009-02-20. Archived from the original on 2016-02-20. Retrieved 2010-04-21.
 10. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-01. Retrieved 2011-03-07.
 11. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-01. Retrieved 2011-03-07.
 12. A companion to the history of the English language by H. Momma, Michael Matto, John Wiley and Sons, 2008, ISBN 1-4051-2992-1, 9781405129923. p. 147-149
 13. Dogan, Mattei (1998). "The Decline of Traditional Values in Western Europe". International Journal of Comparative Sociology. Sage. 39: 77–90. doi:10.1177/002071529803900106. {{cite journal}}: Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=യൂറോപ്പ്&oldid=3999191" എന്ന താളിൽനിന്ന് ശേഖരിച്ചത്