ടിറാന
ടിറാന Tiranë | |||
---|---|---|---|
Skyline of Tirana by night overlooking Rinia Park | |||
| |||
Country | അൽബേനിയ | ||
County | Tirana County | ||
District | Tirana District | ||
Founded | 1614 | ||
Subdivisions | 11 Municipal Units | ||
• Mayor | Lulzim Basha (PD)[1] | ||
• Government | City Council | ||
• City | 41.8 ച.കി.മീ.(16.1 ച മൈ) | ||
• മെട്രോ | 1,652 ച.കി.മീ.(638 ച മൈ) | ||
ഉയരം | 110 മീ(360 അടി) | ||
(2011)[2] | |||
• City | 421,286 | ||
• ജനസാന്ദ്രത | 10,553/ച.കി.മീ.(27,330/ച മൈ) | ||
• മെട്രോപ്രദേശം | 763,634 | ||
• മെട്രോ സാന്ദ്രത | 462/ച.കി.മീ.(1,200/ച മൈ) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
Postal code | 1001–1028[3] | ||
ഏരിയ കോഡ് | +355 4 | ||
വെബ്സൈറ്റ് | www |
അൽബേനിയയുടെ തലസ്ഥാനനഗരവും, നഗരമുൾക്കൊള്ളുന്ന ജില്ലയും. അൽബേനിയയിലെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. അഡ്രിയാറ്റിക് കടലിൽനിന്ന് 32 കി.മീ. മാറി ഫലഭൂയിഷ്ഠമായ ഇസം (Ishm) നദീസമതലത്തിൽ സ്ഥിതിചെയ്യുന്നു. അൽബേനിയയുടെ ഏതാണ്ട് മധ്യഭാഗത്തായി വ്യാപിച്ചിരിക്കുന്ന ഈ നഗരം രാജ്യത്തെ പ്രധാന രാഷ്ട്രീയ - സാമ്പത്തിക - സാംസ്കാരിക കേന്ദ്രം കൂടിയാണ്. ജില്ലയുടെ വിസ്തീർണ്ണം: 1,238 ച.കി.മീ.; ജനസംഖ്യ: 374,483 ('90); നഗരജനസംഖ്യ: 251,000 ('91).
അൽബേനിയയിലെ ഒരു പ്രധാന ഉത്പാദക കേന്ദ്രമാണ് ടിറാന. സംസ്കരിച്ച ഭക്ഷണസാധനങ്ങൾ, തുണിത്തരങ്ങൾ, സിഗരറ്റ്, കാർഷികോപകരണങ്ങൾ തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങൾ. രാജ്യത്തെ ഒരു പ്രധാന ഗതാഗതകേന്ദ്രം കൂടിയായ ടിറാനയിൽ ഒരു വിമാനത്താവളവും (റിനാസ്) പ്രവർത്തിക്കുന്നുണ്ട്. ടിറാന നഗരത്തെ അൽബേനിയൻ തീരപ്രദേശവും മറ്റു പ്രധാന പട്ടണങ്ങളുമായി റെയിൽപ്പാതകൾ മുഖേന ബന്ധിപ്പിച്ചിരിക്കുന്നു. ഒരു സർവകലാശാല, ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട്, ദേശീയ തിയേറ്റർ എന്നിവയ്ക്ക് പുറമേ നിരവധി മ്യൂസിയങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ജനസംഖ്യയുടെ 75 ശ.മാ.-ത്തോളം മുസ്ലീങ്ങളാണ്.
രണ്ടാം ലോകയുദ്ധാനന്തരം ദ്രുതഗതിയിൽ ഉണ്ടായ വ്യാവസായികവത്ക്കരണം ടിറാനയെ ഒരു ആധുനിക വ്യാവസായിക ഭരണസിരാകേന്ദ്രമായി വികസിപ്പിച്ചു. ഓട്ടോമൻ കാലഘട്ടം മുതൽക്കുള്ള ചില കെട്ടിടങ്ങൾ ഇവിടെ ഇപ്പോഴുമുണ്ട്. അൽബേനിയൻ ഭരണതലസ്ഥാനമെന്നുള്ള പദവിയും യുദ്ധാനന്തരമുള്ള ടിറാനയുടെ അതിദ്രുതവികാസത്തിന് കാരണമായിട്ടുണ്ട്.
ചരിത്രം
[തിരുത്തുക]15 ആം ശതകത്തിലെ ചില രേഖകളിലാണ് ഈ പ്രദേശത്തെക്കുറിച്ചുള്ള ആദ്യപരാമർശങ്ങൾ കാണുന്നത്. ഈ കാലഘട്ടം മുതൽ 1912 വരെ ടിറാന പ്രദേശം ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1920-ൽ ടിറാന സ്വതന്ത്ര അൽബേനിയയുടെ തലസ്ഥാനമായി. ആയിരത്തിതൊള്ളായിരത്തി മുപ്പതുകളിൽ ഇവിടം ഭരിച്ച സോഗ് രാജാവ് നഗരത്തെ പുനർനിർമ്മിക്കുവാൻ തീരുമാനിച്ചു. ഇറ്റാലിയൻ വാസ്തുശില്പികളാണ് നഗരത്തിന്റെ പുനർനിർമ്മാണ ചുമതല ഏറ്റെടുത്തത്. നഗരത്തിന്റെ ചില പുരാതന ഭാഗങ്ങളും പഴയ മുസ്ലീം പള്ളികളും നിലനിർത്തിക്കൊണ്ട് ഇവർ നഗരത്തെ ആധുനികവത്ക്കരിച്ചു.
രണ്ടാം ലോക യുദ്ധകാലത്ത് ആദ്യം ഇറ്റാലിയൻ സേനയും തുടർന്ന് ജർമൻ സേനയും ടിറാന കീഴടക്കി. 1944 നവ.-ൽ അൽബേനിയൻ സൈന്യം ടിറാനയെ സ്വതന്ത്രമാക്കി. 1946 ജനു-ൽ അൽബേനിയൻ സോഷ്യലിസ്റ്റ് ഭരണം പ്രാബല്യത്തിൽവന്നു.
അവലംബം
[തിരുത്തുക]- ↑ "www.tirana.gov.al". Archived from the original on 2010-07-08. Retrieved 2012-07-21.
- ↑ "Population and Housing Census in Albania" (PDF). Institute of Statistics of Albania. 2011.
- ↑ (in Albanian) Kodi postar Archived 2012-02-20 at the Wayback Machine. Posta Shqiptare. www.postashqiptare.al. Retrieved on 13 November 2008
==അധിക വായനക്ക്==*Abitz, Julie. Post-Socialist Development in Tirana. Roskilde: Roskilde Universitetscenter, 2006. Archived 2012-04-25 at the Wayback Machine.
- Agorastakis, Michalis and Giorgos Sidiropoulos. 2007. Population change due to geographic mobility in Albania, 1989–2001, and the repercussions of internal migration for the enlargement of Tirana. Population, Space and Place 13, no. 6, pp. 471–481
- Aliaj, Besnik; Keida Lulo and Genc Myftiu. Tirana: the Challenge of Urban Development, Tirana: Cetis, 2003 ISBN 99927-880-0-3
- Aliaj, Besnik. A Short History of Housing and Urban Development Models during 1945-1990, Tirana 2003.
- Bertaud, Alain. Urban Development in Albania: the Success Story of the Informal Sector, 2006. Archived 2011-10-11 at the Wayback Machine.
- Bleta, Indrit. Influences of Political Regime Shifts on the Urban Scene of a Capital City, Case Study: Tirana. Turkey, 2010.
- Capolino, Patrizia. 2011. Tirana: A Capital City Transformed by the Italians. Planning Perspectives 26, no. 4, pp. 591–615
- Felstehausen, Herman. Urban Growth and Land Use Changes in Tirana, Albania: With Cases Describing Urban Land Claims. University of Wisconsin-Madison, 1999
- Galeteanu, Emira. Tirana: the Spectacle of the Urban Theatre. MA Dissertation. Carleton University: Ottawa, 2006.
- Guaralda, Mirko (2009). Urban Identity and Colour : the Case of Tirana, Albania. Spectrum e-news, 2009(Dec), pp. 13-14. Archived 2019-10-29 at the Wayback Machine.
- Jasa, Skënder. Tirana në shekuj: Terona, Theranda, Tirkan, Tirannea, Tirana: monografi, disa artikuj e materiale arkivore kushtuar historisë së Tiranës, Tirana 1997.
- Kera, Gentiana. Aspects of the Urban Development of Tirana: 1820-1939, Seventh International Conference of Urban History. Athens, 2004. Archived 2012-03-25 at the Wayback Machine.
- Nase, Ilir and Mehmet Ocakci. 2010. Urban Pattern Dichotomy in Tirana: Socio-spatial Impact of Liberalism. European Planning Studies 18, no. 11, pp. 1837–1861
- Pojani, Dorina (2011). Mobility, Equity and Sustainability Today in Tirana, TeMA 4, no. 2, pp.99-109 Archived 2019-12-10 at the Wayback Machine.
- Pojani, Dorina. (2010). Tirana. Cities 27, no.6, pp. 483–495
- Pojani, Dorina. 2011. From Carfree to Carfull: the Environmental and Health Impacts of Increasing Private Motorisation in Albania. Journal of Environmental Planning and Management 54, no. 3, pp. 319–335
- Pojani, Dorina. 2011. Urban and Suburban Retail Development in Albania's Capital After Socialism. Land Use Policy 28, no. 4, pp. 836–845
പുറം കണ്ണികൾ
[തിരുത്തുക]- Municipality of Tirana Archived 2009-04-07 at the Wayback Machine. (in English)
- Tirana on Wikivoyage
- Tirana on In Your Pocket City Guide
- Tirana Travel Guide by Metrolic Archived 2013-07-22 at the Wayback Machine.
- Minibus Departure Times from and to Tirana
- Official Map of Tirana Archived 2008-02-16 at the Wayback Machine. PDF
- Tirana Heritage Guide Archived 2012-07-19 at the Wayback Machine. (best viewed with all browers but Internet Explorer)
- Tirana on Lonely Planet
- Historical Maps of Tirana
- Photos of Tirana in early 90s Archived 2012-04-18 at the Wayback Machine.
- Photos of Tirana in late 80s
- Photos of Tirana in the 20s
- transport timetables from Tirana Archived 2012-07-20 at the Wayback Machine.
- Tirana travel guide Archived 2019-11-28 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടിറാന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |