ഉള്ളടക്കത്തിലേക്ക് പോവുക

ടോറോണ്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Toronto എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടോറോണ്ടോ
സിറ്റി ഓഫ് ടൊറന്റോ
പതാക ടോറോണ്ടോOfficial seal of ടോറോണ്ടോ
ഔദ്യോഗിക ലോഗോ ടോറോണ്ടോ
ശബ്ദോത്പത്തി: From the Mohawk word tkaronto ('tree in the water there'), the name of a channel between Lakes Simcoe and Couchiching
വിളിപ്പേരുകൾ: 
മുദ്രാവാക്യം: 
Diversity Our Strength[1][2][a]
Map
ടോറോണ്ടോ is located in Ontario
ടോറോണ്ടോ
ടോറോണ്ടോ
Location of Toronto in Ontario
ടോറോണ്ടോ is located in Canada
ടോറോണ്ടോ
ടോറോണ്ടോ
Location of Toronto in Canada
ടോറോണ്ടോ is located in North America
ടോറോണ്ടോ
ടോറോണ്ടോ
Location of Toronto in North America
Coordinates: 43°39′09″N 79°22′54″W / 43.65250°N 79.38167°W / 43.65250; -79.38167
Countryകാനഡ
Provinceഒന്റാറിയോ
Regionസതേൺ ഒന്റാറിയോ
Establishedഓഗസ്റ്റ് 27, 1793; 233 years ago (1793-08-27) (as York)
Incorporatedമാർച്ച് 6, 1834; 192 years ago (1834-03-06) (as Toronto)
Changed divisionജനുവരി 20, 1953; 73 years ago (1953-01-20) (from York County to Metropolitan Toronto)
Amalgamatedജനുവരി 1, 1998; 28 years ago (1998-01-01)
Communities
സർക്കാർ
  തരംSingle-tier municipality with a mayor–council system
  ഭരണസമിതിടൊറന്റോ സിറ്റി കൗൺസിൽ
  മേയർഒലീവിയ ചൗ
  Statutory Deputy Mayorഔസ്മ മാലിക്
വിസ്തീർണ്ണം
  Total
631.10 ച.കി.മീ. (243.67  മൈ)
  നഗരപ്രദേശം
1,829.05 ച.കി.മീ. (706.20  മൈ)
  CMA5,902.75 ച.കി.മീ. (2,279.06  മൈ)
ഏറ്റവും താഴ്ന്നത്
76.5 മീ (251.0 അടി)
ജനസംഖ്യ
  Total
27,94,356
  ഏകദേശം 
(2025)
32,71,830[7]
  റാങ്ക്
  ജനസാന്ദ്രത4,427.8/ച.കി.മീ. (11,468/ച മൈ)
  CMA
62,02,225 (1st)
  Region
97,65,188
DemonymTorontonian
GDP (Nominal, 2022)
  CMACA$522.4 billion
  Per capitaCA$79,249 
സമയമേഖലUTC−05:00 (EST)
  Summer (DST)UTC−04:00 (EDT)
Postal code span
ഏരിയകോഡുകൾ416, 647, 437, 942
ClimateHot-summer humid continental climate (Dfa)[b]
വെബ്സൈറ്റ്www.toronto.ca വിക്കിഡാറ്റയിൽ തിരുത്തുക

കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ടോറോണ്ടോ (pronounced /təˈrɒntoʊ/) രാജ്യത്തെ പ്രവിശ്യയായ ഒണ്ടാറിയോ പ്രവിശ്യയുടെ തലസ്ഥാനമാണ്‌. ഒണ്ടാറിയോയുടെ തെക്ക്ഭാഗത്ത് ഒണ്ടാറിയോ തടാകത്തിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ഒരു തുറമുഖത്താണ് കാനഡയുടെ സാമ്പത്തികതലസ്ഥാനമായ ടൊറാന്റോ നഗരം സ്ഥിതിചെയ്യുന്നത്.[9][10] മെക്സിക്കോ സിറ്റി, ന്യൂയോർക്ക് സിറ്റി, ലോസ് ഏഞ്ചൽസ് എന്നിവയ്ക്ക് പിന്നിൽ വടക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ നഗരമായ ഇവിടെ, 2021 ലെ സെൻസസ് പ്രകാരം 2,794,356 ജനസംഖ്യയുണ്ടായിരുന്നു. ടൊറന്റോ പ്രോപ്പറും ചുറ്റുമുള്ള നാല് പ്രദേശങ്ങളായ പീൽ, യോർക്ക്, ഡർഹാം, ഹാൽട്ടൺ എന്നിവയും ചേർന്ന ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (ജിടിഎ) , 6,712,341 ജനസംഖ്യയുള്ളപ്പോൾ,[11] ടൊറന്റോ സെൻസസ് മെട്രോപൊളിറ്റൻ ഏരിയയിൽ (സിഎംഎ), ഒരു വ്യത്യസ്തമായ നിർവചനത്തോടെ 7,106,379 ജനസംഖ്യയുണ്ട്. വ്യവസായം, ധനകാര്യം, കല, കായികം, സംസ്കാരം എന്നിവയുടെ ഒരു അന്താരാഷ്ട്ര കേന്ദ്രമായി അറിയപ്പെടുന്ന ടൊറന്റോ, ലോകത്തിലെ ഏറ്റവും ബഹുസാംസ്കാരിക, കോസ്മോപൊളിറ്റൻ നഗരങ്ങളിൽ ഒന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.[12][13][14]

കാനഡയിലെ ഏറ്റവും ജനസംഖ്യ കൂടിയ മെട്രോപൊലിറ്റൻ നഗരവുമാണ് ടോറോണ്ടോ. എന്നാൽ നഗരജനസംഖ്യയിൽ ഭൂരിഭാഗവും ടോറോണ്ടോ നഗരകേന്ദ്രത്തെക്കാൾ മോൺട്രിയൽ (montreal) നഗരാസ്ഥാനത്താണ് വസിക്കുന്നത്. ഒണ്ടാറിയോ തടാകത്തിന്റെ വടക്കു പടിഞ്ഞാറ് തീരപ്രദേശത്തുസ്ഥിതിചെയ്യുന്ന ടോറോണ്ടോ കാനഡയിലെ തിരക്കേറിയ തുറമുഖങ്ങളിൽ ഒന്ന് കൂടിയാണ്. ജനസംഖ്യ : 635, 395 (1996).

കാനഡയിലെ പ്രധാന ഉത്പാദന-സാമ്പത്തിക- വാർത്താവിനിമയ കേന്ദ്രം കൂടിയാണ് ടോറോണ്ടോ. കനേഡിയൻ നിർമ്മാണ വ്യവസായത്തിന്റെ മൂന്നിലൊന്ന് ടോറോണ്ടോയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കൂടാതെ കാനഡയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ആയ ദ് ടോറോണ്ടോ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനവുംടോറോണ്ടോയാണ്. മുദ്രണം, പ്രസിദ്ധീകരണം, ടെലിവിഷൻ, ഫിലിം നിർമ്മാണം എന്നിവയാണ് ടോറോണ്ടോയിലെ മുഖ്യ ഉത്പാദന-സാമ്പത്തിക പ്രവർത്തനങ്ങൾ. കാനഡയിലെ ഏറ്റവും വലിയ മ്യൂസിയവും പബ്ളിക് ലൈബ്രറി ശൃംഖലയും ടോറോണ്ടോയിലാണ് പ്രവർത്തിക്കുന്നത്.

നദികളും ആഴത്തിലുള്ള ഗിരികന്ദരങ്ങളും നഗര വനങ്ങളും ഇടകലർന്ന വിശാലമായ ചരിഞ്ഞ ഒരു പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന ടൊറന്റോ പ്രദേശത്ത് 10,000 വർഷത്തിലേറെയായി തദ്ദേശീയ ജനത അധിവസിക്കുന്നു. വ്യാപകമായി തർക്കമുള്ള ടൊറന്റോ പർച്ചേസിന് ശേഷം, മിസിസ്വാഗ ജനത ഈ പ്രദേശം ബ്രിട്ടീഷ് കിരീടത്തിന് മുന്നിൽ അടിയറ വച്ചശേഷം, 1793-ൽ ബ്രിട്ടീഷുകാർ യോർക്ക് പട്ടണം സ്ഥാപിക്കുകയും പിന്നീട് അതിനെ അപ്പർ കാനഡയുടെ തലസ്ഥാനമായി നിശ്ചയിക്കുകയും ചെയ്തു. 1812-ലെ യുദ്ധസമയത്ത് യോർക്ക് യുദ്ധം നടന്ന സ്ഥലമായിരുന്ന ഈ പട്ടണം കനത്ത നാശനഷ്ടങ്ങൾക്കും അമേരിക്കൻ സൈന്യത്തിന്റെ രണ്ടാഴ്ചത്തെ അധിനിവേശത്തിനും കാരണമായി. 1834-ൽ യോർക്ക് പട്ടണം ടൊറന്റോ നഗരം എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും സംയോജിപ്പിക്കപ്പെടുകയും ചെയ്തു.

ചരിത്രം

[തിരുത്തുക]

വെള്ളക്കാരുടെ അധിനിവേശത്തിനു മുമ്പ് ഇറോക്വായിസ് ഇൻഡ്യൻ (Iroquois Indian) വംശജരാണ് ടോറോണ്ടോമേഖലയിൽ വസിച്ചിരുന്നത്. 1615-ൽ ഫ്രഞ്ച് സാഹസികൻ എറ്റിന്നെ ബ്രൂലി (Etienne Brule) ടോറോണ്ടോയിൽ എത്തിയതോടെ ടോറോണ്ടോഫ്രഞ്ച് അധിനിവേശത്തിന്റെ വേദിയായി. 1720-ൽ ഫ്രഞ്ചുകാർ ഇവിടെ ഒരു പണ്ടകശാല തുറക്കുകയും, 1750-ൽ ടോറോണ്ടോ കോട്ട നിർമ്മിക്കുകയും ചെയ്തു. എന്നാൽ 1759-ൽ ബ്രിട്ടീഷുകാരുടെ കടന്നാക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ചുകാർ തന്നെ ഈ കോട്ട നശിപ്പിച്ചു. 1763-ലെ പാരീസ് ഉടമ്പടി പ്രകാരം കാനഡ ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായി.

1793-ൽ ലഫ്റ്റനന്റ് ഗവർണർ ജോൺ ഗ്രേവ്സ് സിംകോ, ടോറോണ്ടോയെ 'യോർക്ക്' എന്നു പുനർനാമകരണം ചെയ്ത് അപ്പർ കാനഡയുടെ ആസ്ഥാനമാക്കി. 1812-ൽ അമേരിക്കൻ സൈന്യം യോർക്കിനെ അഗ്നിക്കിരയാക്കി. 1834-ൽ യോർക്കിനെ ടോറോണ്ടോ എന്നു പുനർനാമകരണം ചെയ്തു. 1873-ൽ ടോറോണ്ടോയുടെ പ്രഥമ മേയറായ വില്യം ലെയൺ മെക്കൻസിയുടെ നേതൃത്വത്തിൽ ബ്രിട്ടനെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടു. 1841-ൽ അപ്പർ ലോവർ കാനഡാ പ്രവിശ്യകൾ ഏകീകരിക്കുകയും ടോറോണ്ടോ തലസ്ഥാനമായി നിലനിർത്തുകയും ചെയ്തു. തുടർന്ന് 1867-ലെ കോൺഫെഡറേഷനും കോളനികളുടെ വിഭജനവും ടോറോണ്ടോയെ ഒണ്ടാറിയോ പ്രവിശ്യയുടെ തലസ്ഥാനമാക്കി മാറ്റി.

17, 18 നൂറ്റാണ്ടുകളിൽ അമേരിക്കൻ ഇന്ത്യക്കാർ ടോറോണ്ടോയെ ഒണ്ടാറിയോ-ഹഡ്സൺ തടാകങ്ങൾക്കു മധ്യേ കരമാർഗ്ഗമുള്ള ഒരു സഞ്ചാരപാതയായി ഉപയോഗിച്ചിരുന്നു. 1791-ൽ അപ്പർ കാനഡ, ബ്രിട്ടീഷ് കോളനിയുടെ ലഫ്റ്റനന്റ് ഗവർണറായി അവരോധിക്കപ്പെട്ട ജോൺ ഗ്രേവ്സ് സിംകോ (John Graves Simco) പുതിയ പ്രവിശ്യയുടെ തലസ്ഥാനം ന്യൂയോർക്കിൽ നിന്ന് ടോറോണ്ടോയിലേക്കു മാറ്റി. 1791-ൽ സിംകോ ഇവിടെ 'യോർക്ക്' (york) എന്ന പേരിൽ ഒരു അധിവാസിതമേഖല സ്ഥാപിച്ചു. 1834-ൽ പ്രസ്തുത പട്ടണം ടോറോണ്ടോ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. 19 ആം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ടോറോണ്ടോ കാനഡയിലെ ഒരു പ്രമുഖ ഉത്പാദന- ഗതാഗത കേന്ദ്രമായി വളർന്നു തുടങ്ങി. 1954-ൽ മെട്രോപൊലിറ്റൻ ടോറോണ്ടോ മുനിസിപ്പാലിറ്റി അമേരിക്കയിലെ ആദ്യത്തെ ഗവൺമെന്റ് ഫെഡറേഷനായി. ടോറോണ്ടോയും 12 നഗരപ്രാന്ത പ്രവിശ്യകളും ചേർന്നതാണ് മെട്രോപൊലിറ്റൻ ടോറോണ്ടോ.

യൂറോപ്പ്യന്മാർ ഇന്നത്തെ ടൊറോന്റോയിൽ എത്തിയപ്പോഴേക്കും അവിടേ ഹൂറോൺ വംശക്കാർ ഇറോക്വിയൻ വംശജരെ പുറത്താക്കി ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. ഇറോക്വിയോൻ വാക്കായ,വെള്ളത്തിൽ മരങ്ങളുള്ള സ്ഥലം എന്നർഥമുള്ള ട്കാറോണ്ടോ ( tkaronto) എന്ന വാക്കിൽനിന്നുമാണ്‌ ടോറോണ്ടോ എന്ന പേരുണ്ടായതെന്ന് കരുതുന്നു [15]. ഫ്രഞ്ച് കച്ചവടക്കാർ 1750-ൽ റൂയില്ലെ കോട്ട (Fort Rouillé) നിർമ്മിച്ചു[16] അമേരിക്കൻ സ്വാതന്ത്ര്യ സമരക്കാലത്ത് (1775–1783) ബ്രിട്ടീഷ് കുടിയേറ്റക്കാരുടെ എണ്ണത്തിൽ ആധിക്യമുണ്ടായി.

1812-ലെ യുദ്ധത്തിന്റെ ഭാഗമായ യോർക്ക് യുദ്ധത്തിൽ അമേരിക്കൻ സൈന്യം ഈ നഗരം പിടിച്ചടക്കുകയും പാർലമെന്റ് മന്ദിരത്തിന്‌ തീവയ്ക്കുകയും നഗരത്തിന്റെ മിക്കവാറും ഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്തു. [17] 1834 മാർച്ച് 6-ന്‌ ടൊറോന്റോ നഗരം പുനസ്ഥാപിക്കപ്പെട്ടു, 9000-ത്തോളം നഗരവാസികളിൽ അടിമത്തത്തിൽനിന്നും രക്ഷപ്പെട്ട പല കറുത്ത വംശജരുമുണ്ടായിരുന്നു(ആഫ്രിക്കൻ അമേരിക്കൻ).[18] 19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നഗരത്തിലെ ജനസംഖ്യ വർദ്ധിക്കുകയും കാനഡയിലേക്കുള്ള കുടിയേറ്റക്കാറുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായിത്തീരുകയും ചെയ്തു, 1845-1852 കാലത്ത് അയർലണ്ടിലുണ്ടായ ക്ഷാമത്തെത്തുടർന്ന് ഐറിഷ് കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടായി.

1945-നു ശേഷം

[തിരുത്തുക]

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിയൻ രാജ്യങ്ങളിൽ നിന്നുമുള്ള അഭയാർഥികളുടെയും ചൈനയിൽനിന്നും ജോലിതേടി വരുന്നവരുടേയും ഇറ്റലി, പോർച്ചുഗീസ് രാജ്യങ്ങളിലിനിന്നുമുള്ള നിർമ്മാണത്തൊഴിലാളികളുടെയും വരവിനെത്തുടർന്ന് 1951-ഓടെ ഇവിടത്തെ ജനസംഖ്യ ഒരു ദശലക്ഷം കടന്നു. വംശീയാടിസ്ഥാനത്തിലുള്ള കുടിയേറ്റനിയമങ്ങൾ 1960-കളിൽ ഇല്ലായ്‌മ ചെയ്തതോടെ, ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള കുടിയേറ്റം വർദ്ധിച്ചു- 1980-കളിൽ ടോറോണ്ടോ, മോണ്ട്രിയോളിനെ പിന്തള്ളി കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും കാനഡയുടെ സാമ്പത്തികതലസ്ഥാനവുമായി. ക്യൂബെക് സ്വയംഭരണ പ്രക്ഷോഭത്തെത്തുടർന്ന് പല അന്തരാഷ്ട്ര കമ്പനികളും അവയുടെ ആസ്ഥാനം മോണ്ട്രിയോളിൽനിന്നും ടോറോണ്ടോയിലേക്കും മറ്റു പടിഞ്ഞാറൻ കനേഡിയൻ നഗരങ്ങളിലേക്കും മാറ്റി.[19]

വിദ്യാഭ്യാസം

[തിരുത്തുക]
University College at University of Toronto
The Ontario College of Art and Design

1827-ൽ സ്ഥാപിതമായ യൂണിവേർസിറ്റി ഒഫ് ടോറോണ്ടോ ഒണ്ടേറൊയോവിലെ ഏറ്റവും ആദ്യം സ്ഥാപിതമായ യൂണിവേർസിറ്റിയും പ്രധാന ഗവേഷണകേന്ദ്രവുമാണ്‌.

ടോറോണ്ടോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് 558 പബ്ലിക് സ്കൂളുകൾ നടത്തുന്നു. 451 എലമന്ററി സ്കൂളുകളും 102 ഹൈസ്കൂളുകളും ഉൾപ്പെടുന്ന ഇത് കാനഡയിലെ ഏറ്റവും വലിയ പബ്ലിക് സ്കൂൾ ബോർഡാണ്‌.[20]

കാനഡയിലെ ഏറ്റവും വലിയ പബ്ലിക് ലൈബ്രറി സിസ്റ്റമാണ്‌ 99 ബ്രാഞ്ചുകളുള്ള ടോറോണ്ടോ പബ്ലിക് ലൈബ്രറി.[21]

ഗതാഗതം

[തിരുത്തുക]
A TTC CLRV streetcar.
ഹൈവേ 401, വടക്കേ അമേരിക്കയിലെ ഏറ്റവും തിരക്കുള്ള ഹൈവേ

ടോറോണ്ടോ ട്രാൻസിറ്റ് കമ്മീഷൻ (TTC) വടക്കേ അമേരിക്കൻ വൻ‌കരയിലെ ഏറ്റവും വലിയ മൂന്നാമത്തെ പബ്ലിക് ട്രാൻസിറ്റ് സിസ്റ്റമാണ്‌(ന്യൂ യോർക്ക് ട്രാൻസിറ്റ് അതോറിറ്റി, മെക്സിക്കോ സിറ്റി മെട്രോ എന്നിവ കഴിഞ്ഞാൽ). ഒണ്ടാറിയോയിലെ ഗവൺ‌മെന്റ്, ടോറോണ്ടോയിലും സമീപപ്രദേശങ്ങളിലും ഗോ ട്രാൻസിറ്റ് എന്ന പേരിലെ റെയിൽ-ബസ് ശൃംഖലയും നടത്തുന്നു, 2009 ജനുവരിയിലെ കണക്കുകൾ പ്രകാരം ആഴ്ചയിലെ ഓരോ പ്രവൃത്തിദിവസത്തിലും ഏകദേശം 2,05,000 തീവണ്ടി/ബസ് യാത്രക്കാർ ഗോ ട്രാൻസിറ്റ് ഉപയോഗിക്കുന്നു.[22] കാനഡയിലെ ഏറ്റവും തിരക്കുപിടിച്ച ടോറോണ്ടോ പിയേർസൺ അന്താരാഷ്ട്രവിമാനത്താവളം (IATA: YYZ) നഗരത്തിന്റെ പടിഞ്ഞാറൻ അതിർത്തിക്ക് സമീപം സ്ഥിതിചെയ്യുന്നു.

ടോറോണ്ടോ ഭൂപടം

പ്രത്യേകതകൾ

[തിരുത്തുക]

മോൺട്രിയൽ ബാങ്ക് ടവർ (285 മീ.), സ്കോട്ടിയ പ്ലാസ (276 മീ.), കൊമേഴ്സ് കോർട്ട് വെസ്റ്റ് (239 മീ.) എന്നിവ ടൊറന്റോയിൽ സ്ഥിതിചെയ്യുന്നു. സി. എൻ. ടവറാണ് (കനേഡിയൻ നാഷണൽ) (553 മീ.) നഗരത്തിലെ മറ്റൊരു പ്രത്യേകത.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ടോറോണ്ടോ യാത്രാ സഹായി

അവലംബം

[തിരുത്തുക]
  1. Toronto, City of (2020). "History of City Symbols". www.toronto.ca. City of Toronto. Archived from the original on August 12, 2021. Retrieved October 27, 2020.
  2. Harzig, Christiane; Juteau, Danielle; Schmitt, Irina (2006). The Social Construction of Diversity: Recasting the Master Narrative of Industrial Nations. Berghahn Books. p. 310. ISBN 978-1-57181-376-3. In reflecting and capturing this sense of the city, one of the first actions of the newly amalgamated Toronto City Council in 1998 was to adopt "Diversity Our Strength" as its official motto.
  3. City of Toronto Government (August 18, 2017). "Equity, Diversity & Inclusion". City of Toronto. Archived from the original on October 9, 2020. Retrieved October 27, 2020.
  4. 1 2 "Population and dwelling counts, for Canada, provinces and territories, and census subdivisions (municipalities), 2021 and 2016 censuses – 100% data". Statistics Canada. 9 February 2022. Archived from the original on February 9, 2022. Retrieved 28 April 2025.
  5. 1 2 "Population and dwelling counts, for Canada and population centres, 2021 and 2016 censuses – 100% data". Statistics Canada. 9 February 2022. Archived from the original on November 25, 2022. Retrieved 28 April 2025.
  6. 1 2 "Population and dwelling counts, for Canada, provinces and territories, census metropolitan areas and census agglomerations, 2021 and 2016 censuses – 100% data". Statistics Canada. 9 February 2022. Archived from the original on March 27, 2022. Retrieved 28 April 2025.
  7. "Population estimates, July 1, by census division, 2021 boundaries". Statistics Canada. January 14, 2026. Archived from the original on February 7, 2026. Retrieved January 31, 2026.
  8. Government of Canada, Statistics Canada (November 27, 2024). "Gross domestic product (GDP) at basic prices, by census metropolitan area (CMA)". www150.statcan.gc.ca. Retrieved November 29, 2024.
  9. Citymayors.com, Toronto Star (2004). Retrieved on 2007-07-08.
  10. "Toronto (#10)", "World's Most Economically Powerful Cities." Forbes (2008). Retrieved on 2008-10-31.
  11. "Population and dwelling counts: Canada, provinces and territories, census divisions and census subdivisions (municipalities)". Statistics Canada. February 9, 2022. Archived from the original on February 9, 2022. Retrieved April 26, 2026.
  12. Robert Vipond (April 24, 2017). Making a Global City: How One Toronto School Embraced Diversity. University of Toronto Press. p. 147. ISBN 978-1-4426-2443-6.
  13. Ute Husken; Frank Neubert (November 7, 2011). Negotiating Rites. Oxford University Press. p. 163. ISBN 978-0-19-981230-1.
  14. Stewart, Ashleigh (July 29, 2023). "Toronto, Canada: An unlikely hub for North American arts and culture". The Post. Archived from the original on August 6, 2025. Retrieved May 19, 2025.
  15. "The real story of how Toronto got its name". Natural Resources Canada (2005). Archived from the original on 2011-12-09. Retrieved 2010 ആഗസ്റ്റ് 25. {{cite web}}: Check date values in: |accessdate= (help)
  16. Fort Rouillé Archived 2012-09-13 at the Wayback Machine, Jarvis Collegiate Institute (2006). ശേഖരിച്ച തീയതി 2010 ആഗസ്റ്റ് 25
  17. "Battle of York". Archived from the original on 2007-08-20. Retrieved 2010-ആഗസ്റ്റ് 25. {{cite web}}: Check date values in: |accessdate= (help)
  18. Black history at the City of Toronto Archives, City of Toronto (2009). ശേഖരിച്ച തീയതി 2010-ആഗസ്റ്റ് 25.
  19. Westward ho? The shifting geography of corporate power in Canada Archived 2013-09-02 at the Wayback Machine, Journal of Canadian Studies (2002). ശേഖരിച്ചത് 2010 ആഗസ്റ്റ് 26.
  20. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2007-06-19. Retrieved 2010-08-11.
  21. "Toronto Public Library contributes 63 millionth record" OCLC (2006-02-03). Retrieved on 2007-07-08.
  22. "GO by the numbers". Archived from the original on 2008-06-24. Retrieved 2009-01-19.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടോറോണ്ടോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. The motto is typically rendered without punctuation, while the city's coat of arms uses typographical bullets to space the words used in the motto. However, some sources from the municipal government of Toronto use punctuation to describe the motto as "Diversity, Our Strength."[3]
  2. Warm-summer (Dfb) before climate change
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല
"https://ml.wikipedia.org/w/index.php?title=ടോറോണ്ടോ&oldid=4665124" എന്ന താളിൽനിന്ന് ശേഖരിച്ചത്