Jump to content

വത്തിക്കാൻ നഗരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വത്തിക്കാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വത്തിക്കാൻ സിറ്റി സ്റ്റേറ്റ് [1]

സ്റ്റാറ്റോ ഡെല്ല സിറ്റാ ഡെൽ വത്തിക്കാനോ [2]
Flag of വത്തിക്കാൻ നഗരം
Flag
Coat of arms of വത്തിക്കാൻ നഗരം
Coat of arms
ദേശീയ ഗാനം: Inno e Marcia Pontificale  (Italian)
Pontifical Anthem and March

Location of  വത്തിക്കാൻ നഗരം  (green) on the European continent  (dark grey)  —  [Legend]
Location of  വത്തിക്കാൻ നഗരം  (green)

on the European continent  (dark grey)  —  [Legend]

തലസ്ഥാനംവത്തിക്കാൻ നഗരം
ഔദ്യോഗിക ഭാഷകൾഇറ്റാലിയൻ[3][4]
വംശീയ വിഭാഗങ്ങൾ
(2011[5])
ഇറ്റാലിയൻ
സ്വിസ്സ് (സ്വിസ് ഗാർഡുകൾ)
മറ്റുള്ളവർ
ഭരണസമ്പ്രദായംEcclesiastical[5] sacerdotal[6]
സർവ്വാധികാരത്തോടുകൂടിയ തെരഞ്ഞെടുക്കപ്പെട്ട ദിവ്യാധിപത്യം[7][8]
ഫ്രാൻസിസ് മാർപ്പാപ്പ

ഗിസെപ്പെ ബെർത്തെല്ലോ
നിയമനിർമ്മാണസഭപൊന്തിഫിക്കൽ കമ്മീഷൻ
സ്വാതന്ത്ര്യം from the Kingdom of Italy
11 ഫെബ്രുവരി 1929
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
0.44 കി.m2 (0.17 ച മൈ) (250ആം)
•  ജലം (%)
0
ജനസംഖ്യ
• ജൂലൈ 2011 estimate
832[9] (236ആം)
•  ജനസാന്ദ്രത
1,877/കിമീ2 (4,861.4/ച മൈ) (6th)
നാണയവ്യവസ്ഥയൂറോ (€)[10][11] (EUR)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
ഡ്രൈവിങ് രീതിright[note 1]
കോളിംഗ് കോഡ്+379[12]
ISO കോഡ്VA
ഇൻ്റർനെറ്റ് ഡൊമൈൻ.va

ഇറ്റലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാൻ നഗരം (ഔദ്യോഗികമായി സ്റ്റേറ്റ് ഓഫ് ദ വത്തിക്കാൻ സിറ്റി). കത്തോലിക്കാ സഭയുടെ ആസ്ഥാനവുമാണ്‌ വത്തിക്കാൻ നഗരം. 44 ഹെക്ടർ (110 ഏക്കർ) വിസ്തീർണ്ണവും 800 പേർ മാത്രം[5][14] വസിക്കുന്നതുമായ നഗരം വിസ്തീർണ്ണത്തിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമാണ്.

പതിനൊന്നാം പീയൂസ് മാർപ്പാപ്പയ്ക്കുവേണ്ടി കർദ്ദിനാൾ പിയെത്രോ ഗസ്പാറിയും ഇറ്റലിയിലെ വിക്ടർ ഇമ്മാനുവേൽ മൂന്നാമൻ രാജാവിനുവേണ്ടി പ്രധാനമന്ത്രിയും രാഷ്ട്രത്തലവനുമായ ബെനീറ്റോ മുസ്സോളിനിയും ഒപ്പുവച്ച ലാറ്ററൻ ഉടമ്പടിയിലൂടെ വത്തിക്കാൻ നഗരത്തിന് 1929 മുതൽ സ്വതന്ത്രരാഷ്ട്രപദവിയുണ്ട്.[15]. യൂറോപ്പിൽ ഇറ്റലിയുടെ തലസ്ഥാനമായ റോമിലാണ്‌ ഇതിന്റെ സ്ഥാനം.

ഭരണരീതി രാജവാഴ്ച. ഭരണകുടത്തിനു് റോമൻ കൂരിയ എന്നാണു് പേരു്. ഭരണാധിപൻ മാർപാപ്പ‍. 2013 മുതൽ ഫ്രാൻസിസാണ് മാർപ്പാപ്പ.

പേരിനു പിന്നിൽ

[തിരുത്തുക]

വത്തിക്കാൻ സിറ്റി എന്ന പേര് ആദ്യമായി ഉപയോഗിച്ചത് 1929 ഫെബ്രുവരി 11-ന് ഒപ്പിട്ട ലാറ്ററൻ ഉടമ്പടിയിലാണ്. നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമായ വത്തിക്കാൻ കുന്നിന്റെ പേരിൽ ആധുനിക നഗരം സ്ഥാപിച്ചു.

നഗരത്തിന്റെ ഔദോഗിക ഇറ്റാലിയൻ നാമം സിറ്റാ ഡെൽ വത്തിക്കാനോ (Città del Vaticano) എന്നാണ് "വത്തിക്കാൻ സിറ്റി സ്റ്റേറ്റ്" എന്നാണ് ഇതിനർത്ഥം.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഇന്നത്തെ വത്തിക്കാൻ നഗരം പഴയ വത്തിക്കാൻ കുന്നിന്റെ ഭാഗമാണ്. ടൈബർ നദിയുടെ പടിഞ്ഞാറുഭാഗത്തുള്ള ചതുപ്പുനിലമായ ഈ പ്രദേശം janiculum, വത്തിക്കാൻ കുന്നിനും മോണ്ടി മാരിയോയ്ക്കും (monte mario)ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ചതുപ്പുനിലമായിരുന്നു. ഇന്ന് ഈ പ്രദേശത്ത് സെന്റ് പീറ്റേഴ്സ് ബസിലിക്ക, അപ്പോസ്തോലിക് പാലസ്, സിസ്റ്റൈൻ ചാപ്പൽ, മ്യൂസിയങ്ങൾ എന്നിവയും മറ്റു പല കെട്ടിടങ്ങളും നിലനിൽക്കുന്നു. റോമിലെ കാലാവസ്ഥ തന്നെയാണ് വത്തിക്കാൻ സിറ്റിയിലും ഉള്ളത്. ഉഷ്ണവും വരണ്ടതുമായ വേനൽക്കാലം (മെയ് മുതൽ സെപ്റ്റംബർ വരെ), മിതമായ മഴയുള്ള ശൈത്യകാലം (സെപ്റ്റംബർ മുതൽ മെയ് മദ്ധ്യം വരെ). വലിയ പ്രകൃതിവിഭവങ്ങൾ ഒന്നും തന്നെ വത്തിക്കാൻ നഗരത്തിലില്ല. ആകെ ഏകദേശം 23 ഹെക്ടർ (57 ഏക്കർ) പൂന്തോട്ടം നിലനിൽക്കുന്നു. റോമാ നഗരത്തിലുണ്ടാകുന്ന ഭൂകമ്പമല്ലാതെ മറ്റു പ്രകൃതി ദുരന്തങ്ങളൊന്നും വത്തിക്കാൻ സിറ്റിയെയും ബാധിക്കാറില്ല.

വത്തിക്കാൻ സിറ്റിയുടെ ഭരണച്ചുമതല വത്തിക്കാൻ ഗവണ്മെന്റ് അഥവാ ഹോളി സീയ്ക്കു ആയിരിക്കും. അതിന്റെ തലവൻ മാർപാപ്പയും. വത്തിക്കാൻസിറ്റി സർക്കാറിനു ഒരു പ്രത്യേക ഘടനയുണ്ട്. മാർപ്പാപ്പ യാണ് രാജ്യത്തിന്റെ പരമാധികാരി. അഞ്ചു വർഷം വരെ മാർപ്പാപ്പ നിയമിച്ച കർദി നാൾമാരുടെ സമിതിയാണ് വത്തിക്കാൻ സിറ്റി സ്റ്റേറ്റ് എന്ന പോണ്ടിഫിക്കല് കമ്മീഷൻ. ജനറൽ സെക്രട്ടറി, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എന്നിവരുടെ സഹായത്തോടെയുള്ള കമ്മീഷന്റെ അധികാരം പ്രസിഡന്റിന്റെ കൈയ്യിലാണ്. സംസ്ഥാനത്തെ വിദേശബന്ധങ്ങൾ ഹോളി സീയുടെ സെക്രട്ടേറിയറ്റിനും നയതന്ത്ര സേവനത്തിനും ചുമതലപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും വത്തിക്കാൻ സിറ്റിക്കു മേൽ എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യൽ എന്നീ ബ്രാഞ്ചുകളിൽ മാർപ്പാപ്പയ്ക്ക് പൂർണ്ണ അധികാരമുണ്ട്. വത്തിക്കാൻ സ്റ്റേറ്റിലെ ആളുകൾ വത്തിക്കാൻ സിറ്റി സ്റ്റേറ്റ് പോണ്ടിഫിക്കൽ കമ്മീഷന്റെ നിയന്ത്രണത്തിലാണ്. ആരോഗ്യം, സുരക്ഷ, ടെലികമ്യൂണിക്കേഷൻ തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന വകുപ്പുകളുമുണ്ട്.

കർദ്ദിനാൾ കമർലങ്കോ മാർപാപ്പയുടെ മരണ (സിഹാസനം കാലിയായ സമയo) കാലയളവിൽ, വത്തിക്കാൻ നഗരത്തിന്റെ സ്വത്തുക്കളുടെയും മറ്റു സംരക്ഷണത്തിന്റെയും ഭരണച്ചുമതലയുള്ള അപ്പസ്തോലിക ക്യാമറയുടെ( apostolic camera) ചുമതല വഹിക്കുന്നു.

ഐക്യരാഷ്ട് സഭയിൽ അംഗമല്ലാത്തതും എന്നാൽ ഒരു പരമാധികാരരാഷ്ട്രമായി അംഗീകരിച്ചിട്ടുള്ളതായ ഒരു രാഷ്ട്രമാണ് വത്തിക്കാൻ. കൂടാതെ ഐക്യരാഷ്ട്രസഭയിൽ സ്ഥിരം നിരീക്ഷണ പദവിയും ഈ നഗരത്തിനുണ്ട്.

സാമ്പത്തിക മേഖല

[തിരുത്തുക]

വത്തിക്കാൻസിറ്റിയുടെ വരുമാനത്തിൽ വത്തിക്കാൻ മ്യൂസിയങ്ങളും പോസ്റ്റ് ഓഫീസും ഉൾപ്പെടുന്നു. സ്റ്റാമ്പുകൾ, നാണയങ്ങൾ, മെഡലുകൾ, വിനോദസഞ്ചാര മൊമെന്റോകൾ എന്നിവയുടെ വിൽപ്പന, മ്യൂസിയങ്ങളിൽ പ്രവേശനം നേടുന്നതിനുള്ള ഫീസ്, ഒപ്പം പ്രസിദ്ധീകരണങ്ങളുടെ വിൽപ്പന ഇവയെല്ലാം വത്തിക്കാൻ സിറ്റിക്ക് സാമ്പത്തിക പിന്തുണ നൽകുന്നു. വത്തിക്കാൻ ബാങ്ക് എന്നറിയപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വർക്സ് ഓഫ് റിലീജിയസ് (IOR, Istituto per le Opere di Religione) ലോകമെമ്പാടും സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുന്ന വത്തിക്കാനിൽ സ്ഥിതി ചെയ്യുന്ന ഒരു സാമ്പത്തിക ഏജൻസിയാണ്. വത്തിക്കാൻ ബാങ്ക്, നോട്ടുകൾ പുറത്തിറക്കുന്നില്ല.യൂറോപ്യൻ യൂണിയനുമായുള്ള പ്രത്യേക ഉടമ്പടി പ്രകാരം 1999 - ജനുവരി 1 മുതൽ യൂറോ അതിന്റെ കറൻസിയായി ഉപയോഗിക്കുന്നു.

ജനസംഖ്യ

[തിരുത്തുക]

2019 ലെ കണക്ക് പ്രകാരം വത്തിക്കാൻ സിറ്റിയിലെ ആകെ ജനസംഖ്യ 825 ആണ്. അതിൽ കൂടുതൽ പേരും മറ്റു രാജ്യങ്ങളിൽ നിന്നുള്ള മതപുരോഹിതന്മാരും ഒപ്പം മാർപാപ്പയുടെ സുരാക്ഷഭടന്മാരായ സ്വിസ് ഗാർഡുകളും ഉൾപ്പെടുന്നു.

The Seal of Vatican City. Note the use of the Italian language

വത്തിക്കാൻ സിറ്റിക്കു ഔദ്യോഗികമായി ഒരു ഭാഷയില്ലകൂടുതലായി വത്തിക്കാൻ ഉപയോഗിക്കുന്നത് ലാറ്റിൻ ഭാഷയാണ്. തങ്ങളുടെ രേഖകളും ഔദ്യോഗികമായ വെബ്സൈറ്റുകളും മറ്റും ലാറ്റിൻ ഭാഷയിൽ പുറത്തിറക്കുന്നു. അതിന്റെ പതിപ്പുകൾ മറ്റു ഭാഷകളിലും ലഭ്യമാണ്.

പൗരത്വം

[തിരുത്തുക]

വത്തിക്കാൻ സിറ്റിയിൽ സ്ഥിരമായി പൗരത്വം എന്നൊന്നില്ല. ജോലിക്കോ മറ്റോ വത്തിക്കാൻ സിറ്റിയിൽ താമസിക്കുന്നവർക്ക് വത്തിക്കാൻ ഒരു പൗരന്റെ എല്ലാ സ്വാതന്ത്ര്യവും നൽകുന്നു. എന്നാൽ ജോലി കഴിയുന്നതോടെ പൗരത്വവും ഇല്ലാതാവുന്നു. വത്തിക്കാൻ പൗരത്വം നഷ്ടപ്പെടുകയും മറ്റ് പൗരത്വം ഇല്ലാത്തവർ ലാറ്ററൻ ഉടമ്പടിവ്യവസ്ഥ പ്രകാരം ഇറ്റാലിയൻ പൗരനാവുകയും ചെയ്യുന്നു.

സംസ്‍കാരം

[തിരുത്തുക]

ലോകത്തിലെ തന്നെ അമുല്യം എന്ന് പറയാവുന്ന ഒരു നാടാണ് വത്തിക്കാൻ സിറ്റി.1984 മുതൽ ലോക പൈതൃക പട്ടികയിൽ യുനെസ്‌കോ വത്തിക്കാൻ നഗരത്തെ ഉൾപെടുത്തി. മൈക്കലാഞ്ചലോ, ഗിയാക്കോമോ ഡെല്ല പോര്ട്ട, മഡെര്നോ, ബെര്ണിനി എന്നീ പ്രശസ്ത വാസ്തുശില്പികളുടെ കലകൾ കൊണ്ട് നിറഞ്ഞതാണ് വത്തിക്കാൻ. സെന്റ് പീറ്റേഴ്സ് ബസലിക്ക, സിസ്റ്റിൻ ചാപ്പൽ സെന്റ് പീറ്റേഴ്സ് സ്‌ക്വയർ വത്തിക്കാൻ അപ്പോസ്തോലിക ലൈബ്രറിയും വത്തിക്കാൻ അപ്പോസ്തോലിക ആർക്കൈവും വത്തിക്കാൻ മ്യൂസിയങ്ങളുടെ ശേഖരങ്ങളും ഏറ്റവും ഉയർന്ന ചരിത്രപരവും ശാസ്ത്രീയവും സാംസ്കാരികവുമായ പ്രാധാന്യമുള്ളവയാണ്. 1954-ലെ ഉടമ്പടി പ്രകാരം " പ്രത്യേക സംരക്ഷണത്തിൻ കീഴിലുള്ള സാംസ്കാരിക സ്വത്തവകാശത്തിന്റെ അന്താരാഷ്ട്ര രജിസ്റ്റർ" ("International Register of Cultural Property under Special Protection") എന്ന പേരിൽ യുനെസ്കോയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏക സ്ഥലമാണിത്.

കായികം

[തിരുത്തുക]

ചെറിയ രാജ്യം ആയതു കൊണ്ടു തന്നെ കായിക വിനോദങ്ങൾ കുറവാണെങ്കിലും വത്തിക്കാൻ സിറ്റിയുടെ പേരിൽ സ്വന്തമായി ഒരു ഫുട്ബോൾ ടീം ഉണ്ട്. എട്ട് ടീമുകൾ പങ്കെടുക്കുന്ന വത്തിക്കാൻ സിറ്റി ചാംപ്യൻഷിപ് എന്ന പേരിൽ ഒരു ഫുട്ബോൾ ചാമ്പ്യൻഷിപ്പും ഉണ്ട്.

ഗതാഗതം

[തിരുത്തുക]
The shortest national railway system in the world

1.05 കിലോമീറ്റർ (1,150 യാർഡ്) നീളവും 0.85 കിലോമീറ്റർ (930 യാർഡ് ) വീതിയുമുള്ള സംസ്ഥാനമെന്ന നിലയിൽ വിമാനത്താവളങ്ങളോ ഹൈവേകളോ ഇല്ലാത്ത ചെറിയ ഗതാഗത സംവിധാനം ഇവിടെ ഉണ്ട്. വത്തിക്കാൻ സിറ്റിയിലെ ഏക വ്യോമയാന സൗകര്യം വത്തിക്കാൻ സിറ്റി ഹെലിപോർട്ടാണ്. ചരക്കുഗതാഗതത്തിന് ഉപയോഗിക്കുന്ന ഒരു സ്റ്റാൻഡേർഡ് ഗേജ് റെയിൽവേയും ഉണ്ട്. ജോൺ XXIII മാർപ്പാപ്പയാണ് റെയിൽപ്പാത പ്രയോജനപ്പെടുത്തുന്ന ആദ്യ മാർപ്പാപ്പ. ഒരു വിമാനത്താവളം ഇല്ലാത്ത ചുരുക്കം സ്വതന്ത്ര രാജ്യങ്ങളിൽ ഒന്നാണ് വത്തിക്കാൻ സിറ്റി.

വത്തിക്കാൻ വാർത്താവിനിമയരംഗം

[തിരുത്തുക]
The Vatican's post office was established on 11 February 1929

1929 ഫെബ്രുവരി 11-ന് വത്തിക്കാൻ പോസ്റ്റ് ഓഫീസ് സ്ഥാപിക്കപ്പെട്ടു. ഓഗസ്റ്റ് 1-ന്, വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ ഫിലാറ്റിലിക് ആൻഡ് ന്യൂമിസ്മാറ്റിക് ഓഫീസിന്റെ അധികാരത്തിൻ കീഴിൽ, ഭരണകൂടം സ്വന്തം തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കാൻ തുടങ്ങി. വത്തിക്കാന് സ്വന്തo നിയന്ത്രണത്തിൽ ഇന്റർനെറ്റ്‌ ടെലിഫോൺ സേവനങ്ങൾ ഉണ്ട്.ബ്രോഡ്ബാൻഡ് സേവനങൾ വത്തിക്കാൻ സിറ്റിക്കുള്ളിൽ വ്യാപകമായി നൽകപ്പെടുന്നു. വത്തിക്കാൻ റേഡിയോ ലോക പ്രശസ്തമാണ്. എന്നാൽ പരിസ്ഥിതിക്ക് ദോഷമായി ഫ്രീക്വൻസികൾ പുറത്തു വിടുന്നു എന്ന കാരണത്താൽ ചില സമയങ്ങളിൽ കേസുകളും രജിസ്റ്റർ ചെയ്തിരുന്നു ഹോളി സീയുടെ ബഹുഭാഷാ അർദ്ധഔദ്യോഗിക പത്രമാണ് എൽ'ഒസ്സെർവറ്റോർ റൊമാനോ (L'Osservatore Romano). കത്തോലിക്കാ മെത്രാന്മാരുടെ നേതൃത്വത്തിൽ സ്വകാര്യ കോർപറേഷനാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. വത്തിക്കാൻ മീഡിയ ടെലിവിഷൻ വത്തിക്കാൻ നഗരത്തിൽ നടക്കുന്ന മാർപാപ്പയുടെ ശ്രുശഷകകൾ അല്ലാത്ത പക്ഷം സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ നിന്നുള്ള ദൃശ്യങ്ങൾ തത്സമയം (24×7) സംപ്രേഷണം ചെയുന്നു. യൂട്യുബിലും വത്തിക്കാൻ മീഡിയ ലൈവ് സ്ട്രീം ചെയുന്നു.

കുറ്റകൃത്യങ്ങൾ

[തിരുത്തുക]

വത്തിക്കാൻ സിറ്റിയിൽ വിനോദസഞ്ചാരികളിൽ നിന്നും പേഴ്‌സ് തട്ടി എടുക്കലും പോക്കറ്റടി പോലുള്ള കുറ്റകൃത്യങ്ങളുമാണ് നടക്കാറ്. ലാറ്ററൻ ഉടമ്പടിയുടെ ആർട്ടിക്കിൾ 22-ലെ വ്യവസ്ഥകൾ പ്രകാരം ഇറ്റലി, വിശുദ്ധ സീയുടെ അഭ്യർത്ഥന പ്രകാരം വത്തിക്കാൻ സിറ്റിക്കുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് വ്യക്തികളെ ശിക്ഷിക്കുകയും ആ വ്യക്തി ഇറ്റാലിയൻ പ്രദേശത്ത് അഭയം പ്രാപിച്ചാൽ ആ കുറ്റകൃത്യം ചെയ്ത വ്യക്തിക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. ഇറ്റലിയിലും വത്തിക്കാൻ സിറ്റിയിലും ഇറ്റാലിയൻ പ്രദേശത്തും നടക്കുന്ന കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതരായ വ്യക്തികൾ വത്തിക്കാൻ സിറ്റിയിലോ കെട്ടിടങ്ങളിലോ അഭയം പ്രാപിച്ചാൽ ഇറ്റാലിയൻ അധികാരികൾക്ക് കൈമാറും. വിചാരണയ്ക്കു മുമ്പുള്ള ചില തടങ്കൽ സെല്ലുകളല്ലാതെ വത്തിക്കാൻ സിറ്റിക്ക് ജയിൽ സംവിധാനമില്ല.

അവലംബം

[തിരുത്തുക]
  1. "Vatican City State homepage". Archived from the original on 2007-11-28. Retrieved 2012-11-17.
  2. Treaty between the Holy See and Italy Archived 2012-03-09 at the Wayback Machine., article 26.
  3. In accordance with paragraph 2 of the Legge sulle fonti del diritto of 7 June 1929, all laws and regulations of the state are published in the Italian-language Supplemento per le leggi e disposizioni dello Stato della Città del Vaticano attached to the Acta Apostolicae Sedis. The text of the first seven items published in that supplement is given here. Archived 2010-12-27 at the Wayback Machine. While the state itself uses only Italian, many other languages are used by institutions situated within the state, such as the Holy See, the Pontifical Swiss Guard, and the Pontifical Academy of Sciences. The Holy See uses Latin as an official language and French as a diplomatic language; in addition, its Secretariat of State uses English, German, Italian, Polish, Portuguese and Spanish. The Swiss Guard, in which commands on parade are given in German, also uses French and Italian in all its official ceremonies. The semi-official Holy See newspaper L'Osservatore Romano uses English, French, German, Italian, Malayalam, Polish, Portuguese and Spanish. Vatican Radio uses 40 languages, including Albanian, Amharic, Arabic, Armenian, Byelorussian, Bulgarian, Chinese, Croatian, Czech, Esperanto, English, Filipino, French, German, Hindi, Hungarian, Italian, Latvian, Lithuanian, Malayalam, Polish, Portuguese, Rumanian, Russian, Slovak, Slovenian, Somali, Spanish, Swahili, Tamil, Tigrigna, Ukrainian, and Vietnamese.
  4. http://www.vatican.va/holy_father/paul_vi/apost_constitutions/documents/hf_p-vi_apc_19670815_regimini-ecclesiae-universae_it.html
  5. 5.0 5.1 5.2 "Holy See (Vatican City)". CIA—The World Factbook. Archived from the original on 2019-01-10. Retrieved 9 July 2011.
  6. "catholic-pages.com". catholic-pages.com. Archived from the original on 2019-09-04. Retrieved 9 July 2011.
  7. "Internet portal of Vatican City State". Vatican City State. Archived from the original on 2011-05-24. Retrieved 9 July 2011.
  8. Nick Megoran, "Megoran" (International Encyclopedia of Human Geography, vol. 11, Elsevier 2009 ISBN 978-0-08-044911-1), p.226
  9. [1] Archived 2019-01-10 at the Wayback Machine., The World Factbook, CIA. Retrieved 25 January 2012.
  10. Since 1 January 2002. www.vatican.va Holy See Press office – General Information. Retrieved 23 October 2009.
  11. Before 2002, the Vatican lira (on par with the Italian lira).
  12. ITU-T assigned code 379 to Vatican City. However, Vatican City is included in the Italian telephone numbering plan and uses the Italian country code 39, followed by 06 (for Rome) and 698.
  13. www.vatican.va Holy See Press office — General Information. Retrieved 23 October 2009.
  14. "Vatican City State". Vatican City Government. Archived from the original on 2007-11-28. Retrieved 28 November 2007.
  15. "Preamble of the Lateran Treaty" (PDF). Archived from the original (PDF) on 2011-08-13. Retrieved 2012-11-17.
  16. König, Gabriele Bartz, Eberhard (1998). Michelangelo Buonarroti, 1475–1564 (English ed.). Cologne: Könemann. ISBN 978-3-8290-0253-0.{{cite book}}: CS1 maint: multiple names: authors list (link)
  1. Visitors and tourists are not permitted to drive inside the Vatican without specific permission, which is normally granted only to those who have business with some office in the Vatican.

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വത്തിക്കാൻ_നഗരം&oldid=3979349" എന്ന താളിൽനിന്ന് ശേഖരിച്ചത്