ഹഡ്സൺ ഉൾക്കടൽ
ഹഡ്സൺ ഉൾക്കടൽ | |
---|---|
സ്ഥാനം | North America |
നിർദ്ദേശാങ്കങ്ങൾ | 60°N 085°W / 60°N 85°W |
Ocean/sea sources | Arctic Ocean, North Atlantic Ocean |
Catchment area | 3,861,400 km2 (1,490,900 sq mi) |
Basin countries | Canada, United States |
പരമാവധി നീളം | 1,370 km (851.28 mi) |
പരമാവധി വീതി | 1,050 km (652.44 mi) |
ഉപരിതല വിസ്തീർണ്ണം | 1,230,000 km2 (470,000 sq mi) |
ശരാശരി ആഴം | 100 metres (330 ft) |
പരമാവധി ആഴം | 270 metres (890 ft)[1] |
Frozen | mid-December to mid-June |
Islands | Belcher Islands, Ottawa Islands |
അധിവാസ സ്ഥലങ്ങൾ | Churchill, Sanikiluaq |
ഹഡ്സൺ ഉൾക്കടൽ വടക്കുകിഴക്കൻ കാനഡയിലെ ഒരു വലിയ ഉപ്പുജലപ്രദേശമാണ്. ഇതിന്റ ഉപരിതല വിസ്തീർണ്ണം 1,230,000 ചതുരശ്ര കിലോമീറ്ററാണ് (470,000 ചതുരശ്ര മൈൽ). വടക്കുകിഴക്കൻ നുനാവട്ട്, സാസ്ക്കാറ്റ്ച്ചെവാൻ എന്നിവയുടെ ഭാഗങ്ങൾ, മനിറ്റോബ, ഒന്റാറിയോ, ക്യൂബക്ക് എന്നിവയുടെ ബഹുഭൂരിപക്ഷം ഭാഗങ്ങൾ, പരോക്ഷമായി വടക്കൻ ഡക്കോട്ട, തെക്കൻ ഡക്കോട്ട, മിനസോട്ട, മൊണ്ടാന എന്നിവയുടെ ചെറുഭാഗങ്ങളിലെ ജലമാർഗ്ഗങ്ങൾ എന്നിവയെല്ലാമുൾള്ളുന്ന ഇതിന്റെ ബൃഹത്തായ ഡ്രെയിനേജ് മേഖല ഏകദേശം 3,861,400 ചതുരശ്ര കിലോമീറ്റർ (1,490,900 ചതുരശ്ര മൈൽ) ആണ്.[2] ഹഡ്സൺ ഉൾക്കടലിന്റെ തെക്കൻ ശാഖ ജെയിംസ് ബേ എന്നറിയപ്പെടുന്നു.
നിർവചനം
[തിരുത്തുക]ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കുവേണ്ടി നാവികയാത്ര നടത്തിയിരുന്ന ഇംഗ്ലീഷുകാരനായ ഹെൻട്രി ഹഡ്സന്റെ പേരിലാണ് ഈ ഉൾക്കടൽ അറിയപ്പെടുന്നത്. അതിനുശേഷം 1609 ൽ അദ്ദേഹം പര്യവേക്ഷണം നടത്തിയ നദിക്കും ഇതേ പേരുതന്നെ നൽകപ്പെട്ടു. 1,230,000 ചതുരശ്ര കിലോമീറ്റർ (470,000 ചതുരശ്രകിലോമീറ്റർ) ജലപ്രദേശം ഉൾക്കൊള്ളുന്ന ഇത് ബംഗാൾ ഉൾക്കടൽ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലഭാഗമാണ്. താരതമ്യേന ആഴം കുറഞ്ഞ എപ്പിക്കോണ്ടിനെന്റൽ കടലായി പരിഗണിക്കപ്പെടുന്ന ഇതിന്റെ പരമാവധി ആഴം, ബംഗാൾ ഉൾക്കടലിന്റെ പരമാവധി ആഴമായ 2,600 മീറ്ററുമായി (8,500 അടി) താരതമ്യപ്പെടുത്തിയാൽ വെറും 100 മീറ്ററാണ് (330 അടി). ഈ ഉൾക്കടലിന് 1,370 കിലോമീറ്റർ (850 മൈൽ) നീളവും 1,050 കിലോമീറ്റർ (650 മൈൽ) വീതിയുമാണുള്ളത്. കിഴക്കുഭാഗത്ത് ഇത് ഹഡ്സൺ കടലിടുക്കുവഴി അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ വടക്കു വശത്ത് ഫോക്സെ ബേസിൻവഴിയും (ഇത് ഉൾക്കടലിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നില്ല) ഫ്യൂരി ആന്റ് ഹെക്ല കടലിടുക്കുവഴിയും ഇത് ആർട്ടിക് സമുദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Hudson Bay | sea, Canada | Britannica.com
- ↑ "Canada Drainage Basins". The National Atlas of Canada, 5th edition. Natural Resources Canada. 1985. Archived from the original on 2011-03-04. Retrieved 24 November 2010.