ഫ്യൂറി ആൻറ് ഹെക്ല കടലിടുക്ക്
ഫ്യൂറി ആൻഡ് ഹെക്ല കടലിടുക്ക് കാനഡയിലെ നുനാവട്ടിലെ ക്വിക്കിക്താലുക്ക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഇടുങ്ങിയ (2 മുതൽ 20 കിലോമീറ്റർ (1.2 മുതൽ 12.4 മൈൽ) വരെ വീതിയുള്ള) ആർട്ടിക് സമുദ്രജലമാർഗ്ഗമാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]വടക്ക് ബാഫിൻ ദ്വീപിനും തെക്ക് മെൽവില്ലെ ഉപദ്വീപിനുമിടയിൽ സ്ഥിതി ചെയ്യുന്ന ഇത് കിഴക്ക് ഫോക്സ് ബേസിനെ പടിഞ്ഞാറ് ബൂത്തിയ ഉൾക്കടലുമായി ബന്ധിപ്പിക്കുന്നു.
പര്യവേക്ഷണ ചരിത്രം
[തിരുത്തുക]1822-ൽ സർ വില്യം എഡ്വേർഡ് പാരിയുടെ നേതൃത്വത്തിലുള്ള പര്യവേഷണത്തിനിടെ കടലിടുക്കിൽവച്ചു സന്ധിച്ച റോയൽ നേവി കപ്പലുകളായ എച്ച്എംഎസ് ഫ്യൂറി, എച്ച്എംഎസ് ഹെക്ല എന്നിവയുടെ പേരിലാണ് ഈ കടലിടുക്ക് അറിയപ്പെടുന്നത്. രണ്ട് കപ്പലുകളും 1821 ഒക്ടോബറിൽ കടലിടുക്കിലെ മഞ്ഞുപാളികളിൽ കുടുങ്ങി എട്ട് മാസത്തോളം നിശ്ചലമായി. ഈ സമയത്ത്, പര്യവേഷണസംഘം തദ്ദേശീയ ഇന്യൂട്ടിൽ നിന്ന് കടലിടുക്കിനെക്കുറിച്ച് മനസ്സിലാക്കി. കടലിടുക്കിനെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുവാൻ പര്യവേഷണസംഘത്തിലെ രണ്ട് പേർ നാല് ഇൻയൂട്ടുകളുമായി സ്ലെഡിൽ പുറപ്പെട്ടു.