ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
ദക്ഷിണ ചൈനയിലെഗ്വാങ്ഡോങ് പ്രവിശ്യയിലെ പ്രധാന നഗരമാണ് ഷെഞ്ജെൻ (ചൈനീസ്: 深圳 Mandarin pronunciation: [ʂə́ntʂə̂n]). ഹോങ്കോങിനു തൊട്ടു വടക്കായി സ്ഥിതി ചെയ്യുന്ന ഈ നഗരം ചൈനയുടെ ആദ്യത്തെയും ഏറ്റവും വിജയകരവുമായ പ്രത്യേക സാമ്പത്തിക മേഖലയെന്ന പേരിൽ പ്രശസ്തമാണ്. നിലവിൽ നഗരത്തിനു ഏതാണ്ട് ഒരു പ്രവിശ്യയോടടുത്ത് അധികാരമുള്ള ഉപപ്രവിശ്യാ ഭരണപദവിയുണ്ട്.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നായി ഷെഞ്ജെൻ അറിയപ്പെടുന്നു.[2]. ദക്ഷിണ ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രമായ ഷെഞ്ജെനിൽ ഷെഞ്ജെൻ സ്റ്റോക്ക് എക്സ്ചേഞ്ജും അനേക കമ്പനികളുടെ ആസ്ഥാനവും സ്ഥിതിചെയ്യുന്നു. ഷെഞ്ജെൻ തുറമുഖം ചൈനയിൽ ഷാങ്ഹായ്, ഹോങ്കോങ് തുറമുഖങ്ങൾ കഴിഞ്ഞാൽ ഏറ്റവും തിരക്കേറിയ തുറമുഖവും ലോകത്തിലെ തന്നെ നാലാമത്തെ ഏറ്റവും തിരക്കേറിയ തുറമുഖവുമാണ്. [3]