നുനാവട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nunavut എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നുനാവട്
ᓄᓇᕗᑦ (Inuktitut)
പതാക നുനാവട്
Flag
ഔദ്യോഗിക ചിഹ്നം നുനാവട്
Coat of arms
ആദർശസൂക്തം: ᓄᓇᕗᑦ ᓴᙱᓂᕗᑦ (Inuktitut)
"Nunavut Sannginivut"
"Our land, our strength"
"Notre terre, notre force"
BC
AB
MB
NB
PE
NS
NL
YT
Canadian Provinces and Territories
ConfederationApril 1, 1999 (19 years ago) (13th)
CapitalIqaluit
Largest cityIqaluit
Government
 • CommissionerNellie Kusugak
 • PremierJoe Savikataaq (consensus government)
LegislatureLegislative Assembly of Nunavut
Federal representation(in Canadian Parliament)
House seats1 of 338 (0.3%)
Senate seats1 of 105 (1%)
Area[1]
 • Total20,38,722 കി.മീ.2(7,87,155 ച മൈ)
 • ഭൂമി18,77,787 കി.മീ.2(7,25,018 ച മൈ)
 • ജലം1,60,935 കി.മീ.2(62,137 ച മൈ)  7.9%
പ്രദേശത്തിന്റെ റാങ്ക്Ranked 1st
 20.4% of Canada
Population (2016)
 • Total35944 [1]
 • കണക്ക് (2018 Q4)38,650[2]
 • റാങ്ക്Ranked 12th
 • സാന്ദ്രത0.02/കി.മീ.2(0.05/ച മൈ)
ജനസംബോധനNunavummiut
Nunavummiuq (sing.)[3]
Official languagesഇംഗ്ലീഷ്
French
Inuit languages (Inuktitut
and Inuinnaqtun)[4]
GDP
 • Rank13th
 • Total (2011)C$1.964 billion[5]
 • Per capitaC$58,452 (6th)
സമയ മേഖലUTC-5, UTC-6, UTC-7
Postal abbr.NU
Postal code prefixX
ഐ.എസ്.ഓ. 3166CA-NU
FlowerPurple Saxifrage[6]
Treen/a
BirdRock Ptarmigan[7]
വെബ്‌സൈറ്റ്www.gov.nu.ca
Rankings include all provinces and territories

നുനാവട് കാനഡയുടെ ഏറ്റവും പുതിയതും, വലുതും ഏറ്റവും വടക്കുള്ളതുമായ പ്രവിശ്യയാണ്. 1999 ഏപ്രിൽ 1-ന് നുനാവുട് ആക്റ്റ്, നുനാവട് ലാന്റ് ക്ലെയിംസ് എഗ്രീമെന്റ് ആക്ട് എന്നിവയനുസരിച്ച് വടക്കുകിഴക്കൻ പ്രവിശ്യകളിൽനിന്നു ഔദ്യോഗികമായി വേർപെടുത്തിയെങ്കിലും 1993 ൽ ഇതിന്റെ അതിർത്തികൾ വിഭാവനം ചെയ്യപ്പെട്ടിരുന്നു.  1949 ൽ ന്യൂഫൗണ്ട്ലാൻഡ് പ്രവിശ്യയുടെ ഏകീകരണത്തിനുശേഷമുള്ള  കാനഡയുടെ രാഷ്ട്രീയ ഭൂപടത്തിലെ ആദ്യത്തെ പ്രധാന മാറ്റത്തിനു നാന്ദികുറിച്ചത് നനാവാട് പ്രദേശത്തിന്റെ സൃഷ്ടിയോടെയാണ്.  

വടക്കൻ കാനഡയുടെ ഒരു പ്രധാന ഭാഗവും കനേഡിയൻ ആർട്ടിക് ദ്വീപസമൂഹങ്ങളുടെ ഭൂരിഭാഗവും നുനാവട് പ്രദേശത്തിലുൾപ്പെട്ടിരിക്കുന്നു. ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യ ഉപവിഭാഗവും അതുപോലെതന്നെ വടക്കേ അമേരിക്കയിൽ രണ്ടാമത്തേതുമാണ് (ഗ്രീൻലാന്ഡിനു ശേഷം). കിഴക്ക് ബാഫിൻ ദ്വീപിൽ സ്ഥിതിചെയ്യുന്ന തലസ്ഥാനമായ ഇക്കാല്യൂട്ട് (മുൻപ് "ഫ്രോബിഷർ ബേ") 1995 ലെ തലസ്ഥാന ജനഹിതപരിശോധന  പ്രകാരമാണ് തെരഞ്ഞെടുത്തത്. ഇവിടുത്തെ മറ്റു പ്രധാന സമൂഹങ്ങളിൽ റാങ്കിൻ ഇൻലെറ്റ്, കേംബ്രിഡ്ജ് ബേ തുടങ്ങിയ പ്രാദേശിക കേന്ദ്രങ്ങളും ഉൾപ്പെടുന്നു.

നുനവാട് പ്രവിശ്യയിൽ ദൂരെ വടക്കുഭാഗത്തുള്ള എല്ലെസ്മിയർ ദ്വീപ് ഉൾപ്പെടുന്നതോടൊപ്പം വിക്ടോറിയ ദ്വീപിന്റെ കിഴക്ക്, തെക്കു ഭാഗങ്ങൾ ഇതിന്റെ പടിഞ്ഞാറു ഭാഗത്തും പ്രവിശ്യയുടെ മറ്റുഭാഗങ്ങളുടെ തെക്കുകിഴക്കൻ ദിശയിൽ അനദിവിദൂരത്തിലായിക്കിടക്കുന്ന ജയിംസ് ഉൾക്കടലിലെ അക്കിമിസ്കി ദ്വീപും ഉൾപ്പെട്ടിരിക്കുന്നു. വടക്കേ അമേരിക്കയുടെ മറ്റു പ്രദേശങ്ങളുമായി ഹൈവേ വഴി ബന്ധിപ്പിക്കപ്പെടാത്ത കാനഡയിലെ ഒരേയൊരു പ്രദേശമാണിത്.

കാനഡയിലെ പ്രവിശ്യകളിലും പ്രദേശങ്ങളിലുംവച്ച് ഏറ്റവും കുറവു ജനസംഖ്യയുള്ള രണ്ടാമത്തെ പ്രദേശമെന്നതുപോലെ ഏറ്റവും കൂടുതൽ ഭൂതല വിസ്തീർണ്ണവുമുള്ള പ്രദേശവുമാണിത്.  ലോകത്തെ ഏറ്റവും വിദൂരത്തിലുള്ള പ്രദേശങ്ങളിലൊന്നും വിരളമായ അധിവാസ കേന്ദ്രങ്ങളുമുള്ള ഇവിടുത്തെ ജനസംഖ്യ 35,944 ആണ്. ഇവർ ഇന്യൂട്ട് വംശജരും  ഏതാണ്ട് 1,750,000 ചതുരശ്ര കിലോമീറ്റർ (680,000 ചതുരശ്ര മൈൽ), അല്ലെങ്കിൽ മെക്സിക്കോയേക്കാളും ഒരൽപം ചെറുതുമായ ഒരു പ്രദേശത്ത് ചിതറിക്കിടക്കുന്നവരാണ്. ലോകത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള, സ്ഥിരവാസ കേന്ദ്രമായ അലെർട്ട് സ്ഥിതിചെയ്യുന്നതിവിടെയാണ്. എല്ലെസ്മിയർ ദ്വീപിൽ സ്ഥിതിചെയ്യുന്ന യുറേക്ക   എന്ന കാലാവസ്ഥാ കേന്ദ്രത്തിലാണ് കാനഡയിലെ മറ്റു കാലാവസ്ഥാ കേന്ദ്രങ്ങളേക്കാൾ ഏറ്റവും കുറഞ്ഞ ശരാശരി വാർഷിക താപനില രേഖപ്പെടുത്തിയിട്ടുള്ളത്.


അവലംബം[തിരുത്തുക]

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; census2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. "Population by year of Canada of Canada and territories". Statistics Canada. September 26, 2014. ശേഖരിച്ചത്: September 29, 2018.
  3. Nunavummiut, the plural demonym for residents of Nunavut, appears throughout the Government of Nunavut website Archived January 18, 2009, at the Wayback Machine., proceedings of the Nunavut legislature, and elsewhere. Nunavut Housing Corporation, Discussion Paper Released to Engage Nunavummiut on Development of Suicide Prevention Strategy. Alan Rayburn, previous head of the Canadian Permanent Committee of Geographical Names, opined that: "Nunavut is still too young to have acquired [a gentilé], although Nunavutan may be an obvious choice." In Naming Canada: stories about Canadian place names 2001. (2nd ed. ed.). Toronto: University of Toronto Press. (ISBN 0-8020-8293-9); p. 50.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; lang എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  5. "Gross domestic product, expenditure-based, by province and territory (2011)". Statistics Canada. November 19, 2013. ശേഖരിച്ചത്: September 26, 2013.
  6. "The Official Flower of Nunavut: Purple Saxifrage". Legislative Assembly of Nunavut. 2011. ശേഖരിച്ചത്: July 31, 2011.
  7. "The Official Bird of Nunavut: The Rock Ptarmigan". Legislative Assembly of Nunavut. 2011. ശേഖരിച്ചത്: July 31, 2011.
"https://ml.wikipedia.org/w/index.php?title=നുനാവട്&oldid=3081427" എന്ന താളിൽനിന്ന് ശേഖരിച്ചത്