യൂട്യൂബ്
![]() | |
![]() യൂട്യൂബിന്റെ ഹോംപേജ് | |
യുആർഎൽ | YouTube.com (see list of localized domain names) |
---|---|
രജിസ്ട്രേഷൻ | ഇഷ്ടാനുസൃതം |
ലഭ്യമായ ഭാഷകൾ | 54 ഭാഷകൾ[1] |
പ്രോഗ്രാമിങ് ഭാഷ | പൈതൺ[2] |
ഉടമസ്ഥൻ(ർ) | ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ് |
ആരംഭിച്ചത് | ഫെബ്രുവരി 14, 2005 |
അലക്സ ഇന്റർനെറ്റ് റാങ്ക് | ![]() |
നിജസ്ഥിതി | സജീവം |
ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റാണ് യൂട്യൂബ്. ഈ സംവിധാനത്തിലൂടെ ലോകത്തെവിടെനിന്നും ഉപഭോക്താക്കൾക്ക് വീഡിയോ ഖണ്ഡങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ കഴിയുന്നു. 2005 ഫെബ്രുവരിയിൽ പേപ്പാൽ എന്ന ഇ-വ്യാപാര കമ്പനിയിൽ ജോലി ചെയ്തിരുന്ന എതാനും പേർ ചേർന്നാണു യൂട്യൂബിനു രൂപം കൊടുത്തത്. കാലിഫോർണിയയിലെ സാൻ ബ്രൂണൊ അസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച ഈ വെബ് സേവന കമ്പനി അഡോബ് ഫ്ലാഷ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണു പ്രവർത്തിക്കുന്നത്. വീഡിയോ ഖണ്ഡങ്ങൾ, സംഗീതം, ടെലിവിഷൻ പരിപാടികൾ തുടങ്ങിയവയെല്ലാം ഈ വെബ് സൈറ്റ് വഴി പങ്കുവയ്ക്കപ്പെടുന്നുണ്ട്. യുട്യൂബിൽ അംഗമായാൽ ആർക്കും വീഡിയോകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ശ്ലീലമായ വീഡിയോകൾ മാത്രമാണ് അനുവദിക്കുക. പുതിയ ഉപഭോക്താക്കൾക്ക് 10 മിനുട്ടിൽ കൂടുതൽ വീഡിയോ കയറ്റാൻ അനുമതി നൽകുന്നില്ല. ഓർക്കുട്ട് പോലെ തന്നെ എല്ലാ രാജ്യങ്ങളിലും യുട്യൂബിനു അനുമതി നൽകിയിട്ടില്ല. ഉപഭോക്താക്കൾക്ക് യൂട്യൂബിൽ നിന്ന് വീഡിയോ ഖണ്ഡങ്ങൾ ഡൗൻലോഡ് ചെയ്യാനും സാധിക്കും.[4]
ചരിത്രം[തിരുത്തുക]
. പേപ്പലിൽ ജോലി ചെയ്തിരുന്ന സഹപ്രവർത്തകരായ മൂന്ന് സുഹൃത്തുക്കൾ, ചാഡ് ഹാർലി, സ്റ്റീവ് ചെൻ, ജവാദ് കരിം എന്നിവർ 2005 ഫെബ്രുവരിയിൽ ചാഡ് ഹാർലിയുടെ ആഭിമുഖ്യത്തിൽ ഒരു വിരുന്നിന് ഒത്തുകൂടുകയുണ്ടായി. വിരുന്നിന്റെ വീഡിയോ ചിത്രീകരിച്ചപ്പോൾ അതെങ്ങനെ അവരുടെ മറ്റു സുഹ്രുത്തുക്കൾക്ക് എത്തിക്കാം എന്ന ചിന്തയിലൂടെയാണ് ഇന്റെർനെറ്റ് വഴി വീഡിയോ പങ്കുവെക്കുക എന്ന ആശയം രൂപപ്പെട്ടത്.എന്നാൽ കരീം ഈ വിരുന്നിൽ പങ്കെടുത്തിരുന്നില്ല .കൂടാതെ അദ്ദേഹം ഈ കഥ നിഷേധിക്കുകയും ചെയ്തു.
കരീമിന്റെ വാക്കുകൾ പ്രകാരം 2004-ലെ അമേരിക്ക ൻ ഗായികയായ ജാനറ്റ് ജാക്സൺ ന്റ വിവാദമായ സൂപ്പർ ബൗൾ ഹാഫ് ടൈം പ്രകടനവും[5] .അതു പോലെ 2004-ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ സുനാമിയുമാണ് യൂട്യൂബ് തുടങ്ങാൻ പ്രേരണയായത്. ഇവയുടെ ദൃശ്യങ്ങൾ അന്നു ഓൺലൈനിൽ അത്ര ലഭ്യമായിരുന്നില്ല.
ചെനും കരീമും ഒന്നാന്തരം പ്രോഗ്രാമർമാരും ഹാർലി മികച്ചൊരു വെബ് ഡിസൈനറും ആയിരുന്നു. എതാണ്ടിതേ സമയത്ത് ഹാർലി പേപ്പാൽ വിടുകയും മെൻലൊ പാർക്കിലെ തന്റെ ഗാരേജിൽ സ്വന്തമായി വെബ് ഡിസൈനിംഗ് പ്രവർത്തനം തുടരുകയും ചെയ്തു. ചെനും കരീമും തങ്ങളുടെ ഒഴിവുസമയങ്ങൾ ഹാർലിയോടൊപ്പം വീഡിയൊ ഷെയറിംഗ് വെബ്സൈറ്റ് രൂപപ്പെടുത്തുന്നതിൽ പങ്കാളികളായി. 2005 മെയ്മാസത്തിൽ ഈസുഹൃത്തുക്കളുടെ ശ്രമം വിജയിക്കുകയും വീഡിയൊ ഷെയറിംഗ് വെബ്സൈറ്റ് പൂർണ്ണമായി പ്രവർത്തന സജ്ജമാവുകയും ചെയ്തു.[6]
ടെസ്ക് ടോപ് യുടൂബ്[തിരുത്തുക]
യൂടൂബിൽ നിന്നും വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഒരു ഫ്രീവെയർ ആണ് “ടെസ്ക് ടോപ് യുടൂബ്“ ഇന്റെർനെറ്റിൽ നിന്ന് ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്യാം [7]
അവലംബം[തിരുത്തുക]
- ↑ "YouTube language versions". ശേഖരിച്ചത്: January 15, 2012.
- ↑ Lextrait, Vincent (2010). "YouTube runs on Python". മൂലതാളിൽ നിന്നും 2012-05-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 5 September 2010.
- ↑ "youtube.com Traffic Statistics". Alexa Internet. Amazon.com. April 5, 2017. ശേഖരിച്ചത്: April 7, 2017.
- ↑ Hopkins, Jim. "Surprise! There's a third YouTube co-founder". USA Today. ശേഖരിച്ചത്: 2008-11-29.
- ↑ http://www.forbes.com/sites/hughmcintyre/2015/02/01/how-janet-jacksons-super-bowl-wardrobe-malfunction-helped-start-youtube/#2715e4857a0b26ca5d4c25fc
- ↑ Weber, Tim. "BBC strikes Google-YouTube deal". BBC. ശേഖരിച്ചത്: 2009-01-17.
- ↑ "YouTube Community Guidelines". YouTube. ശേഖരിച്ചത്: 2008-11-30.