ലാറ്ററൻ ഉടമ്പടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lateran Treaty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


വത്തിക്കാൻ നഗരരാഷ്ട്രം
Vatican City CoA.svg

വത്തിക്കാൻ നഗരരാഷ്ട്രം രാഷ്ട്രതന്ത്രവും സർക്കാരും

എന്ന പരമ്പരയുടെ ഭാഗം


1929-ൽ ഇറ്റലി സർക്കാരും റോമൻ കത്തോലിക്കാസഭയുടെ കേന്ദ്രനേതൃത്വവും ഒപ്പുവച്ച ഒരു രാഷ്ട്രീയരേഖയാണ് ലാറ്ററൻ ഉടമ്പടി. പത്തൊൻപതാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ദേശീയതയുടെ വളർച്ചയുടെ പരിണാമത്തിൽ 1860-70-കളിൽ കത്തോലിക്കാ സഭയുടെ ഭരണകേന്ദ്രമായ റോം ഉൾപ്പെടെ ഇറ്റലിയിലെ പാപ്പാ ഭരണപ്രദേശങ്ങളുടെ ആധിപത്യം മാർപ്പാപ്പായ്ക്ക് നഷ്ടമായതിനെ തുടർന്ന് കത്തോലിക്കാ സഭയ്ക്കും ഇറ്റാലിയൻ രാഷ്ട്രത്തിനും ഇടയിൽ അറുപതു വർഷത്തോളമായി നിലനിന്നിരുന്ന രാഷ്ട്രീയപ്രതിസന്ധിയും അനിശ്ചിതത്വവും അവസാനിപ്പിച്ച ഒത്തുതീർപ്പായിരുന്നു ഈ രേഖ. മുസ്സോളിനിയുടെ നേതൃത്വത്തിലുള്ള ഇറ്റലിയിലെ ഫാസിസ്റ്റ് സർക്കാരും മാർപ്പാപ്പ തലവനായ കത്തോലിക്കാ സഭയുടെ 'തിരുസിംഹാസനവും' (Holy See) അംഗീകരിച്ച ഈ ഉടമ്പടിയ്ക്ക് 1929 ഫെബ്രുവരി 11-ന് ഇറ്റാലിയൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനൊടുവിൽ മുസോളിനിയുടെ പതനത്തെ തുടർന്ന് ഇറ്റലിയിൽ അധികാരത്തിൽ വന്ന ജനാധിപത്യ ഭരണകൂടങ്ങളെല്ലാം ഈ സന്ധി പിന്തുടർന്നു. 1947-ൽ ഈ ഉടമ്പടി ഇറ്റാലിയൻ ഭരണഘടനയിൽ ഉൾപ്പെടുത്തി.[1]

റോമിന്റെ ഭാഗമായ വത്തിക്കാൻ പ്രദേശത്തെ ഒരു നഗരരാഷ്ട്രമാക്കി പരിധികൾ നിശ്ചയിച്ച്, അതിന്മേലുള്ള മാർപ്പാപ്പായുടെ പരമാധികാരം അംഗീകരിക്കുകയും ഇറ്റലിയും വത്തിക്കാനും തമ്മിലുള്ള ബന്ധത്തിനു ബാധകമായ നിയമങ്ങൾ നിശ്ചയിക്കുകയുമാണ് ലാറ്ററൻ ഉടമ്പടി പ്രധാനമായും ചെയ്തത്.

അവലംബം[തിരുത്തുക]

  1. Constitution of Italy, article 7
"https://ml.wikipedia.org/w/index.php?title=ലാറ്ററൻ_ഉടമ്പടി&oldid=1695660" എന്ന താളിൽനിന്ന് ശേഖരിച്ചത്