Jump to content

ടൂളൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Toulouse എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടൂളൂസ്

Tolosa
Montage of Toulouse, Top:Pont Saint Pierre and Garonne River, Middle of left:Place du Capitole, Middle of right:Pont-Neuf Bridge, Bottom of left:Capitole de Toulouse, Bottom of center:Arian 5 Space launch Site, Bottom of right:Mediatheque Jose Cabanis
Montage of Toulouse, Top:Pont Saint Pierre and Garonne River, Middle of left:Place du Capitole, Middle of right:Pont-Neuf Bridge, Bottom of left:Capitole de Toulouse, Bottom of center:Arian 5 Space launch Site, Bottom of right:Mediatheque Jose Cabanis
ഔദ്യോഗിക ചിഹ്നം ടൂളൂസ്
Coat of arms
Motto(s): 
Per Tolosa totjorn mai.
(Occitan for "For Toulouse, always more")
Location of ടൂളൂസ്
Map
CountryFrance
RegionOccitanie
DepartmentHaute-Garonne
ArrondissementToulouse
IntercommunalityGrand Toulouse
ഭരണസമ്പ്രദായം
 • Mayor (2008–2014) Pierre Cohen (PS)
Area
1
118.3 ച.കി.മീ.(45.7 ച മൈ)
 • നഗരം
 (2008)
811.6 ച.കി.മീ.(313.4 ച മൈ)
 • മെട്രോ
 (2008)
5,381 ച.കി.മീ.(2,078 ച മൈ)
ജനസംഖ്യ
 (Jan. 2008[1])2
4,39,553
 • റാങ്ക്4th in France
 • ജനസാന്ദ്രത3,700/ച.കി.മീ.(9,600/ച മൈ)
 • നഗരപ്രദേശം
 (1 January 2008)
864,936[2]
 • മെട്രോപ്രദേശം
 (1 January 2008)
1,202,889[3]
സമയമേഖലUTC+01:00 (CET)
 • Summer (DST)UTC+02:00 (CEST)
INSEE/Postal code
വെബ്സൈറ്റ്http://www.toulouse.fr/
1 French Land Register data, which excludes lakes, ponds, glaciers > 1 km2 (0.386 sq mi or 247 acres) and river estuaries. 2 Population without double counting: residents of multiple communes (e.g., students and military personnel) only counted once.

ഫ്രാൻസിലെ ഒരു മുഖ്യ വാണിജ്യ-ഗതാഗത-ഉത്പാദക കേന്ദ്രമാണ് ടൂളൂസ്. ഗാരോൺ നദിയുടെയും മിഡികനാലിന്റെയും തീരത്തായി വ്യാപിച്ചിരിക്കുന്ന ഈ നഗരം ബോർഡാക്സിനു (Bordeaux) 200 കി.മീ. തെ.കിഴക്കായി സ്ഥിതിചെയ്യുന്നു. ഹാട്ടെ-ഗാരോൺ ഡിപ്പാർട്ടുമെന്റിന്റെ (HauteGoronne Department) തലസ്ഥാനം കൂടിയാണ് ടൂളൂസ്. നഗര ജനസംഖ്യ 35,86,88 (1990), നഗര സമൂഹ ജനസംഖ്യ 6,503,36 (1990).

വിമാന-ബഹിരാകാശ സാമഗ്രികളുടെ നിർമ്മാണ കേന്ദ്രം എന്ന നിലയിലാണ് ടൂളൂസ് പ്രസിദ്ധമായിട്ടുള്ളത്. യുദ്ധോപകരണങ്ങൾ, രാസവസ്തുക്കൾ, പാദരക്ഷകൾ, ലോഹ നിർമിത വസ്തുക്കൾ, തുണിത്തരങ്ങൾ, വൈദ്യുതോപകരണങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവയും ഇവിടെ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്നുണ്ട്.

ഒരു മുഖ്യ പ്രസിദ്ധീകരണ-ബാങ്കിങ് കേന്ദ്രം കൂടിയാണ് ടൂളൂസ്. നിരവധി മധ്യകാല സൗധങ്ങൾ ടൂളൂസിലുണ്ട്. റോമൻ വാസ്തുശില്പ മാതൃകയിൽ പണിത സെന്റ്-സെർനിൻ ദേവാലയമാണ് (11-ാം ശ.) ഇതിൽ പ്രധാനം. ടൂളൂസിലെ മുഖ്യ ആകർഷണകേന്ദ്രവും ഈ ദേവാലയംതന്നെ. ഫ്രാൻസിലെ മുഖ്യ ദേവാലയങ്ങളിൽ ഒന്നുകൂടിയാണിത്. മധ്യകാല തത്ത്വചിന്തകനും മതപണ്ഡിതനുമായിരുന്ന സെന്റ് തോമസ് അക്വിനന്റെ ശവകുടീരം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഗോഥിക് മാതൃകയിൽ നിർമിച്ച സെന്റ് എറ്റീനീ ദേവാലയം (12-ാം ശ.), 16-ാം ശ.-ൽ പുതുക്കിപ്പണിത ചർച്ച് ഒഫ് നോത്രെദാം ലാ ബ്ളാൻഷെ (Church of Notre Dame la Blanche) എന്നിവയാണ് നഗരത്തിലെ ശ്രദ്ധേയമായ മറ്റ് ആകർഷണ കേന്ദ്രങ്ങൾ. റോമൻ വാസ്തുശില്പ മാതൃകയിൽ നിർമിച്ച മറ്റു ചില കെട്ടിടങ്ങളും ഇവിടെ കാണാം. ഹോട്ടൽ ഫെൽസിൻസ് (Hotel Felzins), മെയ്സൺ ദ പീയറെ (Maisan de pierre), ഹോട്ടൽ ദ ഏസാത്യെത് ദ ക്ലമൻസ് ഇസോറി (Hotel d' Asse'zatet - de clemence) എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. 1323-ൽ സ്ഥാപിച്ച സാഹിത്യ സംഘടനയായ 'അക്കാദമിഡെസ് ജാക്സ് ഫ്ളോറാക്സ്' (Acadamidex jeux Floraux)ന്റെ ആസ്ഥാനമാണ് ഹോട്ടൽ ദ എസാത്യെത് ദ ക്ലമൻസ് - ഇസോറി. ധാരാളം മ്യൂസിയങ്ങളും ആർട് ഗ്യാലറികളും ലൈബ്രറികളും ടൂളൂസിൽ കാണാം. കാപ്പിറ്റോൾ മന്ദിരം (18-ാം ശ.), ടൂളൂസ് സർവകലാശാല (1229), റോമൻ കത്തോലിക്ക ഇൻസ്റ്റിറ്റ്യൂട്ട് (1970) ഫൈൻ ആർട്സ് മ്യൂസിയം (14-ാം ശ.), എന്നിവ ഇവിടത്തെ പ്രധാന വിദ്യാഭ്യാസ-സാംസ്ക്കാരിക സ്ഥാപനങ്ങളാണ്. ഒരു വാന നിരീക്ഷണകേന്ദ്രവും (1733) ഇവിടെയുണ്ട്. 16-17 ശ.-ൽ നിർമിച്ച ഒരു പാലം ടൂളൂസിനെ സെന്റ് സൈപ്രിയനിന്റെ (St.Cyprien) പടിഞ്ഞാറൻ നഗര പ്രാന്തവുമായി ബന്ധിപ്പിക്കുന്നു. 10 കി.മീ. നീളമുള്ള ഒരു മെട്രോ പാതയും ടൂളൂസിലുണ്ട്. ഫ്രാൻസിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നായ ബ്ളാഗ്നാക് (Blagnac) ടൂളൂസിലാണ്.

ചരിത്രം[തിരുത്തുക]

ബി.സി. 106-ൽ റോമാക്കാർ ടൂളൂസിനെ തങ്ങളുടെ കോളനിയാക്കി. ടോളോസ് (Tolose) എന്നാണ് റോമാക്കാർ നഗരത്തെ വിളിച്ചിരുന്നത്. മധ്യകാലഘട്ടത്തിൽ ഫ്രാൻസിലെ പ്രധാന കലാസാഹിത്യകേന്ദ്രമായി ടൂളൂസ് പ്രശോഭിച്ചു. 419-ൽ വിസ്സിഗോത്തുകളുടെയും, 506-ൽ അക്വിടൈനിന്റെയും (acquitaine) തലസ്ഥാനമായിരുന്നു ടൂളൂസ്. 781 മുതൽ 843 വരെ കാരലിൻജിയൻ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന ടൂളൂസ്, 843-ൽ ഒരു പ്രത്യേക കൗണ്ടിയായി വികസിച്ചു.

13-ാം ശ. -ന്റെ ആദ്യഘട്ടത്തിൽ ആൽബിജെൻസസിനെതിരെ നടന്ന കുരിശു യുദ്ധത്തിൽ ടൂളൂസ് നഗരം കൊള്ളയടിക്കപ്പെട്ടു. 1271-ൽ ടൂളൂസ് ഫ്രാൻസിന്റെ അധീനതയിലായെങ്കിലും ഫ്രഞ്ചു വിപ്ലവത്തിന്റെ ആരംഭം വരെ നിർണായകമായ സ്വയംഭരണാവകാശം ഈ നഗരത്തിനുണ്ടായിരുന്നു. പുനരുദ്ധാരണ കാലഘട്ടത്തിൽ ധാരാളം പ്രൊട്ടസ്റ്റന്റുകാർ ടൂളൂസിൽ വാസമുറപ്പിച്ചു. 16-ാം ശ. -ന്റെ അവസാനത്തിൽ ഉണ്ടായ മതയുദ്ധങ്ങളിൽ റോമൻ കത്തോലിക്കാ പക്ഷത്തായിരുന്നു ടൂളൂസ്. 1562-ൽ നഗരവാസികളായ നാലായിരത്തോളം പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ കൊല്ലപ്പെടുകയുണ്ടായി. 1814-ൽ ടൂളൂസിനെ വെല്ലിങ്ടൺ പ്രഭുവിന്റെ അധീനതയിലുള്ള ബ്രിട്ടീഷ്സേന പിടിച്ചെടുത്തു. 19-ാം ശ.-ന്റെ മധ്യത്തോടെ ഇത് ഒരു വ്യാവസായിക നഗരമായി വികാസം നേടി. രണ്ടാംലോകയുദ്ധകാലത്ത് ടൂളൂസ് നഗരം (1942-1944) ജർമൻ അധീനതയിലായിരുന്നു.

കാലാവസ്ഥ പട്ടിക for Toulouse
JFMAMJJASOND
 
 
51.7
 
9
2
 
 
51.3
 
11
3
 
 
53.8
 
14
5
 
 
66.8
 
16
7
 
 
77.2
 
21
10
 
 
64.4
 
24
13
 
 
45.4
 
28
16
 
 
50.5
 
28
16
 
 
52.2
 
24
13
 
 
52.3
 
19
10
 
 
50.7
 
13
5
 
 
52.2
 
10
3
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
2
 
49
36
 
 
2
 
52
38
 
 
2.1
 
57
40
 
 
2.6
 
61
44
 
 
3
 
69
51
 
 
2.5
 
76
56
 
 
1.8
 
82
60
 
 
2
 
82
61
 
 
2.1
 
76
55
 
 
2.1
 
66
49
 
 
2
 
55
41
 
 
2.1
 
50
38
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ
Toulouse പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 9.4
(48.9)
11.2
(52.2)
14.0
(57.2)
16.2
(61.2)
20.5
(68.9)
24.2
(75.6)
27.6
(81.7)
27.5
(81.5)
24.2
(75.6)
18.9
(66)
13.0
(55.4)
10.1
(50.2)
18.1
(64.6)
പ്രതിദിന മാധ്യം °C (°F) 5.8
(42.4)
7.2
(45)
9.3
(48.7)
11.4
(52.5)
15.4
(59.7)
18.8
(65.8)
21.7
(71.1)
21.7
(71.1)
18.6
(65.5)
14.3
(57.7)
9.1
(48.4)
6.7
(44.1)
13.3
(55.9)
ശരാശരി താഴ്ന്ന °C (°F) 2.2
(36)
3.2
(37.8)
4.5
(40.1)
6.5
(43.7)
10.3
(50.5)
13.3
(55.9)
15.7
(60.3)
15.9
(60.6)
12.9
(55.2)
9.6
(49.3)
5.2
(41.4)
3.3
(37.9)
8.6
(47.5)
മഴ/മഞ്ഞ് mm (inches) 51.7
(2.035)
51.3
(2.02)
53.8
(2.118)
66.8
(2.63)
77.2
(3.039)
64.4
(2.535)
45.4
(1.787)
50.5
(1.988)
52.2
(2.055)
52.3
(2.059)
50.7
(1.996)
52.2
(2.055)
668.5
(26.319)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ 9.6 9 9.5 10.2 10.2 7.6 5.3 5.8 6.7 8 8.7 8.5 99.1
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 104 119 182 184 217 207 245 238 195 138 96 84 2,009
Source #1: Météo France[4]
ഉറവിടം#2: World Meteorological Organisation[5]

ജനസംഖ്യ[തിരുത്തുക]

Historical Population
Urban Area Metropolitan
Area
1695
43,000
1750
48,000
1790
52,863
1801
50,171
1831
59,630
1851
95,277
1872
126,936
1911
149,000
1936
213,220
1946
264,411
1954
268,865
1962
329,044
1968
439,764
474,000
1975
509,939
585,000
1982
541,271
645,000
1990
650,336
797,373
1999
761,090
964,797
2008
864,936
1,202,889

അവലംബം[തിരുത്തുക]

  1. (in French) INSEE. "Commune : Toulouse (31555)". Archived from the original on 2012-07-07. Retrieved March 22, 2012.
  2. (in French) INSEE. "Unité urbaine 2010 : Toulouse (31701)". Archived from the original on 2012-07-07. Retrieved March 22, 2012.
  3. (in French) INSEE. "Aire urbaine 2010 : Toulouse (004)". Archived from the original on 2012-07-07. Retrieved March 22, 2012.
  4. "Prévisions météo de Météo-France – Climat en France". Météo France. Archived from the original on 2016-05-17. Retrieved 2 October 2009.
  5. "World Weather Information Service – Toulouse". Retrieved 20 May 2010.

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൂളൂസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടൂളൂസ്&oldid=3912728" എന്ന താളിൽനിന്ന് ശേഖരിച്ചത്