ഇറ്റാലിയൻ ഭാഷ
ഇന്തോ-യൂറോപ്പ്യൻഗോത്രത്തിൽപ്പെട്ട ഒരു റോമാനിക് ഭാഷയാണ് ഇറ്റാലിയൻ . ഇത് മാതൃഭാഷയായ ജനങ്ങളുടെ എണ്ണം 7 കോടിയോളമാണ്, മുഖ്യമായും ഇറ്റലിയിൽ. സ്വിറ്റ്സർലാന്റിലെ നാല് ഔദ്യോഗികഭാഷകളിൽ ഒന്നാണിത്. സാൻ മറീനോവിലെ ഔദ്യോഗികഭാഷയായ ഇറ്റാലിയൻ, വത്തിക്കാനിലെ ഒരു പ്രധാന സംസാരഭാഷയുമാണ്. രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാഷയായി ഇറ്റാലിയൻ സംസാരിക്കുന്നവരുടെ എണ്ണം ഏകദേശം 12 കോടിയോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇറ്റലിയുടെ ഏകീകരണത്തിനു ശേഷം ഉപയോഗിക്കപ്പെടുന്ന സ്റ്റാൻഡേർഡ് ഇറ്റാലിയൻ ടസ്കാനിയിൽ പ്രചാരത്തിലിരുന്ന പ്രാദേശികഭേദമാണ്, ഇത് തെക്കേ ഇറ്റലിയിലെ ഇറ്റാലോ ഡാൽമേഷൻ ഭാഷകളുടെയും വടക്കേ ഇറ്റലിയിലെ വടക്കൻ ഇറ്റാലിയന്റെയും ഇടയിലുള്ള ഭാഷാന്തരമാണ്.[4][5]
മറ്റുള്ള റോമാനിക് ഭാഷകളെ അപേക്ഷിച്ച്നോക്കുമ്പോൾ, ഇറ്റാലിയൻ ഭാഷ, ലാറ്റിൻ ഭാഷയെപ്പോലെ, ഹ്രസ്വവും ദീർഘവുമായ സ്വരങ്ങൾ തമ്മിലുള്ള പ്രകടമായ വ്യത്യാസം നിലനിൽക്കുന്നു.
സാഹിത്യം
[തിരുത്തുക]- Berloco, Fabrizio (2018). The Big Book of Italian Verbs: 900 Fully Conjugated Verbs in All Tenses. With IPA Transcription, 2nd Edition. Lengu. ISBN 978-8894034813.
- Palermo, Massimo (2015). Linguistica italiana. Il Mulino. ISBN 978-8815258847.
- Simone, Raffaele (2010). Enciclopedia dell'italiano. Treccani.
അവലംബം
[തിരുത്തുക]- ↑ "Languages Spoken by More Than 10 Million People". Microsoft ® Encarta ® 2006. Archived from the original on 2009-10-29. Retrieved 2007-02-18.
- ↑ "Microsoft Word - Frontespizio.doc" (PDF). Archived from the original (PDF) on 2008-05-28. Retrieved 2008-07-08.
- ↑ "Microsoft Word - Frontespizio.doc" (PDF). Archived from the original (PDF) on 2008-05-28. Retrieved 2008-07-08.
- ↑ Simone 2010
- ↑ Berloco 2018