അപ്പോസ്തോലിക കൊട്ടാരം
കത്തോലിക്കാസഭയുടെ തലവനായ മാർപ്പാപ്പയുടെ വത്തിക്കാൻ സിറ്റിയിൽ സ്ഥിതിചെയ്യുന്ന ഔദ്യോഗിക വസതിയാണ് അപ്പോസ്തോലിക കൊട്ടാരം (ലത്തീൻ: Palatium Apostolicum; ഇറ്റാലിയൻ: Palazzo Apostolico). പേപ്പൽ പാലസ്, വത്തിക്കാൻ പാലസ്, എന്നൊക്കെ ഇത് അറിയപ്പെടുന്നു.കൊട്ടാരത്തിന്റെ ഇന്നത്തെ ഭൂരിഭാഗം രൂപവും നിർമ്മിച്ച സിക്സ്റ്റസ് അഞ്ചാമൻ മാർപ്പാപ്പയുടെ ബഹുമാനാർത്ഥം വത്തിക്കാൻ തന്നെ ഈ കെട്ടിടത്തെ സിക്സ്റ്റസ് അഞ്ചാമൻ കൊട്ടാരം എന്നാണ് വിളിക്കുന്നത്
| |
---|---|
![]() A view of the Papal Apartments from Saint Peter's Square | |
മറ്റു പേരുകൾ |
|
അടിസ്ഥാന വിവരങ്ങൾ | |
തരം | Official residence |
രാജ്യം | ![]() |
നിർദ്ദേശാങ്കം | 41°54′13″N 012°27′23″E / 41.90361°N 12.45639°E |
നിർമ്മാണം ആരംഭിച്ച ദിവസം | 30 April 1589 |
ഉടമസ്ഥത | The Pope |
കെട്ടിടത്തിൽ പേപ്പൽ അപ്പാർട്ടുമെന്റുകൾ, കത്തോലിക്കാസഭയുടെയും ഹോളി സീയുടെയും വിവിധ ഓഫീസുകൾ, സ്വകാര്യ, പൊതു ചാപ്പലുകൾ, വത്തിക്കാൻ മ്യൂസിയങ്ങൾ, സിസ്റ്റൈൻ ചാപ്പൽ, റാഫേൽ റൂമുകൾ, ബോർജിയ അപ്പാർട്ട്മെന്റ്, വത്തിക്കാൻ ലൈബറി എന്നിവ ഉൾപ്പെടുന്നു.
ചരിത്രം
[തിരുത്തുക]
അഞ്ചാം നൂറ്റാണ്ടിൽ സിമ്മച്ചസ് മാർപ്പാപ്പ പഴയ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് സമീപം ഒരു കൊട്ടാരം പണിതു. ഇത് ലാറ്ററൻ കൊട്ടാരത്തിന് പകരമായി ഉപയോഗിച്ചു. യൂജിൻ മൂന്നാമൻ മാർപ്പാപ്പയുടെ കാലത്തു രണ്ടാമത്തെ കൊട്ടാരം നിർമിച്ചു.പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പയുടെ കീഴിൽ അത് വിപുലമായി പരിഷ്കരിച്ചു. 1377-ൽ അവിഗണ്ണിൽ നിന്നും തിരിച്ചെത്തിയ മാർപാപ്പ ആദ്യം ട്രസ്റ്റെവറിലെ ഡി സാന്താ മരിയ ബസിലിക്കയിലും പിന്നീട് ബസിലിക്ക ഡി സാന്താ മരിയ മാഗിയോറിലും താമസിക്കാൻ തീരുമാനിച്ചു.അപ്പോഴേക്കും പരിപാലനത്തിന്റെ അഭാവത്തിൽ വത്തിക്കാൻ കൊട്ടാരം നശിച്ചു തുടങ്ങി. 1307 ലും 1361 ലും ലാറ്ററൻ പാലസ് രണ്ട് വിനാശകരമായ തീപിടുത്തങ്ങൾക്ക് വിധേയമായി.തുടർന്ന് 1447-ൽ, നിക്കോളാസ് അഞ്ചാമൻ മാർപ്പാപ്പ യൂജിൻ മൂന്നാമന്റെ പുരാതന കൊട്ടാരം തകർത്ത്, നിലവിലെ അപ്പസ്തോലിക കൊട്ടാരം എന്ന പുതിയ കെട്ടിടം പണിതു. പതിനഞ്ചാം നൂറ്റാണ്ടിൽ കൊട്ടാരം ഒരു അഡിമിനിസ്ട്രേഷന്റെ അധികാരത്തിൻ കീഴിലായിരുന്നു.1800 വരെ നീണ്ടുനിന്നു, പേപ്പൽ രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായി തുടർന്ന് പണം ലഭിക്കാൻ 1884ൽ ലിയോ പന്ത്രണ്ടാമൻ മാർപ്പാപ്പ കൊട്ടാരം ഭരിക്കാൻ ഒരു സമിതിയെ സൃഷ്ടിച്ചു. 150 വർഷമായി പോപ്പുകളുടെ പ്രവർത്തനങ്ങളാണ് കൊട്ടാരത്തിന്റെ പ്രധാന കൂട്ടിച്ചേർക്കലുകളും അലങ്കാരങ്ങളും. കൊട്ടാരത്തിന്റെ നിലവിലെ പതിപ്പിന്റെ നിർമ്മാണം 1589 ഏപ്രിൽ 30 ന് സിക്സ്റ്റസ് അഞ്ചാമൻ മാർപ്പാപ്പയുടെ കീഴിൽ ആരംഭിച്ചു.പിൽക്കാല പിൻഗാമികളായ അർബൻ ഏഴാമൻ, പതിനൊന്നാം ഇന്നസെന്റ് മാർപാപ്പ, പോപ്പ് ക്ലെമന്റ് എട്ടാമൻ എന്നിവർ കൂടുതൽ നിർമാണം പൂർത്തിയാക്കി.ഇരുപതാം നൂറ്റാണ്ടിൽ പയസ് പതിനൊന്നാമൻ മാർപ്പാപ്പ ഒരു സ്മാരക ആർട്ട് ഗാലറിയും മ്യൂസിയം പ്രവേശന കവാടവും നിർമ്മിച്ചു. പാപ്പൽ കൊട്ടാരത്തിന്റെ നിർമ്മാണം പ്രധാനമായും 1471 നും 1605 നും ഇടയിലാണ് നടന്നത്.ഇതിനു 162,000 ചതുരശ്ര മീറ്റർ (1,743,753 ചതുരശ്ര അടി) വിസ്തൃതിയുണ്ട്.
ചിത്രശാല
[തിരുത്തുക]-
Apostolic Palace
-
Apostolic Palace from St. Peter's Square
-
Plan of the Apostolic Palace (1893–1901)
[[