കീവ്
കീവ്
Київ | |||
|---|---|---|---|
| |||
യുക്രെയിന്റെ ഭൂപടത്തിൽ കീവ് അടയാളപ്പെടുത്തിയിരിക്കുന്നു | |||
| രാജ്യം | |||
| മുൻസിപ്പാലിറ്റി | കീവ് സിറ്റി മുൻസിപ്പാലിറ്റി | ||
| റൈയിയോണുകൾ | |||
| സർക്കാർ | |||
| • മേയർ | വിറ്റലി ക്ലിഷ്‌കൊ | ||
| ഉയരം | 179 മീ (587 അടി) | ||
| ജനസംഖ്യ (2008 സെൻസസ്) | |||
• ആകെ | 28,19,566 | ||
| • ജനസാന്ദ്രത | 3,299/ച.കി.മീ. (8,540/ച മൈ) | ||
| സമയമേഖല | UTC+2 (EET) | ||
| • Summer (DST) | UTC+3 (EEST) | ||
| പിൻകോഡ് | 01xxx-04xxx | ||
| ഏരിയ കോഡ് | +380 44 | ||
| ലൈസൻസ് പ്ലേറ്റ് | AA (2004നു മുമ്പ്: КА,КВ,КЕ,КН,КІ,KT) | ||
| സഹോദര നഗരങ്ങൾ | അങ്കാറ, ആഥൻസ്, ബെൽഗ്രേഡ്, ബ്രസൽസ്, ബുഡാപെസ്റ്റ്, ഷിക്കാഗോ, ചിസിനാവു, എഡിൻബറോ, ഫ്ലോറൻസ്, ഹെൽസിങ്കി, ക്രാക്കോവ്, ക്യോട്ടോ, ലെയ്പ്സിഗ്, മിൻസ്ക്, മ്യൂണിക്ക്, ഓഡെൻസെ, പാരിസ്, പ്രിട്ടോറിയ, റിഗ, റോം, സാന്റിയാഗോ (ചിലി), സോഫിയ, സ്റ്റോക്ക്‌ഹോം, ടാലിൻ, തമ്പേരെ, ടിബിലിസി, ടൊറോന്റോ, ടുലൂസി, വാഴ്സോ, വൂഹാൻ, വിയെന്ന, വിൽനിയൂസ്, പെരേര, യെരെവാൻ | ||
| വെബ്സൈറ്റ് | http://www.kmr.gov.ua | ||
യുക്രെയിനിന്റെ തലസ്ഥാനവും ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ് കീവ്(IPA: [ˈkɪjiʊ̯];യുക്രേനിയൻ:Київ, റഷ്യൻ:Ки́ев). രാജ്യത്തിന്റെ വടക്കു മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇത് ഡൈനിപ്പർ നദിയുടെ ഇരു കരകളിലുമായി വ്യാപിച്ചുകിടക്കുന്നു. 2022 ജനുവരിയിലെ കണക്കനുസരിച്ച്, 2,952,301 ജനസംഖ്യയുണ്ടായിരുന്ന കീവ് നഗരം യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള ഏഴാമത്തെ നഗരമായി മാറി. കീവ് ഒരു പ്രധാന വ്യാവസായിക, ശാസ്ത്രീയ, വിദ്യാഭ്യാസ, സാംസ്കാരിക കേന്ദ്രംകൂടിയാണ്. ഹൈടെക് വ്യവസായങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചരിത്രപരമായ ലാൻഡ്‌മാർക്കുകൾ എന്നിവയുടെ കേന്ദ്രമാണിത്. കീവ് മെട്രോ ഉൾപ്പെടെയുള്ള വിപുലമായ ഒരു പൊതുഗതാഗത സംവിധാനമാണ് നഗരത്തിലുള്ളത്.
അഞ്ചാം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ സ്ലാവിക് വംശജർ ഇവിടെ താമസമുറപ്പിച്ചതായി കരുതപ്പെടുന്നു. 1240-ലെ മംഗോളിയക്കാരുടെ ആക്രമണത്തിൽ ഈ നഗരം പൂർണ്ണമായി തകർക്കപ്പെടുകയുണ്ടായി. ലിത്വേനിയൻ (ഗ്രാന്റ് ഡച്ചി ഒഫ് പിത്വേനിയ), പോളണ്ട്, റഷ്യ എന്നിവയുടെ ഭരണത്തിൽ കീഴിലുമായിരുന്ന ഈ നഗരം 1991-ൽ, സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം, യുക്രെയിൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ രാജ്യതലസ്ഥാനമായി.