ലാഡിനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Judaeo-Spanish എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തുർക്കിയിലെ സെഫാർഡിക് യഹൂദരുടെ മാതൃഭാഷയാണ് ലാഡിനോ. ഹീബ്രു ലിപിയിലെഴുതുന്ന ഈ ഭാഷ, ജൂഡിയോ-സ്പാനിഷ് എന്നും അറിയപ്പെടൂന്നു. ലാഡിനോയുടെ പദസഞ്ചയത്തിൽ ഹീബ്രുവിനു പുറമേ പോർച്ചുഗീസ്, തുർക്കിഷ്, ഗ്രീക്ക് ഭാഷകളിൽ നിന്നുള്ള പദങ്ങളൂം ഉൾക്കൊള്ളുന്നു. 1510-ലാണ് ലാഡിനോ ഭാഷയിലെഴുതിയ ആദ്യത്തെ പുസ്തകം ഇസ്താംബൂളിൽ പുറത്തിറക്കപ്പെട്ടത്.[1]

സെഫാഡിക് യഹൂദർ സ്പെയിനിൽ നിന്നും തുർക്കിയിലെത്തിയവരാണ്. സ്പെയിനിൽ നിന്നും പോർച്ചുഗലിൽ നിന്നും പുറത്താക്കപ്പെട്ട ഇവരെ 1492-ൽ ഓട്ടൊമൻ സുൽത്താൻ ബെയാസിത് രണ്ടാമൻ തന്റെ രാജ്യത്തേക്ക് ക്ഷണിക്കുകയായിരുന്നു.[1]

പുറം കണ്ണികൾ[തിരുത്തുക]

  • lad.wikipedia.org, La Vikipedya en Judeo-Español, לה בֿיקיפידייה אין גֿודיו־איספאנײל

അവലംബം[തിരുത്തുക]

  1. 1.0 1.1 Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 65–66. ISBN 978-1-59020-221-0. 
"https://ml.wikipedia.org/w/index.php?title=ലാഡിനോ&oldid=1819515" എന്ന താളിൽനിന്നു ശേഖരിച്ചത്